വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെസ്സിക്ക് പിന്നാലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വിരമിച്ചേക്കും?

By Anwar Sadath

പാരിസ്: സമകാലീന ഫുട്‌ബോളില്‍ രാജാക്കന്മാരാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. രാജ്യത്തിനുവേണ്ടി കിരീടങ്ങളൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ക്ലബ്ബിനുവേണ്ടിയും, വ്യക്തപരമായും ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയവരാണ് ഇരുവരും. മെസ്സിയോ റൊണാള്‍ഡോയോ ആരാണ് മികച്ചതെന്ന തര്‍ക്കം കാലങ്ങളായി ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്കിടയില്‍ നടക്കുകയാണ്.

ലോകകപ്പ് ഉള്‍പ്പെടെ തുടരെ മൂന്നു ടൂര്‍ണമെന്റുകളില്‍ അര്‍ജന്റീനയെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ മിടുക്കു കാട്ടിയ കളിക്കാരനാണ് മെസ്സി. മൂന്നു തവണ കൈയ്യില്‍ നിന്നും കിരീടം വഴുതിപ്പോയതിന്റെ കടുത്ത നിരാശയില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശതാബ്ദി കോപ്പയിലെ തോല്‍വിയാണ് മെസ്സിയുടെ കടുത്ത തീരുമാനത്തിന് പിന്നില്‍.

messi-ronaldo

മെസ്സിയുടെ വിരമിക്കല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ ഫുട്‌ബോള്‍ വിദഗ്ധര്‍ ക്രസ്റ്റിയാനോ റൊണാള്‍ഡോയുടെ വിരമിക്കലും ചര്‍ച്ചയ്‌ക്കെടുത്തിരിക്കുകയാണ്. യൂറോ കപ്പില്‍ പുറത്തായാല്‍ ക്രിസ്റ്റ്യാനോ മെസ്സിയുടെ പാത പിന്തുടര്‍ന്നേക്കുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ശരാശരിക്കാരായ സഹകളിക്കാര്‍ക്കൊപ്പം രാജ്യത്തിനുവേണ്ടി കാര്യമായൊന്നും ചെയ്യാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടില്ല.

നിലവില്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട് പോര്‍ച്ചുഗല്‍. ക്വാര്‍ട്ടറില്‍ പോളണ്ട് എതിരാളികളായി എത്തിയതോടെ സെമി സാധ്യതയും ടീമിനുണ്ട്. എന്നാല്‍, അതിനപ്പുറം മികച്ച ടീമുകളോട് ഏറ്റുമുട്ടി കിരീടം നേടാനുള്ള കഴിവ് ഇപ്പോഴത്തെ പോര്‍ച്ചുഗീസ് പടയ്ക്ക് ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ, മെസ്സിയെ പോലെ പതിനെട്ടാം വയസില്‍ അരങ്ങേറിയ ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിലയിരുത്തുന്നു.

Story first published: Tuesday, June 28, 2016, 7:13 [IST]
Other articles published on Jun 28, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X