Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിപ്പോര്‍ട്ടറുടെ ചോദ്യത്തില്‍ കുപിതനായ റൊണാള്‍ഡോ പത്രസമ്മേളനത്തിനിടെ ഇറങ്ങിപ്പോയി

റോം: റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തില്‍ കുപിതനായ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പത്രസമ്മേളനത്തിനിടെ ഇറങ്ങിപ്പോയി. റോമില്‍ കോച്ച് സിനദിന്‍ സിദാനൊപ്പം വാര്‍ത്താലേഖകരെ അഭിമുഖീകരിക്കുമ്പോഴായിരുന്നു സംഭവം. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റോമയുമായുള്ള മത്സരത്തിനായാണ് ടീം റോമിലെത്തിയത്.

കഴിഞ്ഞ നാല് എവേ മത്സരങ്ങളില്‍ ഒന്നുമാത്രമാണ് റയലിന് ജയിക്കാനായത്. ഈ മത്സരങ്ങളില്‍ റൊണാള്‍ഡോയുടേത് മോശം പ്രകടനവുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. എന്നാല്‍, റയലില്‍ എത്തിയശേഷം തന്നെക്കാള്‍ മികച്ച രീതിയില്‍ എവേ മത്സരങ്ങളില്‍ കളിച്ച താരത്തിന്റെ പേരുപറയാന്‍ റൊണാള്‍ഡോ ആവശ്യപ്പെട്ടു.

ronaldo

റിപ്പോര്‍ട്ടര്‍ക്ക് ഉത്തരമില്ലാതായതോടെ നിങ്ങള്‍ക്ക് അതിന് കഴിയില്ലെന്ന് പറഞ്ഞ് റൊണാള്‍ഡോ ഇറങ്ങിപ്പോവുകയായിരുന്നു. രണ്ടോ മൂന്നോ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ വിലയിരുത്തയതില്‍ കുപിതനായാണ് റൊണാള്‍ഡോ പത്രസമ്മേളനം ബഹിഷ്‌കരിച്ചത്. ബാഴ്‌സലോണയിലെ കളിക്കാരുമായി തന്നെ താരതമ്യം ചെയ്തതും റൊണാള്‍ഡോയെ വിഷമിപ്പിച്ചിരുന്നു.

ബാഴ്‌സലോണയിലെ മെസ്സി, സുവാരസ്, നെയമര്‍ മൂവര്‍ സംഘത്തേക്കാള്‍ മോസം പ്രകടനമാണ് റയലിലെ റൊണാള്‍ഡോ, ബെന്‍സിമ, ഗരേത് ബെയ്ല്‍ എന്നും ചില മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ മെസ്സിയുടെ അസാധാരണ പെനാല്‍റ്റിയെക്കുറിച്ചുള്ള ചോദ്യത്തിന് റൊണാള്‍ഡോ മറുപടി പറഞ്ഞതുമില്ല.

Story first published: Thursday, February 18, 2016, 8:37 [IST]
Other articles published on Feb 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+