Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: 3-0, കളി കഴിഞ്ഞപ്പോള്‍ 4-4! ഹോക്കിയില്‍ ജയം കളഞ്ഞുകുളിച്ച് ഇന്ത്യ

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ അനായാസം വിജയത്തിലേക്കു കുതിച്ച ശേഷം ഇന്ത്യയുടെ പുരുഷ ടീമിനു ഞെട്ടിക്കുന്ന സമനില. ആതിഥേയരായ ഇംഗ്ലണ്ടുമായി ഇന്ത്യ 4-4ന്റെ സമനിവ സമ്മതിക്കുക.യായിരുന്നു. 3-0ന്റെ മികച്ച ലീഡ് കൈക്കലാക്കിയ ശേഷമായിരുന്നു ഇന്ത്യ അവിശ്വസനീയമാം വിധം സമനിലയിലേക്കു കൂപ്പുകുത്തിയത്. 2018ലെ കഴിഞ്ഞ ഗെയിംസിലേറ്റ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യ പാഴാക്കിയത്. അന്നു വെങ്കല മെഡലിനായുള്ള മല്‍സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടു തോറ്റിരുന്നു.

ഇന്നു നടന്ന ആവേശകരമായ പൂള്‍ ബി മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി മന്‍ദീപ് സിങ് ഇരട്ടഗോളുകളുമായി കസറി. 13, 22 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ലളിത് ഉപാധ്യായ് (മൂന്നാം മിനിറ്റ്), ഹര്‍മന്‍പ്രീത് സിങ് (46) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. മൂന്നാം ക്വാര്‍ട്ടരില്‍ ഇന്ത്യ 4-1ന്റെ മികച്ച ലീഡുമായി ആധികാരിക വിജയത്തിനു അരികിലായിരുന്നു.

എന്നാല്‍ അവസാന മിനിറ്റുകളില്‍ ആഞ്ഞടിച്ച ഇംഗ്ലണ്ട് മൂന്നു ഗോളുകള്‍ കൂടി തിരിച്ചടിച്ച് ഇന്ത്യയെ സ്തബ്ധരാക്കി. ലിയാം ആന്‍സെല്‍ (42ാം മിനിറ്റ്), നിക്ക് ബാന്‍ഡ്യുറാക്ക് (47, 53), ഫില്‍ റോപ്പര്‍ (50) എന്നിവരുടെ ഗോളുകളില്‍ ഇംഗ്ലണ്ട് നാടകീയ സമനില പിടിച്ചുവാങ്ങുകയായിരുന്നു. നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറില്‍ കളി തീരാന്‍ ഏഴു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇംഗ്ലണ്ടിന്റെ സമനില ഗോള്‍.

ആദ്യത്തെ രണ്ടു ക്വാര്‍ട്ടറുകളിലും ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമാണ് മല്‍സരത്തില്‍ കണ്ടത്. ഇതു ശരിവച്ചുകൊണ്ടു ഇന്ത്യ 3-0നു മുന്നിലെത്തുകയും ചെയ്തിരുന്നു. പക്ഷെ അടുത്ത രണ്ടു ക്വാര്‍ട്ടറിലും ഇംഗ്ലണ്ടിന്റെ കടന്നാക്രമണമാണ് കണ്ടത്. ഇതില്‍ ഇന്ത്യ പതറിപ്പോവുകയും ചെയ്തു. ഗെയിംസില്‍ നേരത്തേ ഇന്ത്യയും ഇംഗ്ലണ്ടും നാലു തവണയായിരുന്നു കൊമ്പുകോര്‍ത്തത്. രണ്ടുവീതം മല്‍സരങ്ങളില്‍ ഇരുടമുകളും വിജയിക്കുകയും ചെയ്തു. 2018ലെ ഗെയിംസിലെ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ 2-1നായിരുന്നു ഇന്ത്യയെ ഇംഗ്ലണ്ട് വീഴ്ത്തിയത്.

Story first published: Monday, August 1, 2022, 23:46 [IST]
Other articles published on Aug 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+