
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നായ ബോക്‌സിങില്‍ വിജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ്. പുരുഷ വിഭാഗത്തില്‍ രണ്ടു പേരാണ് ഇന്നു ഇതിനകം ഇന്ത്യക്കായി ഇറങ്ങിയത്. രണ്ടുപേരും പ്രാക്വാര്‍ട്ടറിലേക്കു മുന്നേറുകയും ചെയ്തു. പുരുഷന്‍മാരുടെ 63.5 കിഗാം ലൈറ്റ് വൈല്‍റ്റര്‍ വിഭാഗത്തില്‍ ശിവ് ഥാപ്പയും 75 കിഗ്രാം മിഡില്‍ വിഭാഹത്തില്‍ സുമിത് കുണ്ഡുവുമാണ് വിജയം കൊയ്തിരിക്കുന്നത്.
പാകിസ്താന്റെ സുലേമാന്‍ ബലോച്ചിനെയാണ് ഥാപ ഇടിച്ചുവീഴ്ത്തിയത്. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 5-0ന്റെ ആധികാരിക വിജയമാണ് ഥാപ്പ കൈക്കലാക്കിയത്. മല്‍സരം വരുതിയിലാക്കാന്‍ അദ്ദേഹത്തിനു വെറും 10 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. അതേസമയം, മല്‍സരിക്കുക പോലും ചെയ്യാതെ ബൈ നേടിയാണ് സുമിത് അടുത്ത റൗണ്ടിലേക്കു ടിക്കറ്റെടുത്തത്. ഗെയിസിനുള്ള ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ദേശീയ ചാംപ്യന്‍ കൂടിയായ സുമീത്.
ലോണ്‍ ബോള്‍സില്‍ വന്‍ തോല്‍വി
ലോണ്‍ ബോള്‍സില്‍ ഇന്ത്യക്കു ആദ്യദിനത്തിലെ മല്‍സരങ്ങളില്‍ വലിയ പരാജയം നേരിട്ടു. ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ താനിയ ചൗധരി സ്‌കോട്ട്‌ലാന്‍ഡിന്റെ ഡീ ഹോഗനോടാണ് തോല്‍വി സമ്മതിച്ചത്. വനിതാ സിംഗിള്‍സില്‍ ആദ്യ ഗെയിമില്‍ 10-21നു താനിയ കീഴടങ്ങുകയായിരുന്നു.
അതേസമയം, ടീമിനത്തിലും ഇന്ത്യക്കു തോല്‍വി തന്നെയായിരുന്നു ഫലം. ന്യൂസിലാന്‍ഡിനോടു 6-23ന്റെ ദയനീയ പരാജയമാണ് ഇന്ത്യയുടെ പുരുഷ ടീമിനു വഴങ്ങേണ്ടി വന്നത്.

സൈക്ലിങില്‍ നിരാശ
സൈക്ലിങില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നിരാശാജനകമാണ്. വനിതാ ടീം സ്പ്രിന്റെ ഇനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മെഡല്‍ സാധ്യത അസ്മിച്ചു. ഏഴാംസ്ഥാനത്തു ഫിനിഷ് ചെയാനേ ഇന്ത്യന്‍ സംഘത്തിനായുള്ളൂ. മയൂരി ലൂട്ടെ, ത്രിയാഷ പോള്‍, ശുശികല അഗാഷെ എന്നിവരാണ് മല്‍സരിച്ചത്.
പുരുഷന്‍മാരുടെ 4000 മീറ്റര്‍ ടീം പര്‍സ്യൂട്ട് ഇനത്തിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. യോഗ്യതാ റൗണ്ടില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത് ഇന്ത്യ പുറത്താവുകയായിരുന്നു.

നീന്തലില്‍ സജന്‍ പ്രകാശ് പുറത്ത്
നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ് നിരാശാജനകമായ പ്രകടനത്തോടെ പുറത്തായി. പുരുഷന്‍മാരുടെ 50 മീറ്റര്‍ ബ്ട്ടര്‍ഫ്‌ളൈ വിഭാഗം ഹീറ്റ്‌സില്‍ എട്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ അദ്ദേഹത്തിനായുള്ളൂ.
പുരുഷന്‍മാരുടെ തന്നെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഹീറ്റ്‌സില്‍ ഇന്ത്യയുടെ കുശാഗ്ര റാവത്തും ഹീറ്റ്‌സില്‍ പുറത്തായി. അതേസമയം, വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യക്കു പ്രതീക്ഷ നല്‍കി ശ്രീഹരി നടരാജ് സെമി ഫൈനലിലേക്കു മുന്നേറിയിട്ടുണ്ട്. 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ വിഭാഗത്തിലായിരുന്നു താരം മല്‍സരിച്ചത്.