CWG 2022: 4-400 റിലേയില്‍ മിന്നിച്ച് ഇന്ത്യന്‍ പുരുഷ ടീം, ഫൈനല്‍ യോഗ്യത

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിന്നുന്ന പ്രകടനവുമായി ഇന്ത്യന്‍ റിലേ ടീം ഫൈനലിലേക്കു മുന്നേറി. 4-400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളുള്‍പ്പെട്ട സംഘമാണ് മെഡല്‍ പ്രതീക്ഷ കാത്ത് ഫൈനലില്‍ കടന്നിരിക്കുന്നത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍ എന്നിവര്‍ക്കൊപ്പം അമോല്‍ ജേക്കബും റിലേയില്‍ ഇന്ത്യക്കായി മല്‍സരിച്ചു.
രണ്ടാമത്തെ ഹീറ്റ്‌സില്‍ മല്‍സരിച്ച ഇന്ത്യന്‍ സംഘം രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കുകയായിരുന്നു. 3.06.97 സെക്കന്റിലാണ് ഇന്ത്യന്‍ ടീം ഹീറ്റ്‌സ് പൂര്‍ത്തിയാക്കിയത്. നേരിയ വ്യത്യാസത്തില്‍ കെനിയ ഹീറ്റ്‌സിലെ ഒന്നാംസ്ഥാനക്കാരാവുകയും ചെയ്തു. 3.08.78 സെക്കന്റിലായിരുന്നു കെനിയന്‍ ടീം റേസ് പൂര്‍ത്തായാക്കിയത്.
അതേസമയം, വനിതകളുടെ ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന്‍ നിരാശപ്പെടുത്തി. ഫൈനലിലേക്കു യോഗ്യത നേടാനാവാതെ താരം പുറത്താവുകയായിരുന്നു. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ മല്‍സരിച്ച ആന്‍സിക്കു 13ാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications