Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഗോദയില്‍ ഇന്ത്യക്കു വിജയത്തുടക്കം, ബജ്‌രംഗും ദീപക്കും ക്വാര്‍ട്ടറില്‍

1

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏറെ മെഡല്‍ പ്രതീക്ഷയുള്ള ഇനമായ ഗുസ്തിയില്‍ ഇന്ത്യ വിജയത്തോടെ തന്നം തുടങ്ങിയിരിക്കുകയാണ്. പുരുഷ വിഭാഗത്തില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ഇന്ത്യയുടെ ബജ്‌രംഗ് പുനിയ, ദീപക് പൂനിയ എന്നിവര്‍ വിജയം കൊയ്തു. സൂപ്പര്‍ താരമായ ബജ്‌രംഗാണ് ഗോദയില്‍ ഇന്ത്യക്കു വേണ്ടി ആദ്യമിറങ്ങിയത്. 65 കിഗ്രാം വിഭാഗത്തില്‍ വെറും രണ്ടു മിനിറ്റ് കൊണ്ട് അദ്ദേഹം എതിരാളിയെ മലര്‍ത്തിയടിച്ചു. നവുറുവില്‍ നിന്നുള്ള ലവെ ബിന്‍ഗാമിനെയാണ് ബജ്‌രംഗ് തോല്‍പ്പിച്ചത്.

ഈയിനത്തില്‍ 2018ലെ കഴിഞ്ഞ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് അദ്ദേഹം.അതിനൊത്ത പ്രകടനം തന്നെ ബജ്‌രംഗ് കാഴ്ചവയ്ക്കുകയും ചെയ്തു. തുടക്കക്കത്തില്‍ തന്നെ ബിന്‍ഗാമിനെ ലോക്ക് പൊസിഷനില്‍ കുരുക്കിയ ഇന്ത്യന്‍ താരം വളരെ പെട്ടെന്നാണ് വിജയം പിടിച്ചെടുത്തത്. ക്വാര്‍ട്ടറില്‍ മൗറീഷ്യസിന്റെ ജീന്‍ ഗ്വിലെയ്ന്‍ ജോറിസ് ബണ്ഡുവാണ് ബജ്‌രംഗിന്റെ എതിരാളി. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ വിജയി കൂടിയാണ് താരം.

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ 86 കിഗ്രാം ഫ്രസ്റ്റൈല്‍ വിഭാഗത്തിലാണ് ദീപക പൂനിയ മല്‍സരിച്ചത്. ന്യൂസിലാന്‍ഡിന്റെ മാത്യു ഒക്‌സെന്‍ഹാമിനെ ഇന്ത്യന്‍ താരം 10-0നു കീഴ്‌പ്പെടുത്തുകയായിരുന്നു.

2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ ഇന്ത്യന്‍ വന്‍ മെഡല്‍ക്കോയ്ത്തായിരുന്നു ഗുസ്തിയില്‍ നടത്തിയത്. 12 മെഡലുകള്‍ ഗുസ്തിയില്‍ നിന്നു മാത്രം ഇന്ത്യ വാരിക്കൂട്ടിയിരുന്നു. അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവുമുള്‍പ്പെടെയായിരുന്നു ഇത്. അന്നു മെഡലണിഞ്ഞ ബജ്‌രംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ദിവ്യ കക്രാന്‍ എന്നിവരെല്ലാം ഇത്തവണ ഇന്ത്യന്‍ സംഘത്തിലുണ്ട്.

Story first published: Friday, August 5, 2022, 16:38 [IST]
Other articles published on Aug 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+