കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ വീണ്ടും മെഡല്‍; മെഡലുറപ്പിച്ച് മേരികോം

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനം ഭാരോദ്വഹനത്തിലൂടെ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. പുരുഷന്മാരുടെ 94 കിലോഗ്രാം ഭാരോദ്വാഹനത്തില്‍ വികാസ് ഠാക്കൂര്‍ രാജ്യത്തിന് വെങ്കലം സമ്മാനിച്ചു. കടുത്ത മത്സരം നടന്ന വിഭാഗത്തില്‍ ആകെ 351 കിലോഗ്രാം ഭാരമാണുയര്‍ത്തിയാണ് വികാസ് ഇന്ത്യയുടെ അഭിമാനമായത്. ഗ്ലാസ്ഗോയില്‍ 2014ല്‍ നടന്ന ഗെയിംസില്‍ 85 കിലോഗ്രാം വിഭാഗത്തില്‍ ഠാക്കൂര്‍ വെള്ളി നേടിയിരുന്നു.

തോല്‍വിക്കിടയിലും ചാംപ്യന്‍മാര്‍ക്ക് പ്രതീക്ഷ നല്‍കി പുത്തന്‍ താരോദയം മായങ്ക് മാര്‍ക്കണ്ഡെ

പപ്പുവ ന്യൂ ഗിനിയയുടെ സ്റ്റീവന്‍ കാരി 370 കിലോഗ്രാം ഉയര്‍ത്തി ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ കാനഡയുടെ ബോഡി സാന്റാവിക്കാണ് വെള്ളി മെഡല്‍. 369 കിലോഗ്രാമുയര്‍ത്തിയ ബോഡി സ്വര്‍ണം ഉറപ്പിച്ചപ്പോഴാണ് സ്റ്റീവന്‍ കാരി തകര്‍പ്പന്‍ പ്രകടനത്തോടെ ഒന്നാംസ്ഥാനത്തെത്തിയത്.

marykom

ഗെയിംസില്‍ ഇന്ത്യ ആകെ 11-ാം മെഡലുകള്‍ നേടി നാലാം സ്ഥാനത്താണ്. ആറു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവും നേരത്തെ ഇന്ത്യ നേടിയിരുന്നു. ഭാരോദ്വഹനത്തില്‍ നിന്ന് മാത്രമായി ഇന്ത്യ 5 സ്വര്‍ണമുള്‍പ്പെടെ ഒന്‍പത് മെഡലുകളാണ് നേടിയത്. രണ്ടെണ്ണം ഷൂട്ടിങ്ങിലും ലഭിച്ചു.

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് മേരി കോം സെമിയില്‍ കടന്നിട്ടുണ്ട്. ഇതോടെ മേരി കോം വെങ്കല മെഡല്‍ ഉറപ്പിച്ചു. അഞ്ചുതവണ ലോക ചാമ്പ്യനായിരുന്ന മേരി കോം പതിനെട്ടുകാരിയെ അനായാസം കീഴടക്കിയാണ് സെമി ബെര്‍ത്ത് സ്വന്തമാക്കിയത്. ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് ടീമും സെമിയില്‍ കടന്നതോടെ മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്.

Story first published: Sunday, April 8, 2018, 13:58 [IST]
Other articles published on Apr 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍