Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചിലി കോപ്പ അമേരിക്ക സെമിയില്‍ കടന്നു

കാലിഫോര്‍ണിയ: മെക്ക്‌സിക്കോയെ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്ക് തറപറ്റിച്ച് ചിലി കോപ്പ അമേരിക്ക സെമിയില്‍ കടന്നു. മെക്‌സിക്കോയ്ക്ക് കളിയില്‍ യാതൊരു സാധ്യതയും നല്‍കാതെയായിരുന്നു ചിലിയുടെ ആധികാരിക ജയം.

ആദ്യ പകുതിയില്‍ പതിനാറാം മിനുട്ടില്‍ തന്നെ ചിലി ഗോള്‍ വര്‍ഷത്തിന് തുടക്കം കുറിച്ചു. എഡ്വാര്‍ഡ് വര്‍ഗാസ് നാല് ഗോളുകള്‍ നേടി. എഡ്‌സണ്‍ പുച്ച് രണ്ട് ഗോളുകളും അലക്‌സാഞ്ചസ് ഒരു ഗോളും നേടി.

Copa America

44,52,57,74 മിനുട്ടുകളിലായിരുന്നു വര്‍ഗാസിന്റെ ഗോളുകള്‍. മികച്ച പ്രകടനത്തോടെ കോപ്പയിലെ ഗോള്‍ വേട്ടയിലും വര്‍ഗാസ് മുന്നിലെത്തി. എണ്‍പത്തി ഏഴാം മിനുട്ടില്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത് പുച്ച് ആയിരുന്നു.

ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്ന ചിലി കൂടുതല്‍ കരുത്താര്‍ജ്ജിച്ച രണ്ടാം പകുതിയില്‍ അഞ്ച് ഗോളും വലയില്‍ അടിച്ചു കയറ്റുകയായിരുന്നു. മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത് ആര്‍ട്ടൂറോ വിദാലിന് അടുത്ത കളിയില്‍ ഇറങ്ങാന്‍ സാധിക്കില്ല. ഇത് സെമി ഫൈനലില്‍ ചിലിക്ക് തിരിച്ചടിയാകും. രണ്ടാം ക്വാര്‍ട്ടറില്‍ വിജയിച്ച കൊളംബിയയാണ് സെമിയില്‍ ചിലിയുടെ എതിരാളികള്‍.

Story first published: Sunday, June 19, 2016, 14:38 [IST]
Other articles published on Jun 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+