മാഡ്രിഡ്: ലോകപ്രശസ്ത മോഡല്‍ ഇറിനാ ഷായുമായുള്ള ബന്ധം ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. കാമുകിമാരെ മാറ്റുന്നതില്‍ ലഹരി കണ്ടെത്തുന്ന റൊണാള്‍ഡോ പുതിയ കാമുകിക്കു വേണ്ടിയുള്ള തിരച്ചിലിലാണെന്നാണ് വിവരം. അടുത്തിടെ നടന്ന പല പരിപാടികളിലും റൊണാള്‍ഡോയ്ക്കൊപ്പം കാമുകിയെ കണാത്തതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്.
ഫിഫയുടെ ലോക ഫുട്ബോളര് ബഹുമതിയായ ബാലണ്‍ ഡി ഓര് ഏറ്റുവാങ്ങാന്‍ സൂറിച്ചിലെത്തിയപ്പോഴും റൊണാള്‍ഡോയ്ക്കൊപ്പം കാമുകി ഉണ്ടായിരുന്നില്ല. ഇരുവരും തമ്മില്‍ വഴക്കിട്ടെന്നും അടുക്കാന്‍ വയ്യാത്തവിധം അകന്നെന്നും ഗോസിപ്പ് കോളങ്ങള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ ചാമ്പ്യന്മാരായപ്പോള് സ്റ്റേഡിയത്തില്‍ ഇറിനയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
പതിവില്‍ നിന്നും വിഭിന്നമായി ഇറിനയുമായുള്ള റൊണാള്‍ഡോയുടെ ബന്ധം നീണ്ടുനിന്നതായിരുന്നു. വിവാഹിതരാകുമെന്നുപോലും ഇടക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സുന്ദരികളില്‍ ആകൃഷ്ടനാകുന്ന റൊണാള്‍ഡോയുടെ പതിവു സ്വഭാവം തന്നെയാണ് ഇത്തവണയും വിനയായതെന്ന് പറയുന്നു.
മാത്രമല്ല, റൊണാള്‍ഡോയുടെ അമ്മയും കാമുകിയുമായുള്ള പോര് മാധ്യമങ്ങള്‍ക്ക് എന്നും ചൂടുള്ള വാര്‍ത്തയായിരുന്നു. അമ്മയ്ക്ക് ഇഷ്മല്ലെങ്കിലും റൊണാള്‍ഡോയ്ക്ക് കാമുകിയോട് നല്ല സ്നേഹമായിരുന്നു. മറ്റൊന്നുകൊണ്ടല്ല, ഏതെങ്കിലും സുന്ദരികളുടെ പിറകെ പോയാലും അല്പനാളത്തെ പിണക്കത്തിനുശേഷം ഇറിന റൊണാള്ഡോയ്ക്കടുത്തേക്ക് മടങ്ങിവരാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ അങ്ങിനെ അല്ലെന്നും ഇറിന തന്റെ കരിയറുമായി തിരക്കിലായെന്നും ചില സ്പോട്സ് പാപ്പരാസികള്‍ റിപ്പോര്‍ട്ടു ചെയ്തു.