Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: 61 മെഡലുകള്‍, ഇന്ത്യ നാലാമത്- ഗെയിംസിനു തിരശീല

1

കോമണ്‍വെല്‍ത്ത് ഗെയിംസിനു തിരശീല വീണു. 61 മെഡലകളുമായി മെഡല്‍പട്ടികയില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ഇന്ത്യക്കു സാധിച്ചു. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കമാണ് ബെര്‍മിങ്ഹാമില്‍ നിന്നും 61 മെഡലുകള്‍ ഇന്ത്യ വാരിയെടുത്തത്. അവസാന ദിനമായ ഇന്ന് ആറു മെഡലുകളാണ് ഇന്ത്യ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തത്. നാലു സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും ഇതിലുള്‍പ്പെടും.

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധു, പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ് റാങ്കിറെ്്ഡ്ഡി- ചിരാഗ് ഷെട്ടി, ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ശരത് കമല്‍ എന്നിവരാണ് ഇന്നു സ്വര്‍ണത്തിനു അവകാശികളായത്. പുരുഷ ഹോക്കി ഫൈനലില്‍ ഓസ്‌ട്രേലിയയോടു 0-7ന്റെ വന്‍ പരാജയമേറ്റു വാങ്ങിയ ഇന്ത്യക്കു വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടണ്ടി വന്നു. ടേബിള്‍ ടെന്നിസ് പുരുഷ സിംഗിളില്‍ ജി സത്യനാണ് വെങ്കലം കരസ്ഥമാക്കിയത്.

Aug 09, 2022, 12:35 am IST

11 ദിവസം നീണ്ട ഗെയിംസില്‍ 5000ത്തിനു മുകളില്‍ അത്‌ലറ്റുകളാണ് പങ്കെടുത്തത്. 877 മെഡലുകളും വിതരണം ചെയ്യപ്പെട്ടു

Aug 09, 2022, 12:24 am IST

സമാപനച്ചടങ്ങുകള്‍ 12.30ന് തുടങ്ങും

Aug 08, 2022, 11:49 pm IST

ഇന്ത്യയുടെ പതാകവാഹകരാവുന്നത് ടേബിള്‍ ടെന്നീസ് താരം ശരത് കമലും ബോക്‌സര്‍ നിഖാത് സറീനുമാണ്‌

Aug 08, 2022, 11:49 pm IST

സമാപനച്ചടങ്ങിന് അല്‍പ്പസമയത്തിനകം തുടക്കം

Aug 08, 2022, 10:41 pm IST

സോണി സ്‌പോര്‍ട്‌സിലും ഡിഡി സ്‌പോര്‍ട്‌സിലും ചടങ്ങുകള്‍ തദ്‌സമയം സംപ്രേക്ഷണം ചെയ്യും

Aug 08, 2022, 10:40 pm IST
സമാപനച്ചടങ്ങ്

ഗെയിംസില്‍ സമാപനച്ചടങ്ങുകളാണ് ഇനി നടക്കാനിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30ാണ് ചടങ്ങ് ആരംഭിക്കുക

Aug 08, 2022, 8:56 pm IST

ഞങ്ങള്‍ സ്വര്‍ണം നേടാന്‍ ശരിക്കും ആഗ്രഹിച്ചു, ഞങ്ങള്‍ നന്നായി തയ്യാറെടുക്കുകയും ഒടുവില്‍ സ്വര്‍ണ്ണ മെഡല്‍ നേടുകയും ചെയ്തു. ഇതു അത്ഭുതകരമാണ്. ഇന്ത്യന്‍ പതാക ഉയരുന്നതു കാണുമ്പോഴുള്ള വികാരത്തെ മറികടക്കാന്‍ ഒരു വികാരത്തിനും കഴിയില്ല- സാത്വിക് സായിരാജ് റാങ്കിറെഡ്ഡി

Aug 08, 2022, 7:43 pm IST
പ്രധാനമന്ത്രിയുടെ അഭിനന്ദനം

സ്വര്‍ണ മെഡല്‍ ജേതാവ് ശരത് കമലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Aug 08, 2022, 7:21 pm IST
ഓസ്‌ട്രേലിയ ജേതാക്കള്‍

178 മെഡലുകളുമായി ഓസ്‌ട്രേലിയ ഗെയിംസിലെ ഓവറോള്‍ ജേതാക്കള്‍. 176 മെഡല്‍ നേടി ഇംഗ്ലണ്ട് റണ്ണറപ്പുകളായി. 92 മെഡലുകളുള്ള കാനഡയ്ക്കാണ് മൂന്നാംസ്ഥാനം. ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

Aug 08, 2022, 7:05 pm IST

മെഡല്‍പട്ടികയില്‍ ഇന്ത്യ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്തു

Aug 08, 2022, 7:04 pm IST
ഇന്ത്യക്ക് ആകെ 61 മെഡല്‍

22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം ഇന്ത്യക്കു ആകെ ലഭിച്ചത് 61 മെഡലുകളാണ്‌

Aug 08, 2022, 6:52 pm IST

ഗെയിംസില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ ഇതോടെ സമാപിച്ചിരിക്കുകയാണ്‌

Aug 08, 2022, 6:42 pm IST

ഇന്നു നാലു സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവുമടക്കം ഇന്ത്യക്കു ആറു മെഡലുകള്‍ ലഭിച്ചു

Aug 08, 2022, 6:36 pm IST

സ്വര്‍ണ മെഡല്‍ മാച്ചില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 0-7ന് നാണംകെടുത്തി

Aug 08, 2022, 6:36 pm IST
ഹോക്കിയില്‍ വെള്ളി

പുരുഷ ഹോക്കിയില്‍ വെള്ളി മെഡല്‍ കൊണ്ട് ഇന്ത്യ തൃപ്തിപ്പെട്ടു

Aug 08, 2022, 6:18 pm IST
ഹോക്കി ഫൈനല്‍

ഓസ്‌ട്രേലിയയോടു നാണംകെട്ട് ഇന്ത്യ. 0-7ന് പിന്നില്‍

Aug 08, 2022, 6:08 pm IST
ഹോക്കി

ഫൈനലില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ ആറാമത്തെ ഗോളും നേടി (6-0)

Aug 08, 2022, 6:00 pm IST
വീണ്ടും സ്വര്‍ണം

ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കു വീണ്ടും സ്വര്‍ണം. അചന്ദ ശരത് കമലാണ് രാജ്യത്തിനു 22ാം സ്വര്‍ണം സമ്മാനിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ട് താരം ലിയാം പിച്ച്‌ഫോര്‍ഡിനെ തോല്‍പ്പിച്ചു

Aug 08, 2022, 5:54 pm IST
ഇന്ത്യക്ക് 21ാം സ്വര്‍ണം

ടിടി പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യത്തിനു സ്വര്‍ണം

Aug 08, 2022, 5:44 pm IST
ടേബിള്‍ ടെന്നീസ്

ഫൈനലില്‍ ശരത് കമല്‍ 2-1ന് മുന്നില്‍. മൂന്നാം ഗെയിമും അദ്ദേഹം ജയിച്ചു

Aug 08, 2022, 5:43 pm IST
ഹോക്കി ഫൈനല്‍

ഓസ്‌ട്രേലിയ വമ്പന്‍ ജയത്തിലേക്ക്. ഇന്ത്യക്കെതിരേ 5-0ന് മുന്നില്‍

Aug 08, 2022, 5:38 pm IST
ടേബിള്‍ ടെന്നീസ്

പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും മല്‍സരിക്കുന്നു

Aug 08, 2022, 5:36 pm IST
ഹോക്കി ഫൈനല്‍

ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ സ്വര്‍ണത്തിലേക്ക്, 3-0ന് മുന്നില്‍

Aug 08, 2022, 5:35 pm IST
ടേബിള്‍ ടെന്നീസ്

ഫൈനലില്‍ ശരത് കമല്‍ രണ്ടാംം ഗെയിം നേടി ഒപ്പമെത്തി (1-1)

Aug 08, 2022, 5:27 pm IST
ടേബിള്‍ ടെന്നീസ്

സ്വര്‍ണ മെഡല്‍ മാച്ചില്‍ ഇന്ത്യയുടെ അചന്ദ ശരത് കമല്‍ മല്‍സരിക്കുന്നു. ആദ്യ ഗെയിം 11-13ന് അദ്ദേഹം കൈവിട്ടു

Aug 08, 2022, 5:21 pm IST
ഹോക്കി

പുരുഷ ഹോക്കിയില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനലിനു തുടക്കം. ഓസീസ് 2-0ന് മുന്നില്‍

Aug 08, 2022, 5:10 pm IST
ടിടിയില്‍ വെങ്കലം

ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ജി സത്യനു വെങ്കലം. ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്കാളിനെ 4-3നു തോല്‍പ്പിച്ചു

Aug 08, 2022, 5:07 pm IST
ടേബിള്‍ ടെന്നീസ്

വെങ്കല മെഡല്‍ മാച്ചില്‍ ഇന്ത്യയുടെ സത്യന്‍ മല്‍സരിക്കുന്നു

Aug 08, 2022, 4:51 pm IST

ഇതുവരെ ഇന്ത്യക്ക് 20 സ്വര്‍ണ്ണവും 15 വെള്ളിയും 22 വെങ്കലവുമടക്കം 57 മെഡലുകള്‍. നാലാം സ്ഥാനത്ത്

Aug 08, 2022, 4:44 pm IST

20കാരനായ ലക്ഷ്യ സെന്‍ ഇത്തവണ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ മിക്‌സഡ് ടീമിന്റെ ഭാഗമായിരുന്നു. 2021ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും യൂത്ത് ഒളിംപിക്‌സില്‍ വെള്ളിയും 20കാരനായ ലക്ഷ്യ സെന്‍ നേടിയിട്ടുണ്ട്.

Aug 08, 2022, 4:35 pm IST

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വര്‍ണ്ണം

Aug 08, 2022, 4:34 pm IST

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്.

Aug 08, 2022, 4:20 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യസെന്‍ എന്‍ജി സീ യോങ്ങിനെതിരേ മൂന്നാം സെറ്റില്‍ 11-9ന് മുന്നിട്ട് നില്‍ക്കുന്നു

Aug 08, 2022, 4:08 pm IST

പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യസെന്‍ എന്‍ജി സീ യോങ്ങിനെതിരേ രണ്ടാം സെറ്റ് 21-9ന് ജയിച്ചു. ആദ്യ സെറ്റ് 21-19ന് യോങ് ജയിച്ചു.

Aug 08, 2022, 4:00 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യെസന്‍ എന്‍ജി സീ യോങ്ങിനെതിരേ രണ്ടാം സെറ്റില്‍ പൊരുതുന്നു. ആദ്യ സെറ്റ് 21-19ന് യോങ് ജയിച്ചു.

Aug 08, 2022, 3:45 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യെസന്‍ എന്‍ജി സീ യോങ് മത്സരം പുരോഗമിക്കുന്നു. ആദ്യ സെറ്റ് 21-19ന് യോങ് ജയിച്ചു.

Aug 08, 2022, 3:33 pm IST

കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 19 സ്വര്‍ണ്ണം, 15 വെള്ളി, 22 വെങ്കലം ഉള്‍പ്പെടെ 56 മെഡലുകളാണ് ഇന്ത്യക്കുള്ളത്.

Aug 08, 2022, 3:20 pm IST

സുവര്‍ണ്ണ നേട്ടത്തിലെത്തിയ സിന്ധുവിന് അഭിനന്ദന പ്രവാഹം

Aug 08, 2022, 3:01 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സില്‍ സുവര്‍ണ്ണ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ലക്ഷ്യ സെന്‍ കളത്തിലിറങ്ങുന്നു

Aug 08, 2022, 3:00 pm IST

27കാരിയായ പിവി സിന്ധു ഇന്ത്യയുടെ ഉറച്ച മെഡലായിരുന്നു. 2016ലെ ഒളിംപിക്‌സില്‍ വെള്ളിയും 2022ലെ ഒളിംപിക്‌സില്‍ വെങ്കലവും നേടിയ സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഞ്ചാം മെഡലാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്.

Aug 08, 2022, 2:59 pm IST

കോമണ്‍വെല്‍ത്ത് ഗെയിംസിലെ സിന്ധുവിന്റെ അഞ്ചാമത്തെ മെഡലാണിത്. 2018ലെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണവും വനിതാ സിംഗിള്‍സില്‍ വെള്ളിയും നേടിയ സിന്ധു 2014ല്‍ സിംഗിള്‍സില്‍ വെങ്കലവും കഴുത്തിലണിഞ്ഞിരുന്നു.

Aug 08, 2022, 2:49 pm IST

സിന്ധുവിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സിലെ ആദ്യ സ്വര്‍ണ്ണ മെഡല്‍

Aug 08, 2022, 2:48 pm IST

ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലീയെ 21-15, 21-13 എന്ന സ്‌കോറിന് തോല്‍പ്പിച്ചു

Aug 08, 2022, 2:47 pm IST

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവിന് സ്വര്‍ണ്ണം

Aug 08, 2022, 2:40 pm IST
ബാഡ്മിന്റണ്‍

രണ്ടാം സെറ്റില്‍ 11-6ന് മിഷേല്‍ ലീക്കെതിരേ സിന്ധു ലീഡ് ചെയ്യുന്നു.21-15നാണ് ആദ്യ സെറ്റ് പിവി സിന്ധു ജയിച്ചത്.

Aug 08, 2022, 2:21 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സ് ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലീക്കെതിരേ 21-15ന് ആദ്യ സെറ്റ് പിവി സിന്ധു ജയിച്ചു

Aug 08, 2022, 2:13 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സ് ഫൈനലില്‍ ആദ്യ സെറ്റില്‍ പിവി സിന്ധു 11-8ന് മുന്നിട്ട് നില്‍ക്കുന്നു

Aug 08, 2022, 2:03 pm IST

കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപന ചടങ്ങില്‍ ശരത് കമാലും നിഖാത്ത് സെറീനും ഇന്ത്യയുടെ പതാക വാഹകരാവും

Aug 08, 2022, 1:54 pm IST
ബാഡ്മിന്റണ്‍

പിവി സിന്ധു-മിച്ചില്ലി ലി ഫൈനല്‍ മത്സരം ആരംഭിച്ചു

Aug 08, 2022, 1:35 pm IST
ഹോക്കി

ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മിഡ്ഫീല്‍ഡര്‍ വിവേക് സാഗര്‍ പ്രസാദ് കളിക്കില്ല. പരിക്കാണ് കാരണം.

Aug 08, 2022, 1:12 pm IST

ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവായി സിന്ധു അഞ്ചാം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ സ്വര്‍ണ്ണമാക്കുമോയെന്നതാണ് കണ്ടറിയേണ്ടത്

Aug 08, 2022, 1:11 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സ് ഫൈനലില്‍ പിവി സിന്ധു അല്‍പ്പ സമയത്തിനകം കളത്തില്‍

Aug 08, 2022, 12:23 pm IST

ബാഡ്മിന്റണില്‍ ഹാട്രിക് സ്വര്‍ണ്ണ പ്രതീക്ഷയോടെ ഇന്ത്യ ഇന്നിറങ്ങുന്നു

Aug 08, 2022, 12:19 pm IST

66 സ്വര്‍ണ്ണവും 55 വെള്ളിയും 53 വെങ്കലവുമായി ഓസ്‌ട്രേലിയ തലപ്പത്ത്

Aug 08, 2022, 12:18 pm IST

18 സ്വര്‍ണ്ണവും 15 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 55 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത്

Aug 08, 2022, 12:17 pm IST
ഹോക്കി

ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ പോരാട്ടം വൈകീട്ട് 5 മണിക്ക് ആരംഭിക്കും

Aug 08, 2022, 12:17 pm IST

ബാഡ്മിന്‍ണ്‍ പുരുഷ ഡബിള്‍സില്‍ സാത്‌വിക് സെയ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ഫൈനലിനിറങ്ങും. മത്സരം 3 മണിക്ക് ആരംഭിക്കും.

Aug 08, 2022, 12:15 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ മലേഷ്യയുടെ സീ യോങ് എന്‍ജിയെ നേരിടും. മത്സരം 2.10ന് ആരംഭിക്കും

Aug 08, 2022, 12:14 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധു കാനഡയുടെ മിച്ചിലി ലീയെ നേരിടും. മത്സരം 1.30ന് ആരംഭിക്കും

Aug 08, 2022, 7:15 am IST

10ാം ദിനം 15 മെഡലുമായി ഇന്ത്യ. 18 സ്വര്‍ണ്ണവും 15 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 55 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത്‌

Aug 08, 2022, 7:13 am IST
ബാഡ്മിന്റണ്‍

ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെങ്കലം. സിംഗപ്പൂരിന്റെ ജിയാ ഹെങ് ടീഹിനെ 21-15, 21-18 എന്ന സ്‌കോറിന് തോല്‍പ്പിച്ചു

Aug 08, 2022, 6:34 am IST
ബോക്‌സിങ്

പുരുഷന്മാരുടെ 92 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സാഗറിന് വെള്ളി.

Aug 08, 2022, 6:33 am IST
ടേബിള്‍ ടെന്നിസ്

ടേബിള്‍ ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അചന്ത ശരത്-ശ്രീജ അക്കുല സഖ്യത്തിന് സ്വര്‍ണ്ണം

Aug 08, 2022, 6:32 am IST
ക്രിക്കറ്റ്

ഫൈനലില്‍ ഓസ്‌ട്രേലിയയോട് 9 റണ്‍സിന് ഇന്ത്യക്ക് തോല്‍വി. വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ ടീം.

Aug 07, 2022, 11:52 pm IST
ക്രിക്കറ്റ്

ഓസ്‌ട്രേലിയയുടെ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 11 ഓവറില്‍ 2 വിക്കറ്റിന് 80 റണ്‍സെന്ന നിലയില്‍

Aug 07, 2022, 11:51 pm IST
ടേബിള്‍ ടെന്നിസ്

പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ സത്യന്‍ ഗനശേഖരന്‍ ഇംഗ്ലണ്ടിന്റെ ലിയാം പിച്‌ഫോര്‍ഡിനോട് തോറ്റു. വെങ്കല മെഡലിനായി സത്യന്‍ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാളിനെ നേരിടും

Aug 07, 2022, 11:01 pm IST

ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 161. ബെത്ത് മൂണി (61) ടോപ് സ്‌കോറര്‍

Aug 07, 2022, 11:00 pm IST
ക്രിക്കറ്റ്

ഫൈനലില്‍ ഇന്ത്യക്ക് മുന്നില്‍ 162 റണ്‍സ് വിജയലക്ഷ്യം വെച്ച് ഓസ്‌ട്രേലിയ

Aug 07, 2022, 10:59 pm IST

സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപികാ പള്ളിക്കള്‍-സൗരവ് ഘോഷാല്‍ സഖ്യത്തിന് വെങ്കലം

Aug 07, 2022, 10:56 pm IST
ടേബിള്‍ ടെന്നിസ്

ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ ഇന്ത്യയുടെ അജന്ത ശരത് കമാല്‍ ഫൈനലില്‍ കടന്നു. സെമിയില്‍ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാളിനെ 11-8, 11-8, 8-11, 11-7, 9-11, 11-8 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഫൈനല്‍ സീറ്റ് നേടിയത്

Aug 07, 2022, 10:48 pm IST
സ്‌ക്വാഷ്

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപികാ പള്ളിക്കല്‍-സൗരവ് ഘോഷാല്‍ സഖ്യം വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഒരു സെറ്റിന് ഓസ്‌ട്രേലിയന്‍ സഖ്യത്തിനെതിരേ മുന്നിട്ട് നില്‍ക്കുന്നു

Aug 07, 2022, 10:39 pm IST
സ്‌ക്വാഷ്

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപികാ പള്ളിക്കല്‍-സൗരവ് ഘോഷാല്‍ സഖ്യം വെങ്കല മെഡലിനായി ഓസ്‌ട്രേലിയന്‍ സഖ്യത്തെ നേരിടുന്നു

Aug 07, 2022, 10:15 pm IST
ക്രിക്കറ്റ്

ഫൈനലില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ ഒരു വിക്കറ്റിന് 83 റണ്‍സ്

Aug 07, 2022, 9:39 pm IST
ടേബിള്‍ ടെന്നിസ്

പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ അചന്ത ശരത് കമാല്‍ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാളിനെ നേരിടുന്നു

Aug 07, 2022, 9:14 pm IST
ക്രിക്കറ്റ്

ഫൈനലില്‍ ഇന്ത്യക്കെതിരേ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

Aug 07, 2022, 8:55 pm IST
ക്രിക്കറ്റ്

ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനല്‍ മത്സരം ആരംഭിക്കാന്‍ പോകുന്നു

Aug 07, 2022, 8:34 pm IST

പുരുഷന്മാരുടെ 92 കിലോഗ്രാം ബോക്‌സിങ്ങ് ഫൈനലില്‍ ഇന്ത്യയുടെ സാഗര്‍ മത്സരത്തിനിറങ്ങുന്നു

Aug 07, 2022, 7:54 pm IST

അചന്ത ശരത് കമാല്‍-സത്യന്‍ ഗണശേഖരന്‍ സഖ്യം ഇംഗ്ലണ്ട് സഖ്യത്തോട് ഫൈനലില്‍ തോറ്റു

Aug 07, 2022, 7:54 pm IST

പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യക്ക് വെള്ളി

Aug 07, 2022, 7:15 pm IST

വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന് സ്വര്‍ണ്ണം

Aug 07, 2022, 6:41 pm IST
ബാഡ്മിന്റണ്‍

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്‌വിക് സെയ്‌രാജ് -ചിരാഗ് ഷെട്ടി സഖ്യം മലേഷ്യന്‍ സഖ്യത്തിനെ 21-6, 21-15 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ഫൈനലില്‍

Aug 07, 2022, 6:38 pm IST
ബാഡ്മിന്റണ്‍

പുരുഷ ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ സാത് വിക് സെയ് രാജ് -ചിരാഗ് ഷെട്ടി സഖ്യം മലേഷ്യന്‍ സഖ്യത്തിനെതിരേ ആദ്യ സെറ്റ് 21-6ന് വിജയിച്ചു

Aug 07, 2022, 6:16 pm IST
ബോക്‌സിങ്

വനിതകളുടെ 48-50 കിലോഗ്രാം ഫൈനലില്‍ നിഖാത്ത് സെറീന്‍ ഫൈനലില്‍ ഇറങ്ങും. മത്സരം 7 മണിക്ക്.

Aug 07, 2022, 6:02 pm IST
ബാഡ്മിന്റണ്‍

പുരുഷ ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ സാത്‌വിക് സെയ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം കളത്തില്‍

Aug 07, 2022, 5:33 pm IST

വനിതകളുടെ 4x100 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് മെഡലില്ല. അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 43.81 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.

Aug 07, 2022, 5:23 pm IST
ബാഡ്മിന്റണ്‍

പുരുഷന്മാരുടെ സിംഗിള്‍സ് സെമിയില്‍ കിഡംബി ശ്രീകാന്തിന് തോല്‍വി. മലേസ്യയുടെ എന്‍ജി ടീ യങ്ങിനോട് തോറ്റു. സ്‌കോര്‍ 21-13, 19-21, 10-21

Aug 07, 2022, 5:19 pm IST

പുരുഷന്മാരുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍. സെമിയില്‍ സിംഗപ്പൂരിന്റെ ജിയാ ഹെങ് ടീഹിനെ 2-1ന് തോല്‍പ്പിച്ചു

Aug 07, 2022, 5:14 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍. സിംഗപ്പൂരിന്റെ ജിയ ഹെങ് ടെയെ 2-1നു തോല്‍പ്പിച്ചു

Aug 07, 2022, 4:37 pm IST
അത്‌ലറ്റിക്‌സില്‍ വെങ്കലം

പുരുഷന്‍മാരുടെ 10,000 കിമി റേസ് വാക്കില്‍ ഇന്ത്യയുടെ സന്ദീപ് കുമാറിനു വെങ്കലം

Aug 07, 2022, 4:32 pm IST
അത്‌ലറ്റിക്‌സില്‍ സ്വര്‍ണം

ലോങ്ജംപില്‍ മലയാളി താരം എല്‍ദോസ് പോളിനു സ്വര്‍ണം

Aug 07, 2022, 4:18 pm IST
ജാവ്‌ലിന്‍ ത്രോ

ഇന്ത്യയുടെ ശില്‍പ്പ റാണി ആദ്യ ശ്രമത്തില്‍ 54.22 മീറ്റര്‍ എറിഞ്ഞു

Aug 07, 2022, 4:16 pm IST
അത്‌ലറ്റിക്‌സ്

പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ മലയാളിതാരം എല്‍ദോസ് പോള്‍ സ്വര്‍ണ മെഡല്‍ പൊസിഷനില്‍

Aug 07, 2022, 4:04 pm IST
ടേബിള്‍ ടെന്നീസ്

ഇന്ത്യയുടെ ശ്രീജ അക്യുല വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങി

Aug 07, 2022, 3:39 pm IST
ബോക്‌സിങില്‍ വീണ്ടും സ്വര്‍ണം

വനിതകളുടെ ബോക്‌സിങില്‍ ഇന്ത്യന്‍ താരം നിതു ഗംഖാസിനു സ്വര്‍ണ മെഡല്‍

Aug 07, 2022, 3:33 pm IST
ബോക്‌സിങില്‍ സ്വര്‍ണം

ഇന്ത്യയുടെ അമിത് പംഗല്‍ 51 കിഗ്രാം വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കി

Aug 07, 2022, 3:20 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സില്‍ പിവി സിന്ധു ഫൈനലില്‍. സിംഗപ്പൂര്‍ താരം ജിയ മിന്‍ യിയോയെ 21-19, 21-17നു തോല്‍പ്പിച്ചു

Aug 07, 2022, 3:13 pm IST
ഹോക്കിയില്‍ വെങ്കലം

വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. ഷൂട്ടോഫില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു

Aug 07, 2022, 3:06 pm IST
ഹോക്കി

ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് ഗോള്‍ മടക്കി (1-1). മല്‍സലം പെനല്‍റ്റി ഷൂട്ടോഫിലേക്ക്‌

Aug 07, 2022, 2:48 pm IST
അത്‌ലറ്റിക്‌സ്

പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപ് ഫൈനലില്‍ ഇന്ത്യയുടെ അബ്ദുള്ള അബൂബക്കറും എല്‍ദോസ് പോളും പ്രവീണ്‍ ചിത്രവേലും മല്‍സരിക്കുന്നു

Aug 07, 2022, 2:22 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സ് സെമിയില്‍ പിവി സിന്ധുവിന്റെ മല്‍സരം തുടങ്ങി

Aug 07, 2022, 2:08 pm IST
ഹോക്കി

ഇന്ത്യ 1-0നു മുന്നില്‍. സലീമ ടെറ്റെയാണ് ഗോള്‍ നേടിയത്‌

Aug 07, 2022, 2:06 pm IST
ബോക്‌സിങ്

നീതു ഗംഖാസും അമിത് പംഗലും മൂന്ന് മണിക്കു ശേഷം ഫൈനലിനു ഇറങ്ങും

Aug 07, 2022, 1:47 pm IST
ഹോക്കി

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള വെങ്കല മെഡല്‍ പോരാട്ടത്തിനു തുടക്കം

Aug 07, 2022, 12:43 pm IST
വനിതാ ഹോക്കി

വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. 1.30നാണ് മല്‍സം തുടങ്ങുന്നത്‌

Aug 07, 2022, 12:11 am IST
ഹോക്കി ഇന്ത്യ ഫൈനലില്‍

പുരുഷ ഹോക്കിയില്‍ സൗത്താഫ്രിക്കയെ 3-2നു തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍

Aug 07, 2022, 12:10 am IST
ഗുസ്തി

പുരുഷ വിഭാഗം 97 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് നെഹ്‌റയ്ക്കു വെങ്കലം

Aug 06, 2022, 11:37 pm IST
ഇന്ത്യക്കു വെങ്കലം

വനിതകളുടെ 76 കിഗ്രം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂജ സിഹാഗിനു വെങ്കലം

Aug 06, 2022, 11:13 pm IST
ഇന്ത്യക്കു 12ാമത്തെ മെഡല്‍

ഗുസ്തിയില്‍ ഇന്ത്യയുടെ നവീന്‍ 74 കിഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി.

Aug 06, 2022, 10:55 pm IST
ഹോക്കി

ഇന്ത്യ- സൗത്താഫ്രിക്ക സെമിയുടെ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായി അവസാനിച്ചു

Aug 06, 2022, 10:45 pm IST
ഇന്ത്യക്കു വീണ്ടും സ്വര്‍ണം

ഗുസ്തിയില്‍ വനിതാ താരം വിനേഷ് ഫോഗട്ട് സ്വര്‍ണം കരസ്ഥമാക്കി. 53 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് നേട്ടം

Aug 06, 2022, 10:08 pm IST
ഗുസ്തിയില്‍ ഇന്ത്യക്ക് സ്വര്‍ണം

57 കിഗ്രാം ഫ്രീസ്റ്റൈലില്‍ രവി കുമാറിനാണ് സ്വര്‍ണം ലഭിച്ചത്‌

Aug 06, 2022, 9:42 pm IST
ഗുസ്തിയില്‍ വെങ്കലം

വനിതകളുടെ 50 കിഗ്രാമില്‍ ഇന്ത്യയുടെ പൂജ ഗെലോട്ടിനു വെങ്കലം.

Aug 06, 2022, 9:34 pm IST
ഗുസ്തി

മൂന്നു സ്വര്‍ണ മെഡല്‍ മല്‍സരങ്ങളും മൂന്നു വെങ്കല മെഡല്‍ മല്‍സരങ്ങളും ഇന്ത്യ ഉടന്‍ കളിക്കും

Aug 06, 2022, 9:09 pm IST
സ്‌ക്വാഷ്

മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍- സൗരവ് ഖോശാല്‍ സഖ്യം സെമിയില്‍ തോറ്റു. ഇനി വെങ്കല മെഡലിനായി മല്‍സരിക്കും

Aug 06, 2022, 8:44 pm IST
ബോക്‌സിങില്‍ വെങ്കലം

വനിതകളുടെ 60 കിഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ജയ്‌സ്മിന് വെങ്കലം. സെമിയില്‍ താരം തോല്‍ക്കുകയായിരുന്നു.

Aug 06, 2022, 7:55 pm IST
ലോണ്‍ ബോള്‍സില്‍ വെള്ളി

ഇന്ത്യയുടെ പുരുഷ ടീമിനു വെള്ളി. ഫോര്‍സ് ടീമിനത്തില്‍ അയര്‍ലാന്‍ഡിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്‌

Aug 06, 2022, 7:25 pm IST
ടേബിള്‍ ടെന്നീസ്

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അചന്ത ശരത് കമല്‍- ശ്രീജ അക്യുല ജോടി ഫൈനലില്‍

Aug 06, 2022, 7:23 pm IST
ബോക്‌സിങ്

വനിതകളുടെ 50 കിഗ്രാം സെമിയില്‍ ഇന്ത്യയുടെ നിഖാത്ത് സറീന്‍ മല്‍സരിക്കുന്നു

Aug 06, 2022, 6:41 pm IST
വനിതാ ക്രിക്കറ്റ്

ഇംഗ്ലണ്ടിനെ നാലു റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യന്‍ ടീം ഫൈനലില്‍

Aug 06, 2022, 6:40 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം ആകര്‍ഷി കാശ്യപ് തോറ്റ് പുറത്തായി.

Aug 06, 2022, 6:23 pm IST
സ്‌ക്വാഷ്

പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ വേലവന്‍ സെന്തില്‍കുമാര്‍- അഭയ് സിങ് തോറ്റു പുറത്തായി.

Aug 06, 2022, 6:15 pm IST
ടേബിള്‍ ടെന്നിസ്

പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ അചന്ത ശരത് കമാല്‍-ഗണശേഖരന്‍ സത്യന്‍ സഖ്യം ഓസ്‌ട്രേലിയയുടെ നിക്കോളാസ് ലും-ഫിന്‍ ലൂ സഖ്യത്തെ തോല്‍പ്പിച്ച് ഫൈനലില്‍. സ്‌കോര്‍ 8-11, 11-9, 10-12, 11-1, 11-8

Aug 06, 2022, 5:47 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ജീന്‍ വി ഗോവിനെ 19-21, 21-14, 21-18 എന്ന സ്‌കോറിന് തോല്‍പ്പിച്ചു

Aug 06, 2022, 5:45 pm IST
ടേബിള്‍ ടെന്നിസ്

വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീജ അകുലയ്ക്ക് സെമിയില്‍ തോല്‍വി. സിംഗപ്പൂരിന്റെ തിയാന്‍വി ഫെങ്ങിനോട് തോറ്റു.

Aug 06, 2022, 5:38 pm IST
ഗുസ്തി

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി സെമിയില്‍ ഇന്ത്യയുടെ പൂജ കാനഡയുടെ മാഡിസണോട് 6-9ന് തോറ്റു.

Aug 06, 2022, 5:29 pm IST
ക്രിക്കറ്റ്

സെമിയില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 165 റണ്‍സ് വിജയലക്ഷ്യംവെച്ച് ഇന്ത്യ. അഞ്ച് വിക്കറ്റിന് 164 റണ്‍സ്. സ്മൃതി മന്ദാന (32 പന്തില്‍ 61) ടോപ് സ്‌കോറര്‍

Aug 06, 2022, 5:25 pm IST
ഗുസ്തി

പുരുഷന്മാരുടെ 57 കിലോഗ്രാമില്‍ ഇന്ത്യയുടെ രവി കുമാര്‍ ഫൈനലില്‍. സെമിയില്‍ പാകിസ്താന്റെ ആസാദ് അലിയെ 12-4ന് തോല്‍പ്പിച്ചു

Aug 06, 2022, 5:17 pm IST
ബാഡ്മിന്റണ്‍

ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയുടെ ജിന്‍ വീ ഗോഹിനെതിരേ ആദ്യ സെറ്റ് 19-21ന് തോറ്റ പി വി സിന്ധു രണ്ടാം സെറ്റ് 21-14 നേടി ശക്തമായി തിരിച്ചെത്തി

Aug 06, 2022, 5:10 pm IST
ഗുസ്തി

പുരുഷന്മാരുടെ 74 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ നവീന്‍ ഫൈനലില്‍. ഇംഗ്ലണ്ടിന്റെ ചാര്‍ളി ബൗളിങ്ങിനെ തോല്‍പ്പിച്ചു.

Aug 06, 2022, 5:08 pm IST
ഗുസ്തി

76 കിലോഗ്രാം സെമി ഫൈനലില്‍ ഇന്ത്യയുടെ പൂജ സിഹാജ് കാനഡയുടെ ജസ്റ്റീന ഡി സ്റ്റാസിയോയോട് തോറ്റു

Aug 06, 2022, 4:55 pm IST
അത്‌ലറ്റിക്‌സ്

ഇന്ത്യയുടെ വനിതാ റിലേ ടീം 4 x 400 മീറ്റര്‍ ഫൈനലില്‍. ദ്യുതി ചന്ദ്, ഹിമാ ദാസ്, സ്രബാനി നനാഡ, ജ്യോതി യാറാജി എന്നിവര്‍ അടങ്ങുന്ന ടീം 44.45 സമയത്തോടെ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Aug 06, 2022, 4:53 pm IST
അത്‌ലറ്റിക്‌സ്

ഇന്ത്യയുടെ വനിതാ റിലേ ടീം 4 x 400 മീറ്റര്‍ ഫൈനലില്‍.

Aug 06, 2022, 4:41 pm IST

പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സേബിളിന് വെള്ളി

Aug 06, 2022, 4:29 pm IST
ഗുസ്തി

പുരുഷന്മാരുടെ 74 കിലോഗ്രാം ക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്റെ ഹോങ് വീ ലൂവിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ നവീന്‍ സെമി ഫൈനലില്‍

Aug 06, 2022, 4:09 pm IST
ഗുസ്തി

വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നൈജീരിയയുടെ മേഴ്‌സി ബൊലാഫുലൗവയെ തോല്‍പ്പിച്ച വിനേഷ് ഫോഗാട്ട്

Aug 06, 2022, 4:01 pm IST

വനിതകളുടെ 10,000 മീറ്റര്‍ നടത്ത മത്സരത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി

Aug 06, 2022, 3:48 pm IST
ബോക്‌സിങ്

പുരുഷന്മാരുടെ 48-51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ ഫൈനലില്‍

Aug 06, 2022, 3:43 pm IST
ടേബിള്‍ ടെന്നിസ്

പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സനില്‍ ഷെട്ടി ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോര്‍ഡിനെ നേരിടുന്നു

Aug 06, 2022, 3:19 pm IST
ബോക്‌സിങ്

വനിതകളുടെ 48 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നീതു ഗംഖാസ്‌ കാനഡയുടെ പ്രിയങ്ക ധിലോണിനെ തോല്‍പ്പിച്ച് ഫൈനലില്‍

Aug 06, 2022, 3:16 pm IST
ഗുസ്തി

വനിതകളുടെ 53 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗാട്ട് കാനഡയുടെ സാമന്ത സ്റ്റീവാര്‍ട്ടിനെ തോല്‍പ്പിച്ചു

Aug 06, 2022, 3:04 pm IST
ക്രിക്കറ്റ്

ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Aug 06, 2022, 2:08 pm IST
ടേബിള്‍ ടെന്നിസ്

ഇന്ത്യയുടെ ശരത് കമാലും സത്യന്‍ ജിയും സനില്‍ ഷെട്ടിയും മത്സരത്തിനിറങ്ങുന്നു

Aug 06, 2022, 1:25 pm IST

വനിതകളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമിയും ഭാവന ജാട്ടും ഇറങ്ങുന്നു. മത്സരം 2.30ന് ആരംഭിക്കും

Aug 06, 2022, 1:24 pm IST
ക്രിക്കറ്റ്

ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം 3.30ന്‌

Aug 06, 2022, 6:46 am IST

പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍

Aug 06, 2022, 6:44 am IST

വനിതകളുടെ 200 മീറ്റര്‍ ഹീറ്റ്‌സില്‍ ഇന്ത്യയുടെ ഹിമാ ദാസിന് ഫൈനല്‍ യോഗ്യതയില്ല. 23.42 സമയം കുറിച്ചാണ് താരം ഫിനിഷ് ചെയ്തത്.

Aug 06, 2022, 6:42 am IST
ഹോക്കി

വനിതാ ഹോക്കി സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യന്‍ വനിതകള്‍. ഷൂട്ടൗട്ടില്‍ ഇന്ത്യയെ 3-0നാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്‌

Aug 06, 2022, 12:01 am IST
ബാഡ്മിന്റണ്‍

ഇന്ത്യയുടെ ലക്ഷ്യ സെന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Aug 05, 2022, 11:53 pm IST
ഗുസ്തി

വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ദിവ്യ കാക്രാന് വെങ്കലം

Aug 05, 2022, 11:41 pm IST

സാക്ഷി മാലിക്കും ബജറംഗ് പൂനിയയുമാണ് നേരത്തെ സ്വര്‍ണ്ണം നേടിയത്.

Aug 05, 2022, 11:40 pm IST
ഗുസ്തി

പുരുഷന്മാരുടെ 86 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ദീപക് പുനിയക്ക് സ്വര്‍ണ്ണം

Aug 05, 2022, 11:33 pm IST
ലോണ്‍ബോള്‍സ്

പുരുഷന്മാരുടെ ലോണ്‍ബോള്‍സ് ഫോര്‍സ് ഫൈനലില്‍ സീറ്റ് നേടി ഇന്ത്യ. ഇംഗ്ലണ്ടിനെ 13-12ന് തോല്‍പ്പിച്ചു

Aug 05, 2022, 11:13 pm IST
സ്‌ക്വാഷ്

വനിതകളുടെ ഡബിള്‍സില്‍ ജോഷ്‌ന ചിന്നപ്പ-ദീപികാ പള്ളിക്കല്‍ സഖ്യം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി

Aug 05, 2022, 10:59 pm IST
ഗുസ്തി

വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിന് സ്വര്‍ണ്ണം

Aug 05, 2022, 10:42 pm IST
സ്‌ക്വാഷ്

വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ ജോഷ്‌നാ ചിന്നപ്പ-ദീപികാ പള്ളിക്കല്‍ സഖ്യത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പുരോഗമിക്കുന്നു

Aug 05, 2022, 10:40 pm IST
ടേബിള്‍ ടെന്നിസ്

പുരുഷന്മാരുടെ ഡബിള്‍സില്‍ ഹര്‍മീത് ദേശായി-സനില്‍ ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു

Aug 05, 2022, 10:22 pm IST
ഗുസ്തി

65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജരംഗ് പുനിയക്ക് സ്വര്‍ണ്ണം

Aug 05, 2022, 10:02 pm IST
ഗുസ്തി

57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്കിന് വെള്ളി. ഫൈനലില്‍ നൈജീരിയയുടെ ഫോലാസേദി അഡീക്കുറോയിയോട് തോറ്റു.

Aug 05, 2022, 9:50 pm IST
ഗുസ്തി

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ഫൈനല്‍ മത്സരം പുരോഗമിക്കുന്നു. അന്‍ഷു മാലിക്, ബജരംഗ് പുനിയ, സാക്ഷി മാലിക്, ദീപക് പുനിയ എന്നിവരാണ് ഫൈനലില്‍ മത്സരിക്കുന്നത്

Aug 05, 2022, 9:19 pm IST
ടേബിള്‍ ടെന്നിസ്

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അജന്ത ശരത് കമാല്‍-ശ്രീജ അക്കുല സഖ്യം സെമിയില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോര്‍ഡ്-ടിന്‍ ടിന്‍ ഹോ സഖ്യത്തെ 3-2നാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്‌

Aug 05, 2022, 8:11 pm IST
ഗുസ്തി

മെഡലുറപ്പിച്ച് ഇന്ത്യയുടെ ബജറംഗ് പുനിയ, ദീപക് പുനിയ, അന്‍ഷു മാലിക്, സാക്ഷി മാലിക് ഫൈനലില്‍

Aug 05, 2022, 7:59 pm IST
ഗുസ്തി

125 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി സെമി ഫൈനലില്‍ ഇന്ത്യയുടെ മോഹിത് കാനഡയുടെ അമര്‍വീര്‍ ദേശായിയോട് സെമിയില്‍ തോറ്റു

Aug 05, 2022, 7:46 pm IST
ഗുസ്തി

65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജരംഗ് പുനിയ ഫൈനലില്‍. ഇംഗ്ലണ്ടിന്റെ ജോര്‍ജ് റാമിനെ തോല്‍പ്പിച്ചാണ് ബജരംഗ് ഫൈനലിലെത്തിയത്

Aug 05, 2022, 7:45 pm IST
ഗുസ്തി

വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക് ഫൈനലില്‍. കാമറൂണിന്റെ എതാനി എന്‍ഗോലിയെ സെമിയില്‍ തോല്‍പ്പിച്ചു.

Aug 05, 2022, 7:43 pm IST
ഗുസ്തി

ഫ്രീസ്റ്റൈല്‍ 75 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക് ഫൈനലില്‍. സെമിയില്‍ ശ്രീലങ്കയുടെ നെത്മി പൊരുത്തോഡ്ഗയെ തോല്‍പ്പിച്ചു.

Aug 05, 2022, 7:28 pm IST
ലോണ്‍ബോള്‍സ്

പുരുഷന്മാരുടെ ലോണ്‍ബോള്‍സ് ഫോര്‍സില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടറില്‍ കാനഡയെ 14-10ന് തോല്‍പ്പിച്ചു.

Aug 05, 2022, 7:18 pm IST
ഗുസ്തി

86 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ദീപക് പുനിയ സെമി ഫൈനലില്‍. ഷിക്കു കസിഗ്ബാമയെയാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.

Aug 05, 2022, 7:07 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ഉഗാണ്ടയുടെ ഹുസീന കൊബുഗാബയെ 21-10, 21-9 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്.

Aug 05, 2022, 7:05 pm IST
ഗുസ്തി

പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയില്‍ ബജരംഗ് പുനിയ സെമി ഫൈനലില്‍. ജീന്‍ ഗുയിലാനി ബണ്ടൗവിനെയാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.

Aug 05, 2022, 6:57 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ഉഗാണ്ടയുടെ ഹുസീന കൊബുഗാബയ്‌ക്കെതിരേ ആദ്യ സെറ്റ് നേടി. സ്‌കോര്‍ 21-10.

Aug 05, 2022, 6:53 pm IST
ടേബിള്‍ ടെന്നിസ്

ടേബിള്‍ ടെന്നിസില്‍ സത്യന്‍ ഗണശേഖരന്‍ പ്രീ ക്വാര്‍ട്ടറില്‍. അയര്‍ലന്‍ഡിന്റെ പോള്‍ മക്‌റേറിയെ തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.

Aug 05, 2022, 6:51 pm IST
ഗുസ്തി

വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക് സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ കെല്‍സി ബാര്‍നെസിനെ തോല്‍പ്പിച്ചു.

Aug 05, 2022, 6:44 pm IST
ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സില്‍ പിവി സിന്ധു ഉഗാണ്ടയുടെ ഹുസീന കൊബുഗാബയെ നേരിടുന്നു

Aug 05, 2022, 5:57 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ശ്രീലങ്കയുടെ ഡുമിണ്ടു അബെയ്വിക്രമയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍. 21-9, 21-12 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ ജയം.

Aug 05, 2022, 5:50 pm IST
ടേബിള്‍ ടെന്നിസ്

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അചന്ത ശരത് കമല്‍ ഓസ്‌ട്രേലിയയുടെ ഫിന്‍ ലൂവിനെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടര്‍. സ്‌കോര്‍ 12-10, 11-8, 11-7, 11-6

Aug 05, 2022, 5:48 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ശ്രീലങ്കയുടെ ഡുമിണ്ടു അബെയ്‌വിക്രമക്കെതിരേ ഒരു സെറ്റിന് മുന്നിട്ട് നില്‍ക്കുന്നു. 21-9 എന്ന സ്‌കോറിനാണ് ആദ്യ സെറ്റ് വിജയിച്ചത്.

Aug 05, 2022, 5:32 pm IST
ടേബിള്‍ ടെന്നീസ്

പുരുഷ സിംഗിള്‍സ് റൗണ്ട് 32ല്‍ ഇന്ത്യയുടെ അചന്ദ ശരത് കമല്‍ മല്‍സരിക്കുന്നു

Aug 05, 2022, 5:10 pm IST

ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് ഫൈനല്‍ യോഗ്യതയില്ല. 13ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.

Aug 05, 2022, 5:04 pm IST
അത്‌ലറ്റിക്‌സ്

വനിതകളുടെ ലോങ്ജംപില്‍ ഇന്ത്യയുടെ മലയാളി താരം ആന്‍സി സോജന്‍ യോഗ്യതാ റൗണ്ടില്‍ മല്‍സരിക്കുന്നു

Aug 05, 2022, 4:32 pm IST

മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍, അമോല്‍ ജേക്കബ് എന്നിവരുള്‍പ്പെട്ട ടീമാണ് റിലേയില്‍ മല്‍സരിച്ചത്‌

Aug 05, 2022, 4:29 pm IST
അത്‌ലറ്റിക്‌സ്

4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീം ഫൈനലില്‍

Aug 05, 2022, 3:53 pm IST
ടേബിള്‍ ടെന്നീസ്

ഇന്ത്യയുടെ മാനികാ ബാത്ര വനിതാ സിംഗിള്‍സില്‍ ക്വാര്‍ട്ടറിലെത്തി

Aug 05, 2022, 3:34 pm IST
ഗുസ്തി

ഇന്ത്യന്‍ താരം ദീപക് പൂനിയയും ക്വാര്‍ട്ടറിലെത്തി

Aug 05, 2022, 3:33 pm IST
ഗുസ്തി

പുരുഷന്‍മാരുടെ 65 കിഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയ ക്വാര്‍ട്ടറില്‍

Aug 05, 2022, 3:22 pm IST
ടേബിള്‍ ടെന്നീസ്

വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ റീത്ത ടെന്നിസണ്‍ മല്‍സരിക്കുന്നു

Aug 05, 2022, 3:13 pm IST
അത്‌ലറ്റിക്‌സ്

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യാരാജി നാലാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്‌

Aug 05, 2022, 2:40 pm IST
ടേബിള്‍ ടെന്നീസ്

മിക്ഡസ് ഡബിള്‍സില്‍ ഡി സത്യന്‍- മാനിക ബാത്ര സഖ്യം ക്വാര്‍ട്ടറില്‍

Aug 05, 2022, 2:15 pm IST
ടേബിള്‍ ടെന്നീസ്

മിക്‌സഡ് ഡബിള്‍സ് പ്രീക്വാര്‍ട്ടറില്‍ അചന്ദ ശരത്കമല്‍- അക്യുല ശ്രീജ ജോടി മല്‍സരിക്കുന്നു

Aug 05, 2022, 1:01 pm IST
ലോണ്‍ ബോള്‍സ്

ഇന്നു ഇന്ത്യയുടെ ആദ്യ മല്‍സം ലോണ്‍ ബോള്‍സിലാണ്. വനിതകളുടെ പെയേഴ്‌സ് വിഭാഗത്തില്‍ ലവ്‌ലി ചൗബെയും നയന്‍മോനി സൈക്കിയയും ഇറങ്ങും

Aug 05, 2022, 12:59 pm IST
അത്‌ലറ്റിക്‌സ്

വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ ഹിമ ദാസ് ഇന്നു സെമി ഫൈനലില്‍ ഇറങ്ങും

Aug 05, 2022, 12:57 pm IST
ഗുസ്തി

ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള ഗുസ്തി മല്‍സരങ്ങള്‍ക്കു ഇന്ന് തുടക്കമാവും.

Aug 04, 2022, 10:10 pm IST
ടേബിള്‍ ടെന്നീസ്

വനിതാ സിംഗിള്‍സ് റൗണ്ട് 32ല്‍ ഇന്ത്യന്‍ താരം ശ്രീജ അക്യുലയുടെ മല്‍സരം നടക്കുന്നു

Aug 04, 2022, 9:39 pm IST
ടേബിള്‍ ടെന്നീസ്

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അചന്ദ ശരത് കമല്‍- ശ്രീജ അക്യൂല സഖ്യം പ്രീക്വാര്‍ട്ടറില്‍

Aug 04, 2022, 8:50 pm IST
സ്‌ക്വാഷ്

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ടീം ക്വാര്‍ട്ടറില്‍.

Aug 04, 2022, 8:31 pm IST
ഹോക്കി

പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമിയില്‍. വെയ്ല്‍സിനെ 4-1നു തോല്‍പ്പിച്ചു

Aug 04, 2022, 8:08 pm IST
ബോക്‌സിങ്

പുരുഷന്‍മാരുടെ 92 കിഗ്രാം സൂപ്പര്‍ ഹെവി വെയ്റ്റ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സാഗര്‍ മല്‍സരിക്കുന്നു

Aug 04, 2022, 7:45 pm IST
ഹോക്കി

ഇന്ത്യ 3-0ന് മുന്നില്‍. ഹര്‍മന്‍പ്രീത് സിങ് ഹാട്രിക് തികച്ചു

Aug 04, 2022, 7:23 pm IST
ലോണ്‍ ബോള്‍സ്

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മൃദുല്‍ ബൊര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി

Aug 04, 2022, 7:14 pm IST
ഹോക്കി

വെയ്ല്‍സുമായുള്ള പൂള്‍ ബി മല്‍സരത്തില്‍ ഇന്ത്യ 2-0ന് മുന്നില്‍

Aug 04, 2022, 6:49 pm IST
ബാഡമിന്റണ്‍

ഇന്ത്യയുടെ സുനൈമ കുരുവിള- അനാഹത്ത് സിങ് സഖ്യം വനിതാ ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍

Aug 04, 2022, 6:35 pm IST
ഹോക്കി

പുരുഷ ഹോക്കിയില്‍ ഇന്ത്യ- വെയ്ല്‍സ് മല്‍സരം ആരംഭിക്കുന്നു

Aug 04, 2022, 6:18 pm IST
ബോക്‌സിങ്

വനിതകളുടെ 60 കിഗ്രാമില്‍ ഇന്ത്യയുടെ ജാസ്മിന്‍ ലൈറ്റ് വെയ്റ്റ് വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറങ്ങും

Aug 04, 2022, 5:58 pm IST
സ്‌ക്വാഷ്

വനിതകളുടെ ഡബിള്‍സില്‍ റൗണ്ട് 32ല്‍ ഇന്ത്യയുടെ സുനെയ്‌ന സാറ കുരുവിള- അനാഹത് സിങ് മല്‍സരിക്കാനിറങ്ങും

Aug 04, 2022, 5:08 pm IST
ബോക്‌സിങ്

ഇന്ത്യന്‍ താരം അമിത് പംഗല്‍ സെമിയില്‍. 51 കിഗ്രാം ഫ്‌ളൈവെയ്റ്റിലാണ് താരം സെമിയിലെത്തിയിരിക്കുന്നത്.

Aug 04, 2022, 4:50 pm IST
ബോക്‌സിങ്

ഇന്ത്യയുടെ അമിത പംഗലിന്റെ ക്വാര്‍ട്ടര്‍ തുടങ്ങി. 48-51 കിഗ്രാമില്‍ ലബ്‌നാന്റെ ലെനന്‍ മ്യുള്ളഗനാണ് എതിരാളി

Aug 04, 2022, 4:35 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്തിന്റെ മല്‍സരം തുടങ്ങി

Aug 04, 2022, 4:02 pm IST
ഹാമര്‍ ത്രോ

വനിതകളുടെ ഹാമര്‍ത്രോയില്‍ ഇന്ത്യയുടെ മഞ്ജു ബാല ഫൈനലില്‍

Aug 04, 2022, 3:43 pm IST
അത്‌ലറ്റിക്‌സ്

ഇന്ത്യന്‍ വനിതാ താരം ഹിമാ ദാസ് 200 മീറ്ററില്‍ സെമി ഫൈനലിലേക്കു യോഗ്യത നേടി

Aug 04, 2022, 3:36 pm IST
ബാഡ്മിന്റണ്‍

സിംഗിള്‍സില്‍ പിവി സിന്ധു ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍. മാലദ്വീപിന്റെ ഫാത്തിമ നബാഹയെ 21-4, 21-11നു തോല്‍പ്പിച്ചു.

Aug 04, 2022, 3:07 pm IST
അത്‌ലറ്റിക്‌സ്

വനിതകളുടെ 200 മീറ്റര്‍ ഹീറ്റ്‌സില്‍ ഇന്ത്യയുടെ ഹിമാ ദാസ് ആദ്യറൗണ്ടില്‍ മല്‍സരിക്കുന്നു

Aug 04, 2022, 2:51 pm IST

ഹാമര്‍ ത്രോ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ താരം സരിതാ റോമിത് ആദ്യ ശ്രമത്തില്‍ 57.48 മീറ്റര്‍ എറിഞ്ഞു.

Aug 04, 2022, 2:44 pm IST
അത്‌ലറ്റിക്‌സ്

ഹാമര്‍ ത്രോയില്‍ വനിതകളുടെ യോഗ്യതാ മല്‍സരങ്ങള്‍ക്കു തുടക്കം. ഇന്ത്യക്കായി സരിതാ റോമിത്തും മഞ്ജു ബാലയും മല്‍സരിക്കുന്നു

Aug 04, 2022, 12:55 pm IST
ടേബിള്‍ ടെന്നീസ്

മിക്‌സഡ് ഡബിള്‍സ് റൗണ്ട് 64ല്‍ ഇന്ത്യയുടെ റീത്ത് ടെന്നിസണും സനില്‍ ഷെട്ടിയുമാണ് ഇന്ന് ആദ്യ മല്‍സരം കളിക്കുക. രണ്ടു മണിക്കാണ് മല്‍സരം

Aug 03, 2022, 9:41 pm IST
ഭാരോദ്വഹനം

87 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പൂര്‍ണ്ണിമ പാണ്ഡെയ്ക്ക് ആറാം സ്ഥാനം മാത്രം.

Aug 03, 2022, 9:38 pm IST
ഹോക്കി

പുരുഷ ഹോക്കിയില്‍ കാനഡക്കെതിരേ ഇന്ത്യക്ക് 8-0ന്റെ ഗംഭീര ജയം

Aug 03, 2022, 7:12 pm IST
ഹോക്കി

പുരുഷ ഹോക്കിയില്‍ കാനഡക്കെതിരേ ഇന്ത്യ 4-0ന് മുന്നില്‍

Aug 03, 2022, 6:51 pm IST
ഹോക്കി

പുരുഷ ഹോക്കിയില്‍ കാനഡക്കെതിരേ ഇന്ത്യ 2-0ന് മുന്നില്‍

Aug 03, 2022, 6:04 pm IST
ബോക്‌സിങ്

പുരുഷന്മാരുടെ 57 കിലോഗ്രാമില്‍ ഇന്ത്യയുടെ മുഹമ്മദ് ഹുസാമുദ്ദീന്‍ നമീബിയയുടെ ട്രയാഗിന്‍ എന്‍ഡീവെലോയെ 4-1ന് തോല്‍പ്പിച്ച് സെമി ഫൈനലില്‍ കടന്നു.

Aug 03, 2022, 6:00 pm IST

തൂലികാ മാന്‍ വനിതകളുടെ 78 കിലോഗ്രാം ജൂഡോ ഫൈനലില്‍. 22കാരിയായ താരം ന്യൂസീലന്‍ഡിന്റെ സിഡ്‌നി ആന്‍ഡ്രൂസിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്.

Aug 03, 2022, 5:41 pm IST
ബോക്‌സിങ്

വനിതകളുടെ 48 കിലോഗ്രം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിട്ടു ഗംഹാസ് സെമിയില്‍. 21വയസുകാരിയായ താരം രണ്ട് തവണ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അയര്‍ലന്‍ഡിന്റെ നിക്കോള്‍ ക്ലൈഡിനെ തോല്‍പ്പിച്ചാണ് സെമിയില്‍ പ്രവേശിച്ചത്. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു.

Aug 03, 2022, 5:31 pm IST

സ്‌ക്വാഷ്-മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ജോഷ്‌നാ ചിന്നപ്പ - ഹരീന്ദര്‍ പാല്‍ സിങ് സന്ദു സഖ്യം പ്രീ ക്വാര്‍ട്ടറില്‍

Aug 03, 2022, 5:30 pm IST
സ്‌ക്വാഷ്

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ജോഷ്വാ ചിന്നപ്പ - ഹരീന്ദര്‍ പാല്‍ സിങ് സന്ദു സഖ്യം പ്രീ ക്വാര്‍ട്ടറില്‍

Aug 03, 2022, 5:10 pm IST
ഹോക്കി

കാനഡയെ 3-2ന് തോല്‍പ്പിച്ച് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍

Aug 03, 2022, 4:59 pm IST
ബോക്‌സിങ്

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ നിക്കോളി ക്ലൈഡിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ നിട്ടു 48 കിലോഗ്രാമിന്റെ സെമിയില്‍

Aug 03, 2022, 4:48 pm IST
ജൂഡോ

വനിതകളുടെ 78കിലോഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ തുലിക മാന്‍ ഫൈനലില്‍. ന്യൂസീലന്‍ഡിന്റെ സിഡ്‌നി ആന്‍ഡ്രൂസിനെ സെമിയില്‍ തോല്‍പ്പിച്ചു.

Aug 03, 2022, 4:42 pm IST
ജൂഡോ

പുരുഷന്മാരുടെ 100 കിലോഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ ദീപക് ദേശ്‌വാള്‍ ഫിജിയുടെ ടെവിറ്റ ടക്കായാമയോട് തോറ്റു

Aug 03, 2022, 4:22 pm IST
ജൂഡോ

വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ജുഡോക്കോ തുലിക മാന്‍ സെമിയില്‍. ഫൈനലില്‍ ന്യൂസീലന്‍ഡിന്റെ സിഡ്‌നി ആന്‍ഡ്രൂസിനെ നേരിടും.

Aug 03, 2022, 4:20 pm IST

ഭാരോദ്വഹനത്തില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ, ലൗപ്രീത് സിങ്ങിന് വെങ്കലം

Aug 03, 2022, 4:01 pm IST
ഭാരോദ്വഹനം

109 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലൗപ്രീത് സിങ്ങിന് വെള്ളി

Aug 03, 2022, 3:46 pm IST
ഹോക്കി

വനിതാ ഹോക്കിയില്‍ കാനഡക്കെതിരേ ഇന്ത്യ 1-0ന് മുന്നിട്ട് നില്‍ക്കുന്നു

Aug 03, 2022, 3:25 pm IST
ജൂഡോ

പുരുഷന്മാരുടെ 100 കിലോഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ ദീപക് ദേശ്വാള്‍ ഹാരി ലൗവെല്‍ ഹീവിറ്റിനോട് തോറ്റു

Aug 03, 2022, 3:14 pm IST
ലോണ്‍ ബോള്‍സ്

വനിതകളുടെ ലോണ്‍സ് ബോള്‍സില്‍ ഇന്ത്യന്‍ സഖ്യം 23-6ന് ജയിച്ചു. അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും

Aug 03, 2022, 2:57 pm IST
ലോണ്‍ബോള്‍സ്

പുരുഷ സിംഗിള്‍സില്‍ മൃദുല്‍ ബൊര്‍ഗോഹെയിന്‍ ഫോക് ലന്‍ഡിന്റെ ക്രിസ് ലോക്കിയെ തോല്‍പ്പിച്ചു

Aug 03, 2022, 2:16 pm IST
ഭാരോദ്വഹനം

പുരുഷന്മാരുടെ 109 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലില്‍ ഇന്ത്യയുടെ ലൗപ്രീത് സിങ് മത്സരിക്കുന്നു

Aug 03, 2022, 1:41 pm IST
ലോണ്‍ ബോള്‍സ്

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മൃദുല്‍ റൗണ്ട് 2 മത്സരത്തില്‍ ക്രിസ് ലോക്കിയെ നേരിടുന്നു

Aug 03, 2022, 12:48 am IST
ഭാരോദ്വഹനം

87 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഉഷാ ബാനുറിന് മെഡലില്ല. 205 കിലോഗ്രാമാണ് ആകെ ഉയര്‍ത്താനായത്.

Aug 03, 2022, 12:34 am IST
ബാഡ്മിന്റണ്‍

മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ആദ്യ സെറ്റ് എന്‍ജി ടി യോങ്ങിനോട് 19-21ന് തോറ്റു. രണ്ടാം സെറ്റ് 21-6ന് തിരിച്ചുപിടിച്ച് ശ്രീകാന്ത്.

Aug 03, 2022, 12:24 am IST
ബാഡ്മിന്റണ്‍

മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ആദ്യ സെറ്റ് തോറ്റു.എന്‍ജി ടി യോങ്ങിനോട് 19-21ന് പൊരുതിയാണ് സെറ്റ് കൈവിട്ടത്.

Aug 03, 2022, 12:11 am IST
ബോക്‌സിങ്

67 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ രോഹിത് ടോക്കാസ് ഘാനയുടെ ആല്‍ഫ്രഡ് കോട്ടിയെ 5-0ന് തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

Aug 02, 2022, 11:48 pm IST
ബാഡ്മിന്റണ്‍

മിക്‌സഡ് ടീം ഫൈനലില്‍ പിവി സിന്ധു ഗോ ഗിന്‍ വെയിനെ 22-20, 21-17 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.

Aug 02, 2022, 11:23 pm IST
ഭാരോദ്വഹനം

വനിതകളുടെ 87 കിലോഗ്രാം ഭാരോദ്വഹനത്തിന്റെ ഫൈനലില്‍ ഇന്ത്യയുടെ ഉഷാ ഭാനുര്‍ ഇറങ്ങുന്നു

Aug 02, 2022, 11:04 pm IST
ബാഡ്മിന്റണ്‍

മിക്‌സഡ് ടീം വിഭാഗത്തിന്റെ ഫൈനലില്‍ ഇന്ത്യ മലേഷ്യയോട് 1-0ന് പിന്നില്‍. സാത്‌വിക്-ചിരാഗ് സഖ്യം ആദ്യ മത്സരം തോറ്റു. സ്‌കോര്‍ 18-21, 15-21

Aug 02, 2022, 10:53 pm IST
ലോണ്‍ബോള്‍സ്

പുരുഷന്മാരുടെ ഫോര്‍സ് സെക്ഷന്‍ സിയില്‍ ഇന്ത്യ ഫിജിയെ 14-11ന് തോല്‍പ്പിച്ചു

Aug 02, 2022, 10:53 pm IST
ലോണ്‍ബോള്‍സ്

വനിതകളുടെ ലോണ്‍ബോള്‍സ് ട്രിപ്പിള്‍ സെക്ഷന്‍ സിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 11-24ന് തോറ്റു

Aug 02, 2022, 10:30 pm IST
ബാഡ്മിന്റണ്‍

മിക്‌സഡ് ടീം ഫൈനലില്‍ ഇന്ത്യ-മലേഷ്യ പോരാട്ടം പുരോഗമിക്കുന്നു

Aug 02, 2022, 10:28 pm IST
സ്‌ക്വാഷ്

പുരുഷ സിംഗിള്‍ സെമിയില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ തോറ്റു. ന്യൂസീലന്‍ഡിന്റെ പോള്‍ കോളിനോട് 4-11, 1-11 എന്ന സ്‌കോറിനാണ് തോറ്റത്

Aug 02, 2022, 9:20 pm IST
സ്‌ക്വാഷ്

വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സുനെയ്‌ന സാറാ കുരുവിള ഫൈനലില്‍. പാകിസ്താന്റെ ഫൈസ സഫറിനെ 11-2, 11-4, 11-5 എന്ന സ്‌കോറിന് തോല്‍പ്പിച്ചു

Aug 02, 2022, 8:39 pm IST
ഭാരോദ്വഹനം

പുരുഷന്മാരുടെ 96 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് ഠാക്കൂറിന് വെള്ളി

Aug 02, 2022, 8:39 pm IST
ടേബിള്‍ ടെന്നിസ്

പുരുഷ ടീം ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. ഫൈനലില്‍ സിംഗപ്പൂരിനെ 3-1ന് തോല്‍പ്പിച്ചു

Aug 02, 2022, 8:11 pm IST
ഹോക്കി

ഇന്ത്യയുടെ വനിതാ ടീം ഇംഗ്ലണ്ടിനോട് 3-1ന് തോറ്റു

Aug 02, 2022, 8:11 pm IST
ഹോക്കി

ഇന്ത്യയുടെ വനിതാ ടീം ഇംഗ്ലണ്ടിനെതിരേ 3-0ന് പിന്നില്‍

Aug 02, 2022, 7:52 pm IST
ടേബിള്‍ ടെന്നിസ്

പുരുഷന്മാരുടെ ടീം വിഭാഗത്തിലെ ഫൈനലില്‍ സിംഗപ്പൂരിനെതിരേ ഇന്ത്യ 2-1ന് ലീഡ് ചെയ്യുന്നു

Aug 02, 2022, 7:39 pm IST

ഇതുവരെയുള്ള ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം 10. നാല് സ്വര്‍ണ്ണം, മൂന്ന് വെള്ളി, 3 വെങ്കലം. ആറാം സ്ഥാനത്ത്

Aug 02, 2022, 7:38 pm IST
ഹോക്കി

വനിതാ ഹോക്കിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ 2-0ന് പിന്നില്‍

Aug 02, 2022, 7:19 pm IST
ഹോക്കി

വനിതകളുടെ ഹോക്കിയില്‍ ആദ്യ പകുതിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 1-0ന് പിന്നില്‍

Aug 02, 2022, 7:08 pm IST
ഭാരോദ്വഹനം

പുരുഷന്മാരുടെ 96കിലോ ഗ്രാം ഫൈനലില്‍ ഇന്ത്യയുടെ വികാസ് ഠാക്കൂര്‍ മത്സരിക്കുന്നു

Aug 02, 2022, 7:07 pm IST
ലോണ്‍ബോള്‍സ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍. ലോണ്‍ബോള്‍സ് ഫോര്‍സ് വിഭാഗത്തിലാണ് ഇന്ത്യയുടെ പെണ്‍പുലികള്‍ ചരിത്രമെഴുതിയത്. ഫൈനലില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സുവര്‍ണ്ണ നേട്ടം. ശക്തമായ പോരാട്ടത്തിനൊടുവില്‍ 17-10 എന്ന പോയിന്റിനാണ് ഇന്ത്യയുടെ ചരിത്ര സുവര്‍ണ്ണ നേട്ടം. ലൗലി ചൗബി, പിന്‍കി, നയന്‍മോനി സയ്കിയ, രൂപ റാണി ട്രിക്കി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് സ്വര്‍ണ്ണ നേട്ടം സമ്മാനിച്ചത്.

Aug 02, 2022, 6:52 pm IST
ലോണ്‍ ബോള്‍സ്

വനിതാ ഫോര്‍സില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10ന് തോല്‍പ്പിച്ചു.

Aug 02, 2022, 6:49 pm IST
വനിതാ ഹോക്കി

ഇന്ത്യ - ഇംഗ്ലണ്ട് മത്സരം പുരോഗമിക്കുന്നു

Aug 02, 2022, 6:19 pm IST
ടേബിള്‍ ടെന്നിസ്

പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ് ടീം ഫൈനലില്‍ ഇന്ത്യ - സിംഗപ്പൂരിനെ നേരിടുന്നു

Aug 02, 2022, 6:11 pm IST
വനിതകളുടെ 100 മീറ്റര്‍

വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് സെമി യോഗ്യതയില്ല

Aug 02, 2022, 5:33 pm IST
ലോണ്‍ ബോള്‍സ്

വനിതകളുടെ ലോണ്‍ബോള്‍സ് ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ 8-4ന് മുന്നിട്ട് നില്‍ക്കുന്നു

Aug 02, 2022, 4:28 pm IST
ലോണ്‍ ബോള്‍സ്

ഇന്ത്യ- സൗത്താഫ്രിക്ക ഫൈനലിനു തുടക്കം

Aug 02, 2022, 4:11 pm IST
ഭാരോദ്വഹനം

ഇന്ത്യയുടെ പൂനം യാദവിനു മെഡലില്ല. മെഡല്‍റേസില്‍ നിന്നും താരം പുറതതായി

Aug 02, 2022, 3:43 pm IST
വനിതകളുടെ ഷോട്ട്പുട്ട്

ഇന്ത്യയുടെ മന്‍പ്രീത് കൗര്‍ മല്‍സരിക്കുന്നു

Aug 02, 2022, 3:31 pm IST
മുഹമ്മദ് അനീസ് യഹിയ ഫൈനലില്‍

ലോങ്ജംപില്‍ മലയാളി താരം മുഹമ്മദ് അനീസ് യഹിയ ഫൈനലില്‍

Aug 02, 2022, 3:25 pm IST
നീന്തല്‍

200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് വിഭാഗത്തില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു

Aug 02, 2022, 2:54 pm IST
ശ്രീശങ്കര്‍ ഫൈനലില്‍

മലയാളി താരം ശ്രീശങ്കര്‍ ഫൈനലില്‍ കടന്നു. യോഗ്യതാ മല്‍സരത്തില്‍ 8.05 മീറ്ററാണ് താരം ചാടിയത്

Aug 02, 2022, 2:51 pm IST
അത്‌ലറ്റിക്‌സ്

ലോങ്ജംപില്‍ മലയാളി താരങ്ങളായ ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും യോഗ്യതാ മല്‍സരം കളിക്കുന്നു

Aug 02, 2022, 2:25 pm IST
ഭാരോദ്വഹനം

ഭാരോദ്വഹനത്തില്‍ വനിതകളുടെ 71 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി വെങ്കലം നേടിയ ഹര്‍ജീന്ദര്‍ കൗറിന് 40 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

Aug 02, 2022, 2:19 pm IST
ഭാരോദ്വഹനം

വനിതകളുടെ 76 കിഗ്രാമില്‍ ഇന്ത്യയുടെ പൂനം യാദവ് മല്‍സരിക്കുന്നു

Aug 02, 2022, 1:56 pm IST
ലോണ്‍ ബോള്‍സ്

ഇന്ത്യയുടെ വനിതാ ടീം ന്യൂസീലന്‍ഡിനെതിരേ 5-2ന് മുന്നിട്ട് നില്‍ക്കുന്നു

Aug 02, 2022, 1:39 pm IST
അത്‌ലറ്റിക്‌സ്

ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ക്കു ഇന്നു തുടക്കമാവും. ലോങ് ജംപ് യോഗ്യതാ മല്‍സരത്തില്‍ മലയാളി താരം ശ്രീശങ്കര്‍ രണ്ടു മണിക്ക് ഇറങ്ങും

Aug 02, 2022, 1:37 pm IST

ലോണ്‍ ബോള്‍സില്‍ ഇന്ത്യ- ന്യൂസിലാന്‍ഡ് മല്‍സരത്തിനു തുടക്കമായി

Aug 02, 2022, 12:55 pm IST
ലോണ്‍ ബോള്‍സ്

ലോണ്‍ ബോള്‍സില്‍ വനിതകളുടെ ട്രിപ്പിള്‍സില്‍ ഇന്ത്യ ആദ്യ റൗണ്ട് മല്‍സരത്തിന് ഇറങ്ങും

Aug 02, 2022, 1:07 am IST
ഭാരോദ്വഹനം

വനിതകളുടെ 71 കിഗ്രാം ഫൈനലില്‍ ഇന്ത്യയുടെ ഹര്‍ജീന്ദര്‍ കൗറിന്റെ ഫൈനല്‍ പുരോഗമിക്കുന്നു

Aug 02, 2022, 12:27 am IST
ബാഡമിന്റണ്‍

മിക്‌സഡ് വിഭാഗത്തില്‍ സിംഗപ്പൂരിനെ 3-0നു തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു

Aug 01, 2022, 11:23 pm IST
ഭാരോദ്വഹനം

വനിതകളുടെ 71 കിഗ്രാം ഫൈനല്‍ ആരംഭിക്കാന്‍ പോവുന്നു. ഇന്ത്യക്കായി ഹര്‍ജീന്ദര്‍ കൗര്‍ മല്‍സരിക്കും.

Aug 01, 2022, 10:49 pm IST
ബാഡ്മിന്റണ്‍

മിക്‌സഡ് സെമിയില്‍ സിംഗപ്പൂരിനെതിരേ ഇന്ത്യ 1-0ന് മുന്നില്‍. സാത്വക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം ജയിച്ചു.

Aug 01, 2022, 10:21 pm IST
ഇന്ത്യക്കു വെങ്കലം

പുരുഷ വിഭാഗം ജൂഡോയില്‍ വിജയ് യാദവിനു വെങ്കലം

Aug 01, 2022, 10:13 pm IST
ഹോക്കി

ഇന്ത്യയെ ഇംഗ്ലണ്ട് 4-4നു തളച്ചു. 3-0നു ലീഡ് ചെയ്ത ശേഷാണ് ഇന്ത്യ ജയം കൈവിട്ടത്.

Aug 01, 2022, 10:02 pm IST
സുശീലയ്ക്കു വെള്ളി

ജൂഡോയില്‍ ഇന്ത്യയുടെ സുശീലാ ദേവി ഫൈനലില്‍ തോറ്റു. ഇതോടെ താരത്തിനു വെള്ളി ലഭിച്ചു.

Aug 01, 2022, 10:01 pm IST
ജൂഡോ

ഇന്ത്യയുടെ സുശീല ദേവിയുടെ ഫൈനല്‍ ആരംഭിച്ചു.

Aug 01, 2022, 9:29 pm IST

ഹോക്കിയില്‍ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചു. ഇന്ത്യ 3 - ഇംഗ്ലണ്ട് 0

Aug 01, 2022, 9:04 pm IST

ഹോക്കിയില്‍ ആദ്യ ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ 2-0ന് മുന്നില്‍

Aug 01, 2022, 8:44 pm IST
ഹോക്കി

പുരുഷ ഹോക്കിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തിനു തുടക്കമായി

Aug 01, 2022, 8:27 pm IST
സൈക്ലിങ്

ഇന്ത്യയുടെ റൊണാള്‍ഡോ ലെയ്‌റ്റോന്‍യാമിന്റെ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. 1000 മീറ്റര്‍ ടൈം ട്രയല്‍ ഫൈനലിലാണ് താരം മല്‍സരിച്ചത്‌

Aug 01, 2022, 8:12 pm IST
സ്‌ക്വാഷ്

ഇന്ത്യയുടെ സൗരവ് ഖോശലിന്റെ മല്‍സരം തുടങ്ങി. ക്വാര്‍ട്ടറിലെ എതിരാളി ഗ്രെഗ് ലോബന്‍

Aug 01, 2022, 7:55 pm IST
സ്‌ക്വാഷ്

ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി

Aug 01, 2022, 7:47 pm IST
ജിംനാസ്റ്റിക്‌സ്

വനിതകളുടെ വോള്‍ട്ട് വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ പ്രണതി നായക് അഞ്ചംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സ്‌കോര്‍ 12.699.

Aug 01, 2022, 7:32 pm IST

സ്‌ക്വാഷ് ക്വാട്ടറില്‍ ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പയ്ക്കു ആദ്യ ഗെയിം നഷ്ടമായി.

Aug 01, 2022, 7:18 pm IST
സ്‌ക്വാഷ്

വനിതകളുടെ സ്‌ക്വാഷ് സിംഗിള്‍സില്‍ ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ ക്വാര്‍ട്ടറില്‍ മല്‍സരിക്കുന്നു

Aug 01, 2022, 6:57 pm IST
ജിനാംസ്റ്റിക്‌സ്

വനിതകളുടെ വോള്‍ട്ട് ഫൈനലില്‍ ഇന്ത്യയുടെ പ്രണതി നായക് മല്‍സരിക്കുന്നു

Aug 01, 2022, 6:29 pm IST
ബോക്‌സിങ്

പുരുഷന്‍മാരുടെ 57 കിഗ്രാം ഫെതര്‍ വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ മുഹമ്മദ് ഹസ്സമുദ്ദീന്‍ ക്വാര്‍ട്ടറില്‍

Aug 01, 2022, 5:56 pm IST

ജൂഡോയില്‍ ഇന്ത്യയുടെ എല്‍ സുശീല ദേവി ഫൈനലില്‍. മൗറീഷ്യസിന്റെ പ്രിസ്‌കില്ല മൊറാന്‍ഡിനെയാണ് തോല്‍പ്പിച്ചത്.

Aug 01, 2022, 5:40 pm IST
ജൂഡോ

ജൂഡോയില്‍ ഇന്ത്യയുടെ രണ്ടു പേര്‍ ഇന്നു വെങ്കലമെഡലിനായി ഇറങ്ങും. വനിതകളുടെ 57 കിഗ്രാമില്‍ സുചിത തരിയാല്‍, പുരുഷന്‍മാരുടെ 66 കിഗ്രാമില്‍ ജസ്ലീന്‍ സിങ് സെയ്‌നിയുമാണ് മല്‍സരിക്കുന്നത്.

Aug 01, 2022, 5:23 pm IST
ബോക്‌സിങ് 48-51 കിഗ്രാം

ഇന്ത്യയുടെ അമിത് പംഗല്‍ ക്വാര്‍ട്ടറില്‍

Aug 01, 2022, 4:47 pm IST
നീന്തല്‍- 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ

പുരുഷ വിഭാഗം ഹീറ്റ്‌സില്‍ മലയാളി താരം സജന്‍ പ്രകാശ് ഏഴാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. യോഗ്യത നേടാനായില്ല

Aug 01, 2022, 4:32 pm IST
ഭാരോദ്വഹനം 81 കിഗ്രാം

ഇംഗ്ലണ്ട് താരം അജയ് സിങിനു മെഡലില്ല. ഇംഗ്ലണ്ടിന്റെ ക്രിസ് മുറേയ്ക്ക് സ്വര്‍ണം

Aug 01, 2022, 4:16 pm IST

ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 180 കിഗ്രാം ഉയര്‍ത്തുന്നതില്‍ അജയ് സിങ് പരാജയപ്പെട്ടു. മെഡല്‍ പൊസിഷനില്‍ നിന്നും പുറത്തായി.

Story first published: Monday, August 8, 2022, 22:36 [IST]
Other articles published on Aug 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+