മരുന്നടിയില്‍ ഗൂഢാലോചന; സിബിഐ അന്വേഷിക്കണമെന്ന് നര്‍സിങ് യാദവ്
ദില്ലി: ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് ഇന്ത്യന്‍ ഗുസ്തിതാരം നര്‍സിങ് യാദവ്. പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങ് യാദവ് ഒളിമ്പിക്‌സില്‍ പങ്കെടുത്തേക്കില്ലെന്ന റിപ്പോര്‍ട്ടിനിടെയാണ് താരം ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും യാദവ് ആവശ്യപ്പെട്ടു.
താന്‍ ഏതെങ്കിലുംഉത്തേജകമരുന്ന് കഴിക്കുന്നയാളല്ല. തനിക്കുള്ള ഭക്ഷണത്തിലും വെള്ളത്തിലും ഏതെങ്കിലും തരത്തില്‍ മരുന്ന് കലര്‍ന്നതാകാനാണ് സാധ്യത. ഇതിന് പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും നര്‍സിങ് യാദവ് പറഞ്ഞു.

നര്‍സിങ്ങിന് പിന്തുണയുമായി ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്. യാദവ് നിരപരാധിയാണെന്ന് ബോക്‌സിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. നാഡയുടെ രണ്ടാമത്തെ പരിശോധനയില്‍ നര്‍സിങ്ങിനെ കുറ്റവിമുക്തനാക്കുമെന്നാണ് കരുതപ്പെടുന്നതെന്നും ബോക്‌സിങ് ഫെഡറേഷന്‍ അറിയിച്ചു.
നര്‍സിങ്ങിന് മുന്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം നിര്‍ഭാഗ്യകരമാണ്. തനിക്ക് അവസരം നഷ്ടപ്പെട്ടെങ്കിലും നര്‍സിങ്ങിലൂടെ ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. നര്‍സിങ്ങിന് മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ വലിയ നഷ്ടമായിരിക്കുമെന്നും സുശീല്‍ കുമാര്‍ ട്വിറ്ററില്‍ പറഞ്ഞു. രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായിരുന്ന സുശീല്‍ കുമാറിനെ തഴഞ്ഞാണ് നര്‍സിങ്ങിന് ഒളിമ്പിക്‌സില്‍ അവസരം നല്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications