Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ലോണ്‍ ബോള്‍സില്‍ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യ, പുരുഷ ടീമിന് വെള്ളി

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ലോണ്‍ ബോള്‍സില്‍ ഇന്ത്യയുടെ അക്കൗണ്ടിലേക്കു വീണ്ടുമൊരു മെഡല്‍ കൂടി. പുരുഷ വിഭാഗം ടീമിനത്തില്‍ വെള്ളി മെഡലാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. പുരുഷന്‍മാരുടെ ഫോര്‍ മെന്‍സ് ടീമിനം ഫൈനലില്‍ വടക്കന്‍ അയര്‍ലാന്‍ഡിനോടു ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 18-5നായിരുന്നു ഐറിഷ് ടീമിന്റെ വിജയം. സുനില്‍ ബഹാദുര്‍, നവ്‌നീത് സിങ്, ചന്ദന്‍ കുമാര്‍ സിങ്, ദിനേശ് കുമാര്‍ എന്നിരുള്‍പ്പെട്ട ടീമാണ് മെഡല്‍ സ്വന്തമാക്കിയത്. 1998നു ശേഷം ഗെയിംസില്‍ അയര്‍ലാന്‍ഡിനു ലോണ്‍ ബോള്‍സില്‍ ലഭിച്ച ആദ്യത്തെ സ്വര്‍ണമാണിത്.

2

നേരത്തേ ആതിഥേയരായ ഇംഗ്ലണ്ടിനെ ആവേശകരമായ സെമി ഫൈനലില്‍ 13-12നു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം ഫൈനലില്‍ കടന്നത്. ഇത്തവണ ലോണ്‍ ബോള്‍സില്‍ ഇന്ത്യക്കു ലഭിച്ച രണ്ടാമത്തെ മെഡലാണ് പുരുഷ ടീം കൈക്കലാക്കിയിരിക്കുന്നത്. നേരത്തേ വനിതകളുടെ ഇതേയിനത്തില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി സ്വര്‍ണം കൊയ്തിരുന്നു. ലവ്‌ലി ചൗബെ, പിങ്കി, നയന്‍മോണി സെയ്കിയ, രൂപ റാണി ടിര്‍ക്കി എന്നിവരുള്‍പ്പെട്ട ടീമാണ് വിജയികളായത്. ഫൈനലില്‍ സൗത്താഫ്രിക്കയെ 17-10നു ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു.

More to follow..

Story first published: Saturday, August 6, 2022, 22:07 [IST]
Other articles published on Aug 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+