ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോര്‍ഡ്... മെസ്സി പരിസരത്ത് പോലുമില്ല!
മാഡ്രിഡ്: റിയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അത്യപൂര്‍വ്വ റെക്കോര്‍ഡ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ 200 മില്യണ്‍ ഫോളോവേഴ്‌സ് എന്ന അതിശയകരമായ റെക്കോര്‍ഡാണ് പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോ സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഏക കായികതാരമാണ് റൊണാള്‍ഡോ.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ മൂന്ന് സൈറ്റുകളിലായിട്ടാണ് റൊണാള്‍ഡോയ്ക്ക് ഇത്രയും ആരാധകരുള്ളത്. റൊണാള്‍ഡോയെ പിന്നിലാക്കി ഈ വര്‍ഷത്തെ ബാലന്‍ ഡിയോര്‍ സ്വന്തമാക്കിയ ലയണല്‍ മെസി ഇക്കാര്യത്തില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ ഏഴയലത്ത് പോലുമില്ല. സൂപ്പര്‍ താരങ്ങളുടെ ഫോളോവേഴ്‌സിന്റെ കാര്യത്തിലുള്ള കണക്കിലെ കളികള്‍ ഇങ്ങനെ...

ക്രിസ്റ്റിയാനോ മന്നന്‍
ഫേസ്ബുക്കില്‍ 109.7 മില്യണ്‍, ഇന്‍സ്റ്റഗ്രാമില്‍ 49.6 മില്യണ്‍, ട്വിറ്ററില്‍ 40.7 മില്യണ്‍.. ഇതാണ് സോഷ്യല്‍ മീഡിയയില്‍ റൊണാള്‍ഡോയുടെ ഫോളോവേഴ്‌സിന്റെ എണ്ണം.

മെസ്സിക്ക് എത്രയുണ്ടാകും
120.8 മില്യണാണ് സോഷ്യല്‍ മീഡിയില്‍ ബാഴ്‌സലോണ സൂപ്പര്‍ താരമായ ലയണല്‍ മെസ്സിക്കുള്ള ഫോളോവേഴ്‌സിന്റെ എണ്ണം.

എന്തുകൊണ്ട് കുറഞ്ഞു
എന്തുകൊണ്ടാണ് മെസ്സിയുടെ ഫോളോവേഴ്‌സില്‍ ഇത്ര വലിയ കുറവ് വന്നത് ഊഹിക്കാമോ. ഉത്തരം ലളിതം. മെസ്സിക്ക് ട്വിറ്ററില്‍ അക്കൗണ്ടില്ല.

ഇവരെല്ലാവരും കൂടിയാല്‍
മൈക്കല്‍ ജോര്‍ദാന്‍, ലിബ്രോണ്‍ ജെയിംസ്, കോബ് ബ്രയാന്റ്, കെവിന്‍ ഡ്യുറന്റ് എന്നിവരെല്ലാം കൂടിയാലും 187 മില്യണേ ആകൂ.. എന്നാലും റൊണാള്‍ഡോയുടെ ഒപ്പമെത്തില്ല എന്ന് ചുരുക്കം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications