For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Chess World Cup: മുന്നില്‍ ഇനി കിങ് കാള്‍സെന്‍ മാത്രം! ഫൈനലിലെ പ്ലാന്‍ എന്ത്? പ്രഗ്‌നാനന്ദ പറയുന്നു

ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സില്‍ ഇന്ത്യയുടെ അടുത്ത സെന്‍സേഷനായി മാറിയ കൗമാര താരം ആര്‍ പ്രഗ്‌നാനന്ദയ്ക്കു ചരിത്രനേട്ടം. അസെര്‍ബെയ്ജാനില്‍ നടക്കുന്ന ഫിഡെയുടെ ചെസ് ലോകകപ്പിന്റെ ഫൈനലിലേക്കു മുന്നേറി ചരിതം കുറിച്ചിരിക്കുകയാണ് ഈ 18 കാരന്‍. ഇനി നിലവിലെ ലോക ഒന്നാം നമ്പറും നോര്‍വെയുടെ ഇതിഹാസ താരവുമായ മാഗ്നസ് കാള്‍സന്‍ മാത്രമേ പ്രഗ്‌നാനന്ദയ്ക്കും ലോകകപ്പിനും മുന്നിലുള്ളൂ. ചെസ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഫൈനലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമായും അദ്ദേഹം മാറിയിരിക്കുകയാണ്.

ആനന്ദിനു ശേഷം ഈ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ താരമായും പ്രഗ്‌നാനന്ദ മാറി. ഫൈനലില്‍ കാള്‍സനെതിരേ എന്തായിരിക്കും തന്റെ പ്ലാനെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രഗ്‌നാനന്ദ. സെമി ഫൈനലിനു ശേഷം സംസാരിക്കുകയായിരുന്നു താരം. ഫൈനലിനെക്കുറിച്ചൊന്നും ഇവിടെ വരുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നില്ല.

PRAGGNANANDHAA

ഈ ടൂര്‍ണമെന്റില്‍ മാഗ്‌നസുമായി കളിക്കാന്‍ സാധിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഫൈനലില്‍ എത്തിയാല്‍ മാത്രമേ എനിക്കു അതു സാധിക്കുമായിരുന്നുള്ളൂ. ഇനി ഫൈനലിലും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനായിരിക്കും ശ്രമം. അതു എങ്ങനെ വര്‍ക്കാവുമെന്നു നോക്കാമെന്നും പ്രഗ്‌നാനന്ദ ആത്മവിശ്വാസത്തോടെ പറഞ്ഞു.

സെമി ഫൈനലില്‍ ലോക മൂന്നാം നനമ്പറും അമേരിക്കന്‍ ചെസ് ഗ്രാന്റ്മാസ്റ്ററുമായ ഫാബിയാനോ കറുവാനയെ വീഴ്ത്തിയാണ് പ്രഗ്‌നാനന്ദയുടെ ഫൈനല്‍ പ്രവേശനം. ടൈബ്രേക്കറിനൊടുവില്‍ 3.5-2.5 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. രണ്ടു ഗെയിമുകളുടെ ക്ലാസിക്കല്‍ സീരീസ് കഴിഞ്ഞപ്പോള്‍ ഇരുവരും 1-1നു തുല്യമായിരുന്നു. തുടര്‍ന്നാണ് വിജയികളെ തീരുമാനിക്കാന്‍ ട്രൈബ്രേക്കര്‍ വേണ്ടിവന്നത്.

നേരത്തേ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ കൂടിയായ അമേരിക്കയുടെ തന്നെ ഹികാരു നക്കാമുറയെയും ഇന്ത്യന്‍ കൗമാര താരം അടിയറവ് പറയിച്ചിരുന്നു. ഇനി കലാശപ്പോരില്‍ നിലവില്‍ ചെസ്സിലെ കിങെന്നു വിശേഷിപ്പിക്കപ്പെടുന്ന കാള്‍സനെയും വീഴ്ത്താനുള്ള കരുക്കന്‍ നെയ്യുകയാണ് പ്രഗ്‌നാനന്ദ.

PRAGGNANANDHAA

സെമി ഫൈനലില്‍ തന്റെ ഡിഫന്‍സീവ് മിടുക്ക് കൊണ്ടാണ് ജയം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്നു താരം പറയുന്നു. ഈ കഴിവ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എല്ലാ മല്‍സരങ്ങളിലും തോല്‍ക്കുമായിരുന്നു. പരാജയപ്പെടുകയെന്നത് കടുപ്പമേറിയ വാക്ക് തന്നെയാണ്.

ആദ്യത്തെ രണ്ടു ക്ലാസിക്കല്‍ ഗെയിമിലുടനീളം ഞാന്‍ പ്രതിരോധിക്കുകയായിരുന്നു. തുടക്കത്തില്‍ എനിക്കു ചില പിഴവുകള്‍ സംഭവിക്കുകയും ചെയ്തു. മൂന്നാമത്തെ ഗെയിമിലും ഒരു ഘട്ടത്തില്‍ തോല്‍ക്കുമെന്നു ഞാന്‍ കരുതിയിരുന്നു.

നാലാമത്തെ ഗെയിമില്‍ കുറേക്കൂടി അഗ്രസീവായി കളിക്കാന്‍ എനിക്കു കഴിഞ്ഞതായി തോന്നുന്നു. അഞ്ചാമത്തെ ഗെയിമില്‍ പൊസിഷന്‍ ഏറെക്കുറെ തുല്യമായിരുന്നു. പക്ഷെ ചില കാര്യങ്ങള്‍ അദ്ദേഹത്തിനു പിഴച്ചതായി ഞാന്‍ കരുതുന്നുവെന്നും പ്രഗ്‌നാനന്ദ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, August 21, 2023, 22:50 [IST]
Other articles published on Aug 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+