For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: പാരാ ടിടിയില്‍ ഭവിനയ്ക്കു സ്വര്‍ണം, നാലു പേര്‍ക്കു വെങ്കലം

മെഡല്‍വേട്ടയില്‍ ഇന്ത്യ അഞ്ചാമത്

1

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒമ്പതാം ദിനം വമ്പന്‍ മെഡല്‍ക്കൊയ്ത്ത് നടത്തി ഇന്ത്യന്‍ കുതിപ്പ്. നാലു സ്വര്‍ണവും മൂന്നു വെള്ളിയും ഏഴു വെങ്കലവുമുള്‍പ്പെടെ 14 മെഡലുകള്‍ ശനിയാഴ്ച ഇന്ത്യ വാരിക്കൂട്ടി. രാത്രി വൈകി നടന്ന മല്‍സരങ്ങളില്‍ വനിതകളുടെ പാരാ ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേല്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. പാരാ ടേബിള്‍ ടെന്നീസില്‍ തന്നെ വനിതാ താരം സോനാല്‍ പട്ടേല്‍ വെങ്കലവും പുരുഷ വിഭാഗം ഗുസ്തിയില്‍ മുഹമ്മദ് ഹുസാമുദ്ദീനും ദീപക് നെഹ്‌റയും വനിതകളില്‍ പൂജ സിഹാഗ് വെങ്കല മെഡലിനും അവകാശികളായി.

വനിതാ സിംഗിള്‍സില്‍ ക്ലാസ് 3-5 വിഭാഗത്തിലാണ് ഭവിന ഇന്ത്യക്കായി പൊന്നണിഞ്ഞത്. ഫൈനലില്‍ നൈജീരിയയുടെ ഇഫെചിക്വുദെ ക്രിസ്റ്റിയാന ഇക്കെ്‌പോയിയാണ് ഇന്ത്യന്‍ താരം 12-10, 11-2, 11-9നു തോല്‍പ്പിച്ചത്. ഗുജറാത്തില്‍ നിന്നുള്ള 35 കാരിയായ ഭവിന കഴിഞ്ഞ ടോക്കിയോ പാരാലിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

2

2011ലെ പാരാ ടിടി തായ്‌ലാന്‍ഡ് ഓപ്പണണില്‍ വ്യക്തിഗത വിഭാഗത്തില്‍ വെള്ള മെഡല്‍ നേടിയതോടെ ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കു ഭവിന ഉയര്‍ന്നിരുന്നു. ഇതു കൂടാതെ 2013ല്‍ ബെയ്ജിങില്‍ നടന്ന ഏഷ്യന്‍ പാരാ ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ക്ലാസ് ഫോര്‍ വിഭാഗത്തില്‍ വെള്ളിയും അവര്‍ രാജ്യത്തിനു നേടിത്തന്നിരുന്നു. 2017ല്‍ ഏഷ്യന് പാരാ ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും ഭവിന കരസ്ഥമാക്കിയിരുന്നു.

വനിതകളുടെ പാരാ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ക്ലാസ് 3-5 വിഭാഗത്തിലാണ് മറ്റൊരു ഇന്ത്യന്‍ താമായ സോനാല്‍ ബെന്‍ കഴിഞ്ഞ ദിവസം വെങ്കലമണിഞ്ഞത്. വെങ്കലത്തിനായുള്ള പ്ലേഓഫ് മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ സ്യു ബെയ്‌ലിയെ 34 കാരിയായ താരം 11-5, 11-2, 11-3നു പരാജയപ്പെടുത്തി. എന്നാല്‍ മറ്റൊരു വെങ്കല മെഡല്‍ പ്ലേഓഫില്‍ ഇന്ത്യന്‍ പുരുഷ താരം രാജ് അരവിന്ദന്‍ അലാഗര്‍ പരാജയപ്പെട്ടു. ക്ലാസ് 3-5 വിഭാഗത്തില്‍ നൈജീരിയയുടെ ഇസൗ ഒഗുന്‍കുന്‍ലെയോടായിരുന്നു ഇന്ത്യന്‍ താരം കീഴടങ്ങിയത്.

3

അതേസമയം, ഗുസ്തിയില്‍ വനിതകളുടെ 76 കിഗ്രാം ഫ്രീസ്റ്റൈലില്‍ ഓസ്‌ട്രേലിയയുടെ നവോമി ഡിബ്രൂയ്‌നെ 11-0നു വീഴ്ത്തിയാണ് പൂജ സിഹാഗ് വെങ്കല മെഡല്‍ നേടിയത്. പുരുഷന്‍മാരുടെ 57 കിഗ്രാം ഫെതര്‍വെയ്റ്റ് വിഭാഗം സെമി ഫൈനലില്‍ ഇന്ത്യയുടെ മുഹമ്മദ് ഹുസ്സാമുദ്ദീന്‍ തോല്‍ക്കുകയായിരുന്നു. ഘാനയുടെ ജോസഫ് കൊമോയിയോടു 1-4നു കീഴടങ്ങിയതോടെ താരത്തിനു വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 97 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ പാകിസ്താന്റെ തയബ് റാസയെ 10-2നു പരാജയപ്പെടുത്തിയാണ് വെങ്കലം ചൂടിയത്.

Story first published: Sunday, August 7, 2022, 7:31 [IST]
Other articles published on Aug 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+