Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിനീതും മെഹ്താബും ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ..പ്രിയതാരങ്ങള്‍ ജിങ്കനും റിനോയും ഇല്ല..!

കോഴിക്കോട്: മലയാളി താരം സികെ വിനോദ് അടുത്ത ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മഞ്ഞ ജഴ്‌സി അണിയും. വിനീതിനേയും മെഹ്താബ് ഹുസൈനെയുമാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. അതേസമയം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരങ്ങളായ സന്ദേശ് ജിങ്കനും റിനോ ആന്റോയും ഇനി ടീമിലില്ല. ഇരുവരേയും പരിഗണിച്ചിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ വിനീതിനേയും മെഹ്താബിനേയും നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ജിങ്കനേയും റിനോയേയും ഇനി ബ്ലാസ്‌റ്റേഴ്‌സിന് ഡ്രാഫ്റ്റിലൂടെ മാത്രമേ സ്വന്തമാക്കാന്‍ സാധിക്കൂ.

CK VINEETH

ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയ്ക്കകം തീരുമാനിക്കണം എന്ന് ഐഎസ്എല്‍ അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഐ ലീഗിലേയും ഐഎസ്എല്ലിലേയും ഇന്ത്യന്‍ ടോപ് സ്‌കോറര്‍ ആയിരുന്നു സികെ വിനീത്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി 9 മത്സരങ്ങളില്‍ നിന്നുമായി 5 ഗോളുകള്‍ വിനീത് നേടിയിരുന്നു. ഫൈനല്‍ വരെ എത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ നിര്‍ണായകമായിരുന്നു വിനീതിന്റെ പങ്ക്. വിനീതിനൊപ്പം ടീമില്‍ സ്ഥാനം നിലനിര്‍ത്തിയ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈന്‍ പന്ത് വര്‍ഷം ഇന്ത്യന്‍ താരമായിരുന്നു. മലയാളി താരങ്ങളായ ജിഷ്ണു ബാലകൃഷ്ണന്‍, സഹല്‍ അബ്ദുസമദ് എന്നിവരും ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങും.

Story first published: Tuesday, July 4, 2017, 18:13 [IST]
Other articles published on Jul 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+