Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയ്ക്ക് മുമ്പ് 500 ഗോള്‍ തികച്ചവര്‍ ആരൊക്കെയെന്ന് അറിയുമോ?

മാഡ്രിഡ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാല്‍മോയ്‌ക്കെതിരെ രണ്ടു ഗോളടിച്ച്, റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറിലെ 500 തികച്ചപ്പോള്‍ ലോകം ഒരിക്കല്‍ പ്രതിഭയ്ക്കുമുന്നില്‍ തലകുനിച്ചു. എന്നാല്‍, റൊണാള്‍ഡോ മാത്രമല്ല, അദ്ദേഹത്തിന് മുന്‍പ് പ്രതിഭാധനരായ അനേകം പേര്‍ 500 ഗോള്‍ തികച്ചവരാണ്. സ്‌പോര്‍ട്‌സ് സോക്കര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഫൗണ്ടേഷന്‍ റെക്കോര്‍ഡിലുള്ള ചിലരെ പരിചയപ്പെടാം.

805 ഗോളടിച്ച ജോസഫ് ബിക്കന്‍ (ഓസ്ട്രിയ, ചെക്ലോസോവാക്യ) ആണ് ഈ പട്ടികയിലെ മുമ്പന്‍. തൊട്ടു പിന്നില്‍ 772 ഗോളടിച്ച റൊമാരിയോ (ബ്രസീല്‍), 767 ഗോളുമായി പെലെ (ബ്രസീല്‍), പുഷ്‌കാസ് (ഹംഗറി) 746 ഗോള്‍, ഗെര്‍ഡ് മുള്ളര്‍ ജര്‍മനി (735) ഗോള്‍, ഫെറങ്ക് ഡീക്ക് (ഹംഗറി) 576, വീ സീലര്‍ (ജര്‍മനി) 575, ഏണസ്റ്റ് വില്ലിമോസ്‌കി (ജര്‍മനി) 554.

cristianoronaldo

യൂസേബിയോ (പോര്‍ച്ചുഗല്‍) 552, ജെയിംസ് മക്‌ഗ്രോറി (സ്‌കോട്‌ലന്‍ഡ്) 550, ഫ്രന്‍സ് ബിന്‍ഡര്‍ (ഓസ്ട്രിയ, ജര്‍മനി) 546, ഫെര്‍ണാഡോ പെയ്‌റോട്ടിയോ (പോര്‍ച്ചുഗല്‍) 544, ഹ്യൂഗോ സാഞ്ചസ് (മെക്‌സിക്കോ) 541, ഫ്രിറ്റസ് വാള്‍ട്ടര്‍ (ജര്‍മനി) 539, ജോസഫ് ടക്കാക്‌സ് (ഹംഗറി) 523, ഗിയുല സെന്‍ഗെല്ലര്‍ (ഹംഗറി) 522, സീക്കോ (ബ്രസീല്‍) 522, ടുളിയോ (ബ്രസീല്‍) 515.

ആല്‍ഫ്രഡോ ഡി സ്്‌റ്റെഫാനോ (അര്‍ജന്റീന, സ്‌പെയിന്‍) 514, ജോഹന്‍ ക്രാങ്കില്‍ (ജര്‍മനി) 514, ഗണ്ണര്‍ നോര്‍ദാഹ് (സ്വീഡന്‍) 513, റോബര്‍ട്ടോ ഡയനാമിറ്റ് (ബ്രസീല്‍) 512, ജിമ്മി ഗ്രീവ്‌സ് (ഇംഗ്ലണ്ട്) 511, ഫെറെന്‍സ് ബെനെ (ഹംഗറി) 508. എന്നിവരാണ് 500 ഗോള്‍ തികച്ച മറ്റു കളിക്കാര്‍. ഇവരില്‍ മിക്കവരെയും അടുത്ത കളികളില്‍ മറികടക്കാന്‍ റൊണാള്‍ഡോയ്ക്കാകുമെന്നുറപ്പാണ്.

Story first published: Friday, October 2, 2015, 9:17 [IST]
Other articles published on Oct 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+