Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Chess World Cup: ഞാന്‍ എന്തിനും റെഡി! ടൈബ്രേക്കറിനു മുമ്പ് കാള്‍സന് പ്രഗ്‌നാനന്ദയുടെ മുന്നറിയിപ്പ്

ചെസ് ലോകകപ്പിലെ കലാശപ്പോരാട്ടം ക്ലാസിക് ക്ലൈമാക്‌സിലേക്ക്. ലോക ചാംപ്യനും നോര്‍വെയുടെ ഇതിഹാസവുമായ മാഗ്നസ് കാള്‍സനെ ഫൈനലിലെ രണ്ടാമത്തെ ഗെയിമിലും തളച്ചിരിക്കുകയാണ് ഇന്ത്യന്‍ കൗമാര വിസ്മയം ആര്‍ പ്രഗ്‌നാനന്ദ. ഇതോടെ ഫൈനല്‍ രണ്ടാംദിനവും പിന്നിട്ട് മൂന്നാം ദിനത്തിലേക്കു കടന്നിരിക്കുകയാണ്. ഫൈനലിലെ രണ്ടു ക്ലാസിക്കല്‍ ഗെയിമുകളും സമനിലയില്‍ പിരിഞ്ഞതോടെ ടൈബ്രൈക്കറാണ് ഇനി ചതുരംഗക്കളത്തിലെ രാജാവിനെ തീരുമാനിക്കുക.

നാളെയാണ് (വ്യാഴം) ടൈബ്രൈക്കര്‍ പോരാട്ടം. റാപ്പിഡ് ഫോര്‍മാറ്റിലായിരിക്കും ടൈബ്രേക്കര്‍ മല്‍സരം അരങ്ങേറുക. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് ഈ മല്‍സരം ആരംഭിക്കുക. ആദ്യ ഗെയിമില്‍ വെള്ള കരുക്കളുമായി ഇറങ്ങിയ പ്രഗ്‌നാനന്ദ 35 നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ലോക ഒന്നാം നമ്പറായ കാള്‍സനെ പിടിച്ചുകെട്ടിയത്.

R PRAGGNANANDHAA

കരിയറിലാദ്യമായി ഈ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ 18കാരന്‍ ഫൈനലില്‍ ഒരു പരിഭ്രമവും കൂടാതെയാണ് പോരാടിയത്. രണ്ടാമത്തെ ക്ലാസിക്കല്‍ ഗെയിമില്‍ കറുത്ത കരുക്കളാണ് പ്രഗ്‌നാനന്ദയ്ക്കു ലഭിച്ചത്. 30 നീക്കങ്ങള്‍ക്കൊടുവില്‍ രണ്ടു പേര്‍ക്കും വിജയം പിടിച്ചെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സമനില സമ്മതിച്ച് പിരിയുകയായിരുന്നു.

ശാരീരികമായി അത്ര നല്ല അവസ്ഥയിലായിരുന്നില്ല ഫൈനലില്‍ കാള്‍സന്‍ ഇറങ്ങിയതെന്നു തനിക്കു അറിയില്ലായിരുന്നുവെന്നു പ്രഗ്‌നാനന്ദ വ്യക്തമാക്കി. രണ്ടാം ഗെയിമിലും സമനില പിടിച്ചുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ഇന്നലെയുള്ള കാള്‍സന്റെ അഭിമുഖം കണ്ടിരുന്നു. അദ്ദേഹത്തിനു അസുഖമാണെന്നു അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കിയത്.

ഇന്നത്തെ ഗെയിമില്‍ കാള്‍സന്‍ പെട്ടെന്നുള്ള ഒരു ഡ്രോയ്ക്കായി പോയതായി ഞാന്‍ കരുതുന്നില്ല. പക്ഷെ സമനിലയായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടതെന്നു അവസാനം എനിക്കു മനസ്സിലായി. എനിക്കു അതില്‍ കുഴപ്പമൊന്നുമില്ല. ഞാനും ക്ഷീണിച്ചിരുന്നു. ഇനി നാളെയുള്ള ടൈബ്രൈക്കറില്‍ കഴിവിന്റെ പരമാവധി നല്‍കാനായിരിക്കും ഞാന്‍ ശ്രമിക്കുക. അതിനു ശേഷം വിശ്രമിക്കാമെന്നു കരുതുന്നതായും പ്രഗ്‌നാനന്ദ പറഞ്ഞു.

ഫൈനലിലെ ആദ്യ ഗെയിമില്‍ അത്ര ഊര്‍ജത്തോടെയായിരുന്നില്ല കാള്‍സന്‍ കാണപ്പെട്ടത്. പക്ഷെ അദ്ദേഹത്തിനു അസുഖമാണെന്നു എനിക്കു തോന്നിയില്ല. നാളേക്കു കാള്‍സനു അസുഖം ഭേദമാവുമെന്നു കരുതുന്നു. ഭാവിയിലെ ലോകകപ്പുകളില്‍ ഫൈനലിനു മുമ്പ് ഒരു വിശ്രമദിനം കൂടി കൂടുതലായി അനുവദിക്കുന്നത് നന്നാവുമെന്നു ഞാന്‍ കരുതുന്നു. അതു താരങ്ങളെ സംബന്ധിച്ച് വളരെ നല്ലതായിരിക്കുകയും ചെയ്യുമെന്നും ഇന്ത്യന്‍ താരം ചൂണ്ടിക്കാട്ടി.

R PRAGGNANANDHAA

കാള്‍സനുമായുള്ള നാളത്തെ ടൈബ്രേക്കര്‍ തീര്‍ച്ചയായും കടുപ്പമേറിയതായിരിക്കുമെന്നു ഞാന്‍ കരുതുന്നു. പക്ഷെ കഴിഞ്ഞ ദിവസം പറഞ്ഞതു പോലെ ഒരു ഫ്രഷായ മനസോടെ മല്‍സരത്തില്‍ ഇറങ്ങാനാണ് എന്റെ ശ്രമം. അതു വളരെ പ്രധാനപ്പെട്ട കാര്യവുമാണ്. കാരണം ഞാന്‍ ഒരുപാട് ടൈബ്രേക്കറുകള്‍ ഇവിടെ ഇതിനകം കളിച്ചുകഴിഞ്ഞു. അതു ഒരുപാട് ഗെയിമുകളിലേക്കു പോവുമെന്നു എനിക്കറിയാം. ഞാന്‍ എല്ലാത്തിനും റെഡിയാണന്നും പ്രഗ്‌നാന്ദ ആത്മവിശ്വാസത്തോടെ കൂട്ടിച്ചേര്‍ത്തു.

കരിയറിലാദ്യമായി ചെസ് ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തിയ പ്രഗ്‌നാനന്ദ സ്വപ്‌നതുല്യമായ കുതിപ്പിനൊടുവിലാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. മുന്‍ ഇതിഹാസവും ഗ്രാന്റ്മാസ്റ്ററുമായ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ താരമായും കൗമാരക്കാരന്‍ മാറിയിരുന്നു.

നേരത്തേ ഫൈനലിലേക്കുള്ള കുതിപ്പില്‍ ലോക റാങ്കിങിലെ രണ്ടും മൂന്നും സ്ഥാനക്കാരെയെല്ലാം വീഴ്ത്താന്‍ പ്രഗ്‌നാനന്ദയ്ക്കു സാധിച്ചു. ലോക മൂന്നാം നമ്പറും അമേരിക്കന്‍ താരവുമായ ഫാബിയാനോ കറുവാനയെയായിരുന്നു സെമി ഫൈനലില്‍ ഇന്ത്യന്‍ താരം ഞെട്ടിച്ചത്.

അതിനു മുമ്പ് നാലാം റൗണ്ടില്‍ പ്രഗ്‌നാനന്ദയെ കാത്തിരുന്നത് ലോക രണ്ടാം നമ്പറും അമേരിക്കന്‍ താരവുമായ ഹിക്കാരു നക്കാമുറയായിരുന്നു. പക്ഷെ ഇന്ത്യന്‍ താരത്തിനു മുന്നില്‍ അദ്ദേഹത്തിനും മറുപടിയില്ലായിരുന്നു.

Story first published: Wednesday, August 23, 2023, 18:27 [IST]
Other articles published on Aug 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+