For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: പാകിസ്താനു പിറകെ ലങ്കയെയും തൂത്തുവാരി, ബാഡ്മിന്‍ണില്‍ ഇന്ത്യന്‍ കുതിപ്പ്

5-0നാണ് ഇന്ത്യയുടെ വിജയം

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ ടീമിന്റെ വിജയക്കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യ സമ്പൂര്‍ണ വിജയം കൈക്കലാക്കി. മിഡ്‌സഡ് ടീമിനത്തില്‍ ശ്രീലങ്കയെയാണ് ഗ്രൂപ്പ് എഇയില്‍ ഇന്ത്യ 5-0നു കശാപ്പ് ചെയ്തത്. വെള്ളിയാഴ്ച ചിരവൈരികളായ പാകിസ്താനെയും ഇന്ത്യ ഇതേ മാര്‍ജിനില്‍ കെട്ടുകെട്ടിച്ചിരുന്നു.

ബാഡ്മിന്റണില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഇത്തവണ അതിനൊത്ത പ്രകടനമാണ് ഇത്തവണ കാഴ്ചവയ്ക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- അശ്വിനി പൊന്നപ്പ എന്നിവരാണ് ആദ്യ മല്‍സരത്തിനു ഇറങ്ങിയത്. ശ്രീലങ്കയുടെ സച്ചിന്‍ ഡയസ്- തിലിനി ഹെന്‍ഡഹേവ സഖ്യമായിരുന്നു എതിരാളികള്‍. ഇന്ത്യന്‍ ജോടി 21-14, 21-9നു ജയിച്ചു കയറുകയും ചെയ്തു.

2

പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നാണ് തുടര്‍ന്ന് മല്‍സരിച്ചത്. ശ്രീലങ്കയുടെ നിലുക കരുണരത്‌നെയെ 21-18, 21-5നു ലക്ഷ്യ പരാജയപ്പെടുത്തുകയായിരുന്നു. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ആകര്‍ഷി കാശ്യപും അനായാസ വിജയമാണ് സ്വന്തമാക്കിയത്. വിദാര സുഹാസിനി വിദനകയെ 21-3, 21-9നു തകര്‍ത്തുവിടുകയായിരുന്നു.

നാലാമത്തേത് പുരുഷ ഡബിള്‍സ് മല്‍സരമായിരുന്നു ബി സുമീത് റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ശ്രീലങ്കയുടെ ദുമിന്തു അമെയ് വിക്രമ- സച്ചിന്‍ ഡയസ് സഖ്യത്തെ 21-10, 21-13നു തോല്‍പ്പിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ 4-0ന്റെ ലീഡ് നേടി. അവസാന മല്‍സരത്തില്‍ വനിതാ ഡബിള്‍സില്‍ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം തിലിനി ഹെന്‍ഡഹെവ- വിദാര വിദനഗെ സഖ്യത്തെയും തോല്‍പ്പിച്ചതോടെ ലങ്കയ്ക്കു മേല്‍ ഇന്ത്യ സമ്പൂര്‍ണ വിജയം സ്വന്തമാക്കി.

Story first published: Saturday, July 30, 2022, 18:03 [IST]
Other articles published on Jul 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+