Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഹര്‍മന്‍പ്രീതിനു ഹാട്രിക്, പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു സെമി ടിക്കറ്റ്

1

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ തകര്‍പ്പന്‍ ജയവുമായി സെമി ഫൈനലിലേക്കു മുന്നേറി. പൂള്‍ ബിയില്‍ ഇന്നു നടന്ന നിര്‍ണായക മല്‍സരത്തില്‍ വെയ്ല്‍സിനെ 4-1നു തകര്‍ത്താണ് ഇന്ത്യ സെമിയിലേക്കു ടിക്കറ്റെടുത്തത്. ഹര്‍മന്‍പ്രീത് സിങിന്റെ ഹാട്രിക്കാണ് ഇന്ത്യക്കു ആധികാരിക വിജയം സമ്മാനിച്ചത്. 19, 20, 40 മിനിറ്റുകളായിരുന്നു താരം ഹാട്രിക് പൂര്‍ത്തിയാക്കിയത്. ഇതില്‍ രണ്ടു ഗോളുകള്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു. 49ം മിനിറ്റില്‍ ഗുര്‍ജന്ദ് സിങാണ് ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. വെയ്ല്‍സിന്റെ ആശ്വാസ ഗോള്‍ 55ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും ഡ്രാഗ് ഫ്‌ളിക്കര്‍ ഗരെത് ഫര്‍ലോങിന്റെ വകയായിരുന്നു. ഈ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഇന്ത്യ ഒന്നാംസ്ഥാനം ഭദ്രമാക്കി.

തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിമായിരുന്നു വെയ്ല്‍സിനെതിരേ ഇന്ത്യ കാഴ്ചവച്ചത്. സര്‍ക്കിളിലേക്കു ദൈര്‍ഘ്യമേറിയ പാസുകള്‍ കളിച്ച് ഇന്ത്യ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരുന്നു. ഇടയ്ക്കു വെയ്ല്‍സും ചില കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയതോടെ കളി കൂടുതല്‍ ആവേശകരമായി മാറി. ആദ്യ ക്വാര്‍ട്ടറില്‍ പക്ഷെ ഇന്ത്യക്കു ഗോളുകളൊന്നും നേടാനായില്ല. ഇന്ത്യയുടെ ഭൂരിഭാഗം മുന്നേറ്റങ്ങളും വലതു ഭാഗത്തു കൂടിയായിരുന്നു.

2

രണ്ടാം ക്വാര്‍ട്ടറിലും ഇന്ത്യ തന്നെ ആധിപത്യം പുലര്‍ത്തി. ഒടുവില്‍ ഹര്‍മന്‍പ്രീതിലൂടെ ഇന്ത്യ അര്‍ഹിച്ച ലീഡും സ്വന്തമാക്കി. താഴ്ന്ന ഒരു ഷോട്ടിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍. ഇത്തവണ ഹര്‍മന്‍പ്രീതിന്റെ ഏഴാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. മിനിറ്റുകള്‍ക്കകം തന്നെ ഹര്‍മന്‍പ്രീത് ടീമിന്റെ ലീഡുയര്‍ത്തി. പെനല്‍റ്റി കോര്‍ണറിനൊടുവിലായിരുന്നു ഈ ഗോള്‍. ഇതിനു പിന്നാലെ ഗോള്‍ മടക്കാന്‍ വെയ്ല്‍സിന്റെ ഭാഗത്തു നിന്നും ഗോള്‍ മടക്കാന്‍ ചില നീക്കങ്ങള്‍ കണ്ടു. പക്ഷെ ഇന്ത്യയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. രണ്ടാം ക്വാര്‍ട്ടര്‍ 2-0ന്റെ ലീഡുമായി അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചു.

മൂന്നാം ക്വാര്‍ട്ടറില്‍ വെയ്ല്‍സിന്റെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമാക്കിക്കൊണ്ട് ഇന്ത്യ മൂന്നാം ഗോളും നേടി. പെനറ്റി കോര്‍ണറിലൂടെയായിരുന്നു ഹര്‍മന്‍പ്രീത് തന്റെ ഹാട്രിക്കും ഇന്ത്യയുടെ മൂന്നാം ഗോളും കണ്ടെത്തിയത്. നാലാമത്തെയും അവസാനത്തെയും ഗോളില്‍ ഗുര്‍ജന്ദ് സിങ് ഇന്ത്യയുടെ സ്‌കോര്‍ 4-0 ആക്കി ഉയര്‍ത്തി.

Story first published: Thursday, August 4, 2022, 21:18 [IST]
Other articles published on Aug 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+