For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: ടേബിള്‍ ടെന്നീസില്‍ ഇന്ത്യ മുന്നോട്ട്, ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത

മാനിക ബത്ര, ശരത് കമല്‍ ടീമുകള്‍ക്കു ജയം

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങള്‍ വിജയത്തോടെ മുന്നേറി. വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരം മാനിക ബത്രയും ശ്രീജ അക്യുലയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മിക്‌സഡ് ഡബിള്‍സില്‍ അചന്ദ ശരത് കമല്‍- അക്യുല ശ്രീജ, ജി സത്യന്‍- മാനിക ബാത്ര ജോടികളും ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. എന്നാല്‍ വനിതാ സിംഗിള്‍സില്‍ റീത്ത ടെന്നിസണ്‍ തോറ്റ് പുറത്തായി.

ഓസ്‌ട്രേലിയയുടെ ജീ മിന്‍ഹ്യുങിനെയാണ് 27 കാരിയായ ബത്ര പ്രീക്വാര്‍ട്ടറില്‍ തുരത്തിയത്. 11-4, 11-8, 11-6, 12-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്റെ ജിയാന്‍ സെങാണ് ബത്രയുടെ എതിരാളി. മറ്റൊരു സിംഗിള്‍സില്‍ വെയ്ല്‍സിന്റെ കാര്‍ലോറ്റെ കറേയെയാണ് ശ്രീജ കീഴടക്കിയത്. സ്‌കോര്‍: 8-11, 11-7, 12-14, 9-11, 11-4, 15-13, 12-10. ക്വാര്‍ട്ടറില്‍ കാനഡയുടെ മോ സാങിനെയാണ് ഇന്ത്യന്‍ താരം നേരിടുക. മറ്റൊരു സിംഗിള്‍സില്‍ സിംഗപ്പൂരിന്റെ ഫെങ് ടിയാന്‍വെയോടാണ് ഇന്ത്യന്‍ താരം റീത്ത പരാജയപ്പെട്ടത്.

2

മിക്‌സഡ് ഡബിള്‍സ് പ്രീക്വാര്‍ട്ടറില്‍ മലേഷ്യയുടെ ലിയോങ് ചീ ഫെങ്- ഹോ യിങ് സഖ്യത്തെയാണ് ശരത് കമല്‍- ശ്രീജ ജോടി തോല്‍പ്പിച്ചത്. സ്‌കോര്‍: 5-11, 11-2, 11-6, 11-5. ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി വിജയം കൊയ്തത്. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോര്‍ഡ്- ടിന്‍ ടിന്‍ സഖ്യമാണ് അവസാന എട്ടില്‍ ശരത് കമല്‍- ശ്രീജ ജോടിയുടെ എതിരാളികള്‍.

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ജി സത്യന്‍- മാനിക ബാത്ര നൈജീരിയയുടെ ഒലെയ്ഡി ഒമാത്തോയോ- അയോക്കെ ഒജോമു സഖ്യത്തെയും പരാജയപ്പെടുത്തി. സ്‌കോര്‍: 11-7, 11-6, 11-7. മലേഷ്യയുടെ ജാവെന്‍ ചൂങ്- കറെന്‍ ലെയ്ന്‍ എന്നിവരെയാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ സഖ്യം നേരിടുക.

Story first published: Friday, August 5, 2022, 17:48 [IST]
Other articles published on Aug 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+