Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ ഞെട്ടിച്ച് ബോക്‌സര്‍ വികാസ് കൃഷ്ണന്‍; ഇനി രാജ്യത്തിനുവേണ്ടി ഗെയിംസുകളിലില്ല

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് രാജ്യത്തിനുവേണ്ടിയുള്ള തന്റെ ഒടുവിലത്തെ വേദിയാകുമെന്ന് പ്രഖ്യാപിച്ച് ബോക്‌സര്‍ വികാസ് കൃഷ്ണന്‍. ഈ വര്‍ഷം അവസാനത്തോടെ പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്തേക്ക് ചുവടുമാറുന്നതായാണ് വികാസ് കൃഷ്ണന്റെ പ്രഖ്യാപനം. 2016ലെ റിയോ ഒളിമ്പിക്‌സിനുശേഷം തന്നെ താന്‍ ഇക്കാര്യം ആലോചിച്ചതാണെന്നും ഇപ്പോഴാണ് ശരിയായ സമയമെന്നും സൂപ്പര്‍ താരം പറഞ്ഞു.

പ്രതിഷേധം തിരിച്ചടിയായി, ചെന്നൈയില്‍ ഇനി ഐപിഎല്‍ ഇല്ല!! എല്ലാ മല്‍സരങ്ങളും മാറ്റി
ഇതോടെ മുന്‍ ഒളിമ്പ്യന്‍ വിജേന്ദര്‍ സിങ്ങിനുശേഷം ഇന്ത്യയില്‍ നിന്നും മറ്റൊരു ബോക്‌സര്‍ കൂടി പ്രൊഫഷണല്‍ രംഗത്തേക്ക് കടക്കുകയാണ്. പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് കടക്കാന്‍ താന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് കോമണ്‍വെല്‍ത്തില്‍ സെമി പ്രവേശനത്തിനുശേഷം വികാസ് പിടിഐയോട് പറഞ്ഞു.

vikas

ഞാന്‍ എന്റെ മനസിനെ അതിനായി തയ്യാറെടുപ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനം പ്രൊഫഷണല്‍ കരിയറിലേക്ക് നീങ്ങും. ഫെഡറേഷനുമായി ഇക്കാര്യം സംസാരിക്കുമെന്നും 75 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന വികാസ് വ്യക്തമാക്കി. വികാസ് കൃഷ്ണന്‍ ഇന്ത്യയുടെ എണ്ണംപറഞ്ഞ ബോക്‌സര്‍മാരിലൊരാളാണ്.

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍, ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലം, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി, വെങ്കല മെഡലുകള്‍, ഒളിമ്പിക്‌സിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റ് എന്നിങ്ങനെ ബോക്‌സിങ്ങിലെ സൂപ്പര്‍ താരം കൂടിയാണ് വികാസ്. കോമണ്‍വെല്‍ത്ത് സെമിയില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് താരം സ്റ്റീവന്‍ ഡോണെല്ലിക്കെതിരെയാണ് വികാസിന്റെ മത്സരം. പ്രൊഫഷണല്‍ ബോക്‌സിങ് പ്രഖ്യാപിച്ചതോടെ കോമണ്‍വെല്‍ത്തില്‍ സ്വര്‍ണത്തോടെ വിടവാങ്ങാനാകും വികാസിന്റെ ശ്രമം.

Story first published: Wednesday, April 11, 2018, 17:18 [IST]
Other articles published on Apr 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+