Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ടിടിയില്‍ ഇന്ത്യന്‍ കുതിപ്പ് തടയാന്‍ ഗയാനയ്ക്കുമായില്ല, ഹാട്രിക് വിജയം

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം വിജയക്കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് രണ്ടില്‍ തുടരെ മൂന്നാമത്തെ മല്‍സരതതിലും ഇന്ത്യന്‍ ടീം ജയിച്ചുകയറി. ഗയാനയെയാണ് ഇന്ത്യ 3-0നു തകര്‍ത്തത്. ശ്രീജ അക്യൂല- റീത്ത് ടെന്നിസണ്‍ സഖ്യമായിരുന്നു ഇന്ത്യക്കു വേണ്ടി ആദ്യ മല്‍സരത്തിനു ഇറങ്ങിയത്. ഗയാനയുടെ നതാലി കമ്മിങ്‌സ്- ചെല്‍സി എഗ്ഡില്‍ ജോടികളായിരുന്നു എതിരാളികള്‍.

മല്‍സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ സഖ്യം ആദ്യ ഗെയിം 11-5നു പിടിച്ചെടുത്തു. രണ്ടു രണ്ടു ഗെയിമുകള്‍ ഗയാന ജോടികള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല. 11-7, 11-7 എന്ന സ്‌കോറിനു ശ്രീജ അക്യൂല- റീത്ത് ടെന്നിസണ്‍ സഖ്യം വിജയിച്ചുകയറുകയായിരുന്നു.

അടുത്തത് വനിതാ സിംഗിള്‍സ് മല്‍സരമായിരുന്നു. സൂപ്പര്‍ താരമായ മാനിക ബത്രയാണ് ഇന്ത്യക്കു വേണ്ടി മാറ്റുരച്ചത്. തുരെയിര തോമസിനെ 11-1, 11-3, 11-3നു ബത്ര നിഷ്പ്രഭയാക്കുകയും ചെയ്തു. ഇതോടെ മല്‍സരത്തില്‍ ഇന്ത്യ 2-0ന്റെ ലീഡും സ്വന്തമാക്കി. മൂന്നാമത്തെ മല്‍സരത്തില്‍ ഇന്ത്യയുടെ റീത്ത് ടെന്നിന്‍സണ്‍ ഗയാനയുടെ ചെല്‍സി എഡ്ഗിലുമായി ഏറ്റുമുട്ടി. ആദ്യ ഗെയിം റീത്ത് 11-7നു നേടി. പക്ഷെ രണ്ടാം ഗെയിമില്‍ എതിരാളിയില്‍ നിന്നും ശക്തമായ വെല്ലുവിളിയാണ് നേരിട്ടത്. എങ്കിലും 14-12നു ഇന്ത്യന്‍ താരം ഗെയിം പിടിച്ചെടുത്തു.

അവസാന ഗെയിമില്‍ തുടക്കത്തില്‍ 2-3നു റീത്ത് പിന്നിലായിപ്പോയിരുന്നു. പക്ഷെ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ താരം 13-11നു ഗെയിമും മല്‍സരവും തന്റെ പേരിലാക്കി. ഇതോടെ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കിയ ഇന്ത്യ മല്‍സരവും വരുതിയിലാക്കുകയായിരുന്നു.

2

ഇതോടെ ഗ്രൂപ്പ് രണ്ടിലെ എല്ലാ മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യ ഒന്നാംസ്ഥാനക്കാരായി മാറി. ഗയാനയാണ് ഗ്രൂപ്പില്‍ രണ്ടാമത്. ഇന്ത്യയോടു തോറ്റെങ്കിലും ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അവര്‍ വിജയിച്ചിരുന്നു. നേരത്തേ സൗത്താഫ്രിക്കയെ 3-0നു തകര്‍ത്തായിരുന്നു ഇന്ത്യയുടെ പെണ്‍പട തുടങ്ങിയത്. രണ്ടാമത്തെ മല്‍സരത്തില്‍ ഫിജിയെയും ഇന്ത്യ 3-0നു കെട്ടുകെട്ടിച്ചു.

നീന്തലിലും അത്‌ലറ്റിക്‌സിലും നിരാശ

ഗെയിംസിന്റെ രണ്ടാം ദിനം അത്‌ലറ്റിക്‌സിലായിരുന്നു ഇന്ത്യക്കു ആദ്യത്തെ ഫൈനല്‍. പുരുഷന്‍മാരുടെ മാരത്തണില്‍ നിതേന്ദ്ര സിങ് റാവത്താണ് ഇന്ത്യക്കു ഫൈനലില്‍ ഇറങ്ങിയത്. പക്ഷെ അദ്ദേഹത്തിനു 12ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. 2.19.22 ലസെക്കന്റിലാണ് സിങ് മല്‍സരം പൂര്‍ത്തിയാക്കിയത്.

നീന്തലില്‍ പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ വിഭാഗം ഹീറ്റ്‌സില്‍ ഇന്ത്യയുടെ കുശാഗ്ര റാവത്ത് മല്‍സരിച്ചിരുന്നു. പക്ഷെ മൂന്നാമത്തെ ഹീറ്റ്സില്‍ അവസാന സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.

Story first published: Saturday, July 30, 2022, 17:26 [IST]
Other articles published on Jul 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+