Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: റിലേയില്‍ മെഡലിലേക്ക് അടുത്ത് പെണ്‍പട, 4-100 മീ റിലേയില്‍ ഫൈനലില്‍

1

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ അത്‌ലറ്റിക്‌സില്‍ മികച്ച പ്രകടനം തുടരുകയാണ്. മേളയുടെ ഒമ്പതാം ദിനമായ ഇന്ന് വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ വനിതാ ടീം ഫൈനലിലേക്കു മുന്നേറി. ദ്യുതി ചന്ദ്, ഹിമാ ദാസ്, സ്രബാനി നനാദ, ജ്യോതി യാരാജി എന്നിവരുള്‍പ്പെട്ട ടീമാണ് ഫൈനലില്‍ കടന്നിരിക്കുന്നത്. ഒന്നാമത്തെ ഹീറ്റ്‌സില്‍ മല്‍സരിച്ച ഇന്ത്യന്‍ ടീം രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തതോടെയാണ് ഫൈനല്‍ യോഗ്യത ലഭിച്ചത്. 44.45 സെക്കന്റിലായിരുന്നു ഇന്ത്യ റേസ് പൂര്‍ത്തിയാക്കിയത്. ഹീറ്റ്‌സിലെ ഒന്നാംസ്ഥാനക്കാരായത് ജമൈക്കയാണ്. 43.68 സെക്കന്റിലായിരുന്നു ജമൈക്കന്‍ ടീം മല്‍സരം പൂര്‍ത്തിയാക്കിയത്.

ഇന്നു അത്‌ലറ്റിക്‌സില്‍ രണ്ടു മെഡലുകള്‍ കൂടി തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ അവിനാഷ് മുകുന്ദ് സേബിള്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. വനിതകളുടെ 10,000 മീറ്റര്‍ റേസ് വാക്കിലായിരുന്നു ഇന്ത്യയുടെ മറ്റൊരു മെഡല്‍. പ്രിയങ്ക ഗോസ്വാമിക്കു വെള്ളി മെഡലാണ് ലഭിച്ചത്. ഗെയിംസില്‍ റേസ് വാക്കില്‍ മെഡല്‍ കരസ്ഥമാക്കിയ ആദ്യത്തെ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും ഇതോടെ പ്രിയങ്കയെ തേടിയെത്തി.

2

കരിയര്‍ ബെസ്റ്റ് സമയമായ 43.38.38 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പ്രിയങ്ക വെള്ളി മെഡലിനു അവകാശിയായത്. ഒസ്‌ട്രേലിയയുടെ ജെമീമ മൊണ്‍ടാഗിനാണ് ഈയിനത്തില്‍ സ്വര്‍ണം (42.34.30 സെക്കന്റ്). കെനിയയുടെ എമിലി വമ്യുസി എന്‍ഗി (43.50.86) വെങ്കലവും നേടി. പ്രിയങ്കയെക്കൂടാതെ ഇന്ത്യയുടെ ഭാവ്‌ന ജാട്ടും റേസ് വാക്കില്‍ മല്‍സരിച്ചിരുന്നു. പക്ഷെ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ.

അതേസമയം, സ്റ്റീപ്പ്ള്‍ചേസില്‍ ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് അവിനാഷ് വെള്ളി കൈക്കലാക്കിയത്. ഫൈനലില്‍ 8.11.20 സെക്കന്റില്‍ അദ്ദേഹം ഫിനിഷ് ചെയ്യുകയായിരുന്നു. ഈയിനത്തില്‍ സ്വര്‍ണവും വെങ്കലവും കെനിയക്കാണ് ലഭിച്ചത്. കെനിയയുടെ അബ്രഹാം കിബിവോട്ട് 8.11.15 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കി സ്വര്‍ണം ചൂടുകയായിരുന്നു. വെങ്കലം നേടിയ കെനിയയുടെ അമോസ് സെറമിനനു മല്‍സരം ഫിനിഷ് ചെയ്യാന്‍ വേണ്ടിവന്നത് 8.16.83 സെക്കന്റാണ്. കഴിഞ്ഞ മാസം നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അവിനാഷ് മല്‍സരിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തിയിരുന്നു. 11ാം സ്ഥാനത്തായിരുന്നു താരം ഫിനിഷ് ചെയ്തത്.

Story first published: Saturday, August 6, 2022, 17:38 [IST]
Other articles published on Aug 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+