Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഇടിക്കൂട്ടില്‍ മിന്നിച്ച് ഇന്ത്യ, ജൂഡോയിലും കുതിപ്പ്

1

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇടിക്കൂട്ടില്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ താരങ്ങള്‍. പുരുഷ വിഭാഗം ബോക്‌സിങില്‍ അമിത് പംഗല്‍, മുഹമ്മദ് ഹുസ്സമുദ്ദീന്‍ എന്നിവരാണ് ഇന്ത്യക്കു വേണ്ടി പ്രീക്വാര്‍ട്ടറില്‍ മല്‍സരിച്ചത്. ഇരുവരും വിജയത്തോടെ അവസാന എട്ടിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.

ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊരാളായ പംഗല്‍ 51 കിഗ്രാം വിഭാഗത്തിലാണ് മല്‍സരിച്ചത്. ലോക ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ അദ്ദേഹം വനുവാത്തുവിന്റെ നാമ്രി ബെറിയെയാണ് പ്രീക്വാര്‍ട്ടറില്‍ 5-0നു ഇടിച്ചുവീഴ്ത്തിയത്. 57 കിഗ്രാം ഫെതര്‍വെയ്റ്റ് ഇനത്തിലായിരുന്നു ഹുസ്സാമുദ്ദീന്‍ മല്‍സരിച്ചത്. ബംഗ്ലാദേശിന്റെ മുഹമ്മദ് സലീം ഹൊസെയ്‌നായിരുന്നു എതിരാളി. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഇന്ത്യന്‍ താരം 5-0നു ജയിച്ചുകയറുകയും ചെയ്തു.

കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ് പംഗല്‍. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനായി തികഞ്ഞ തയ്യാറെടുപ്പുമായിട്ടാണ് താന്‍ വന്നിരിക്കുന്നതെന്നു ആദ്യ മല്‍സരത്തിലെ മിന്നുന്ന വിജയത്തോടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ബെറിക്കെതിരേ അകലം പാലിച്ച് പൊരുതിയ പംഗല്‍ ഇടത്, വലത് പഞ്ചുകള്‍ വളരെ നന്നായി തന്നെ മല്‍സരത്തില്‍ ഉപയോഗിച്ചു. ഇതോടെ ബെറിക്കു മുന്നോട്ടു വന്ന് ആക്രമിക്കേണ്ടി വരികയും ചെയ്ത്. മൂന്നു റൗണ്ടുകളിലും പംഗലിന്റെ തുരുതുരെയുള്ള പഞ്ചുകള്‍ക്കു മുന്നില്‍ എതിരാളി തീര്‍ത്തും നിസ്സഹായനായി മാറി. മെഡലിനു ഒരു വിജയം മാത്രം അകലെയാണ് ഇപ്പോള്‍ പംഗല്‍. 2018ലെ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അദ്ദേഹം വെള്ളി കരസ്ഥമാക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായ ഹുസ്സമുദ്ദീന്‍ തുടര്‍ച്ചയായി രണ്ടാം തവണയും മെഡലിന് അരികിലെത്തിയിരിക്കുകയാണ്. 28 കാരനായ താരം മികച്ച കൗണ്ടര്‍ അറ്റാക്കിങിലൂടെയാണ് എതിരാളിയെ തറപറ്റിച്ചത്. ക്വാര്‍ട്ടരില്‍ നമീബിയയുടെ ട്രൈഗന്‍ മോണിങ് ഡെവെലോയാണ് ഹുസ്സമുദ്ദീന്റെ എതിരാളി.

2

ജൂഡോയില്‍ മെഡലുറപ്പിച്ചു

ജൂഡോയില്‍ ഇന്ത്യന്‍ വനിതാ താരം സുശീലാ ദേവി ഫൈനലിലേക്കു മുന്നേറി മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്. 48 കിഗ്രാമില്‍ മൗറീഷ്യസിന്റെ പ്രിസ്‌കില്ല മൊറാന്‍ഡിനെ വീഴ്ത്തിയാണ് മണിപ്പൂര്‍കാരിയായ സുശീല ഫൈനലില്‍ ഇടം നേടിയത്. സൗത്താഫ്രിക്കയുടെ മൈക്കേല വിറ്റ്ബൂയിയാണ് ഫൈനലില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
പുരുഷന്‍മാരുടെ 60 കിഗ്രാം റെപ്പാഷേജില്‍ ഇന്ത്യയുടെ വിജയ് കുമാര്‍ വെങ്കല മെഡലിനായുള്ള മല്‍സരത്തിനു യോഗ്യത നേടി. സ്‌കോട്ട്‌ലാന്‍ഡിന്റെ ഡൈലോണ്‍ മണ്‍റോയെയാാണ് വിജയ് തോല്‍പ്പിച്ചത്.

Story first published: Monday, August 1, 2022, 20:11 [IST]
Other articles published on Aug 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+