പൊതുസ്ഥലത്തും റോഡിലുമെന്നുവേണ്ട പറ്റാവുന്നിടത്തെല്ലാം മൂത്രമൊഴിക്കാന്‍ സ്ഥലം കണ്ടെത്തുന്നവരാണ് മലയാളികള്‍. ഇക്കാര്യത്തില്‍ യൂറോപ്യന്മാരെയും അമേരിക്കക്കാരെയുമൊക്കെ കണ്ടുപഠിക്കണമെന്നാണ് ചിലരുടെ ഉപദേശം. എന്നാല്‍ ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു സാധാരണക്കാരനെ പോലെ പൊതു റോഡില്‍ പരസ്യമായി മൂത്രമൊഴിച്ചാലോ.
കഴിഞ്ഞദിവസം സെയ്ന്റ് ട്രോപ്പസിലായിരുന്നു അപൂര്‍വമായ സംഭവം അരങ്ങേറിയത്. ഫുട്ബോള്‍ സീസണ് ഒടുവില്‍ സുഹൃത്തുക്കളുമായി അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് റൊണാള്‍ഡോ. ഇതിനായി രാത്രി ഒരു ക്ലബ്ബില്‍ കയറി തിരിച്ചിറങ്ങിയപ്പോള്‍ താരത്തിന് പിടിച്ചു നില്ക്കാനായില്ല. ഉടന്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്നു ഒരു കാറിന് മറവില്‍ നിന്ന് സൂപ്പര്‍താരം കാര്യം കഴിച്ചു.
എന്നാല്‍, എവിടെനിന്നറിയില്ല അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി താരത്തെ കൈയ്യോടെ പിടികൂടി. ചമ്മല്‍കൊണ്ട് മുഖം ചുളിക്കുന്ന റൊണാള്‍ഡോ പോലീസിനു മുന്നില്‍ പരുങ്ങുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു. തത്കാലം ഒരു താക്കീത് നല്കി താരത്തെ പോലീസ് വിട്ടയക്കുകയായിരുന്നു. റൊണാള്‍ഡോ മൂത്രമൊഴിക്കുന്നതിന്റെയും പോലീസിനു മുന്നില്‍ പരുങ്ങുന്നതിന്റെയുമൊക്കെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഇതാദ്യമല്ല ഒരു അന്താരാഷ്ട്ര താരം മൂത്രമൊഴിച്ച പേരില്‍ കുപ്രസിദ്ധനാകുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍ നൈറ്റ് ക്ലബ്ബില്‍ മൂത്രമൊഴിച്ചതും ഇംഗ്ലണ്ട് താരങ്ങള്‍ ആഷസ് വിജയം ആഘോഷിക്കാന്‍ പിച്ചില്‍ മൂത്രമൊഴിച്ചതുമെല്ലാം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.