
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായി മലയാളി അത്‌ലറ്റുകളായ എം ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിലേക്കു യോഗ്യത നേടി. പുരുഷന്മാരുടെ ലോങ്ജംപ് യോഗ്യതാ മല്‍സരത്തില്‍ 8.05 മീറ്റര്‍ ചാടിയാണ് ശ്രീശങ്കല്‍ ഫൈനലില്‍ കടന്നത്. മുഹമ്മദ് അനീസ് യഹിയയാവട്ടെ 7.68 മീറ്റര്‍ ചാടി ഫൈനലില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. യോഗ്യതാ റൗണ്ടില്‍ എട്ടു മീറ്ററിനു മുകളില്‍ ചാടി ഫൈനലിലേക്കു ടിക്കറ്റെടുക്ക ഏക താരമാണ് 23 കാരനായ ശ്രീശങ്കര്‍. ഇതോടെ ഫൈനലില്‍ മെഡല്‍ ഫേവറിറ്റുമായി താരം മാറിയിരിക്കുകയാണ്.
നിലവിലേ ദേശീയ റെക്കോര്‍ഡ് ജേതാവ് കൂടിയായ ശ്രീശങ്കര്‍ ഈ സീസണില്‍ നിരവധി തവണ 8 മീറ്റര്‍ പ്ലസ് ചാടിയിട്ടുണ്ട്. ഇന്നു യോഗ്യതാ മല്‍സരത്തിലും താരം ഇതാവര്‍ത്തിക്കുകയായിരുന്നു. അടുത്തിടെ അമേരിക്കയില്‍ നടന്ന ലോക അത്്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ നിരാശ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലുമായി തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ശ്രീശങ്കര്‍. ലോക ചാംപ്യന്‍ഷിപ്പിലെ ലോങ്ജംപ് ഫൈനലില്‍ 7.96 മീറ്റര്‍ ചാടിയ താരത്തിനു ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ.
ശ്രീശങ്കറുടെ കരിയറിലെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയാണ് ഇത്തവണത്തേത്. 2018ലെ കഴിഞ്ഞ ഗെയിംസില്‍ താരം ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നെങ്കിലും അസുഖം കാരണം 10 ദിവസങ്ങള്‍ മാത്രം മുന്‍പ് പിന്‍മാറേണ്ടി വരികയായിരുന്നു.

മന്‍പ്രീത് കൗര്‍ ഫൈനലില്‍
വനിതകളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍താരം മന്‍പ്രീത് കൗറും ഫൈനലില്‍ കടന്നിട്ടുണ്ട്. മൂന്നാമത്തെ ശ്രമത്തില്‍ 16.75 മീറ്റര്‍ എറിഞ്ഞതോടെയാണ് താരം മെഡല്‍ പോരാട്ടത്തിനു അര്‍ഹത നേടിയത്. യോഗ്യതാ റൗണ്ടില്‍ നാലാംസ്ഥാനത്തും ഓവറോള്‍ സ്റ്റാന്‍ഡിങില്‍ ഏഴാമതും ഫിനിഷ് ചെയ്താണ് കൗറിന്റെ ഫൈനല്‍ പ്രവേശനം. യോഗ്യതാ മല്‍സരത്തില്‍ തന്റെ ആദ്യത്തെ ത്രോയില്‍ 15.83 മീറ്ററാണ് ദേശീയ റെക്കോര്‍ഡ് വിജയി കൂടിയായ കൗര്‍ എറിഞ്ഞത്.