Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഇടിക്കൂട്ടില്‍ ഇന്ത്യന്‍ കുതിപ്പ്- ഒരു വെങ്കലം, മൂന്നു പേര്‍ ഫൈനലില്‍

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങില്‍ ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. മൂന്നു പേര്‍ ഫൈനലിലേക്കു മുന്നേറി വെള്ളി മെഡല്‍ ഉറപ്പാക്കിയപ്പോള്‍ ഒരാള്‍ക്കു വെങ്കലം ലഭിക്കുകയും ചെയ്തു. വനിതകളുടെ 60 കിഗ്രാം ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ജയ്‌സ്മിന്‍ ലംബോറിയക്കാണ്‌ വെങ്കലം ലഭിരിക്കുന്നത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ജെമ്മ പെയ്ഗ് റിച്ചാര്‍ഡ്‌സനോടു തോറ്റതോടെയാണ് ജയ്‌സ്മിന്‍ വെങ്കലത്തിന് അവകാശിയായത്. 2-3നു ഇന്ത്യന്‍ താരം പൊരുതിത്തോല്‍ക്കുകയായിരുന്നു.

നിലവിലെ ലോക ചാംപ്യനും വനിതാ താരവുമായ നിഖാത് സറീന്‍, വനിതകളില്‍ തന്നെ നീതു ഗംഖാസ്, പുരുഷ വിഭാഗത്തില്‍ അമിത് പംഗല്‍ എന്നിവരാണ് ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുന്നത്. 48 കിഗ്രാം വിഭാഗത്തിലാണ് ആധികാരിക വിജയവുമായി നിഖാത് കലാശപ്പോരിനു അര്‍ഹത നേടിയത്. സെമിയില്‍ ഇംഗ്ലണ്ടിന്റെ സ്റ്റബ്ലി ആല്‍ഫിയ സവാനയെ ഇന്ത്യന്‍ താരം ഇടിച്ചിടുകയായിരുന്നു. 5-0നാണ് നിഖാതിന്റെ വിജയം.

2

മല്‍സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ താരം മൂന്നു റൗണ്ടുകളിലും ഒരുപോലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രതീക്ഷിക്കപ്പെട്ടതു പോലെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ചു ജഡ്ജുകളും നിഖാതിനു അനുകൂലമായാണ് തീരുമാനമെടുത്തത്. തുടര്‍ന്നും 26 കാരി മികവ് പുലര്‍ത്തുകയും അനായാസം ജയിച്ച് കയറുകയും ചെയ്തു.

പുരുഷന്‍മാരുടെ 51 കിഗ്രാം വിഭാഗം സെമി ഫൈനലില്‍ സാംബിയയയുടെ പാട്രിക്ക് ചിന്യേംബയെയാണ് അമിത് പംഗല്‍ 5-0നു തകര്‍ത്തുവിട്ടത്. തുടര്‍ച്ചയായ രണ്ടാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് അദ്ദേഹം ഫൈനലില്‍ കടന്നിരിക്കുന്നത്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ പംഗല്‍ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ വനിതകളുടെ 48 കിഗ്രാം വിഭാഗത്തിലാണ് നീതുവിന്റെ ഫൈനല്‍ പ്രവേശനം. കാനഡയുടെ പ്രിയങ്ക ദില്ലനെയാണ് ഇന്ത്യന്‍ താരം സെമി ഫൈനലില്‍ തോല്‍പ്പിച്ചത്.

Story first published: Saturday, August 6, 2022, 21:26 [IST]
Other articles published on Aug 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+