Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഭാരോദ്വഹനത്തില്‍ പൂനത്തിനു നിരാശ, മെഡലില്ലാതെ പുറത്ത്

1

കോമണ്‍വെല്‍ ഗെയിംസ് ഭാരോദ്വനത്തില്‍ എട്ടാം പ്രതീക്ഷിച്ച് കാത്തിരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തി ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പൂനം യാദവ്. വനികതകളുടെ 76 കിഗ്രാമില്‍ മല്‍സരിച്ച താരം ഒരു ഘട്ടത്തില്‍ മെഡല്‍ പൊസിഷനിലുണ്ടായിരുന്നെങ്കിലും പിന്നീട് പുറത്താവുകയായിരുന്നു. സ്‌നാച്ച് വിഭാഗം കഴിഞ്ഞപ്പോള്‍ പൂനം രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. 98 കിഗ്രാമാണ് താരം ഉയര്‍ത്തിയത്. പക്ഷെ ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തിലെ പിഴവ് താരത്തിനു മെഡല്‍ നഷ്ടപ്പെടുത്തി. ക്ലീന്‍ ആന്റ് ജര്‍ക്കില്‍ പൂനത്തിന്റെ മൂന്നു ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

2014 മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി മല്‍സരിച്ചു കൊണ്ടിരിക്കുന്ന താരമാണ് പൂനം. ഇതുവരെ നടന്ന എല്ലാ ഗെയിംസുകളിലും താര മെഡല്‍ ചൂടുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തവണ പൂനത്തിനു വെറും കൈയോടെ മടങ്ങേണ്ടി വന്നിരിക്കുകയാണ്.

2

2014ലെ ആദ്യ ഗെയിംസില്‍ വെങ്കല മെഡലുമായിട്ടാണ് താരം വരവറിയിച്ചത്. അന്നു സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗങ്ങളിലായി ഉയര്‍ത്തിയത് 202 കിഗ്രാമായിരുന്നു. 2015ലെ കോമണ്‍വെല്‍ത്ത് ചാംപ്യനിപ്പില്‍ വെള്ളിയും പൂനം കരസ്ഥമാക്കി. 2017ലെ കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പിലും താരത്തിനു വെള്ളിയുണ്ടായിരുന്നു. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പൂനം സ്വര്‍ണത്തിനു അവകാളിയായിരുന്നു. എന്നാല്‍ ബെര്‍മിങ്ഹാമില്‍ ഇതു നിലനിര്‍ത്താന്‍ ഇന്ത്യന്‍ താരത്തിനായില്ല.

ശ്രീഹരി നടരാജിനു ഫൈനല്‍ യോഗ്യതയില്ല

നീന്തലില്‍ ഇന്ത്യന്‍ പുരുഷ താരം ശ്രീഹരി നടരാജ് 200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ഫൈനലിലേക്കു യോഗ്യത നേടാനാവാതെ പുറത്തായി. സെമി ഫൈനലില്‍ രണ്ടാമത്തെ ഹീറ്റ്‌സിലാണ് താരം മല്‍സരിച്ചത്. മൂന്നു ഹീറ്റ്‌സുകളില്‍ നിന്നുമുള്ള ഏറ്റവും മികച്ച സമയം കുറിച്ച എട്ടു താരങ്ങള്‍ക്കാണ് ഫൈനലിലേക്കു യോഗ്യത ലഭിച്ചത്. ഓവറോള്‍ ഒമ്പതാം സ്ഥാനത്താണ് ശ്രീഹരി ഫിനിഷ് ചെയ്തത്. റിസര്‍വ് ലിസ്റ്റില്‍ ഒന്നാമനായി താരം ഉള്‍പ്പെട്ടിട്ടുണ്ട്. ഫൈനലില്‍ ഏതെങ്കിലുമൊരു താരം പിന്മാറുകയാണെങ്കില്‍ ശ്രീഹരിക്കായിരിക്കും പകരം അവസരം ലഭിക്കുക.

2.00.84 സെക്കന്റില്‍ ശ്രീഹരി മല്‍സരം ഫിനിഷ് ചെയ്യുകയായിരുന്നു. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. 2019ലെ ലോക ജൂനിയര്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ കുറിച്ച 2.01.07 സെക്കന്റ് എന്നതായിരുന്നു നേരത്തേ ശ്രീഹരിയുടെ ഏറ്റവും മികച്ച സമയം. ഇതാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇത്തവണ താരം തിരുത്തിയിരിക്കുന്നത്.

Story first published: Tuesday, August 2, 2022, 18:02 [IST]
Other articles published on Aug 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+