Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Chess World Cup: കാള്‍സനെതിരേ ഒരു ബുദ്ധിമുട്ടും തോന്നിയില്ല! പ്രഗ്‌നാനന്ദ ഉറച്ചുതന്നെ, ഇനിയാണ് കളി

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ചെസ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ കൗമാര വിസ്മയം ആര്‍ പ്രഗ്‌നാനന്ദ ആദ്യ ഗെയിം സമനിലയില്‍ അവസാനിപ്പിച്ചു. നോര്‍വെയുടെ ഇതിഹാസവും ലോക ഒന്നാം നമ്പറുമായ മാഗ്നസ് കാള്‍സനെയാണ് പ്രഗ്‌നാനന്ദ പിടിച്ചുകെട്ടിയിരിക്കുന്നത്. 35 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സന് 18 കാരന്‍ മൂക്കുകയറിട്ടത്.

വെള്ള കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ ഗെയിമിന്റെ തുടക്കത്തില്‍ മുന്നിട്ടുനിന്നിരുന്നു. പക്ഷെ ഈ മുന്‍തൂക്കം വിജയമാക്കി മാറ്റിയെടുക്കാന്‍ താരത്തിനായില്ല. ഗെയിമിന്റെ അവസാന ഘട്ടത്തിലേക്കും പ്രഗ്‌നാനന്ദ അല്‍പ്പം പ്രതിരോധത്തിലാവുകയും ഒടുവില്‍ ഇരുവരും സമനില സമ്മതിച്ച് പിരിയുകയുമായിരുന്നു.

R PRAGGNANANDHAA

ഇനി നാളെ (ബുധന്‍) രണ്ടാം ഗെയിമില്‍ പ്രഗ്‌നാനന്ദയും കാള്‍സനും വീണ്ടും കൊമ്പുകോര്‍ക്കും. ഈ ഗെയിമില്‍ ജയിക്കുന്നവരായിരിക്കും ചെസ് ലോകകപ്പിലെ പുതിയ കിങാവുക. കാള്‍സനുമായുള്ള ഫൈനലിലെ ആദ്യ ഗെയിമില്‍ തനിക്കു കാര്യമായ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ലെന്നു പ്രഗ്‌നാന്ദ ആത്മവിശ്വാസത്തോടെ പറഞ്ഞു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു താരം.

ഗെയിമിന്റെ അവസാനത്തിലേക്കു അല്‍പ്പം കുഴപ്പങ്ങള്‍ നേരിട്ടോയെന്ന ചോദ്യത്തിനാണ് തനിക്കു ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ലെന്നു ഇന്ത്യന്‍ സെന്‍സേഷന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞത്. ജയിക്കാനുള്ള ചില അവസരങ്ങള്‍ എനിക്കുണ്ടായിരുന്നതായി തോന്നുന്നു. പക്ഷെ മാഗ്നസിന്റെ പൊസിഷന്‍ വളരെ ശക്തമായിരുന്നു.

അതിനെതിരേ എനിക്കു കാര്യമായൊന്നും ചെയ്യാനുമില്ലായിരുന്നു. ഏറ്റവും മികച്ച കളിയാണ് ഞാന്‍ കാഴ്ചവച്ചതെന്നു കരുതുന്നില്ല. മാഗ്നസും ജയത്തിനായി മുന്നോട്ടു എന്തെങ്കിലും ചെയ്തതായും തനിക്കു തോന്നിയില്ലെന്നും പ്രഗ്‌നാനന്ദ പറഞ്ഞു.

ബുധനാഴ്ച രണ്ടാം ഗെയിമില്‍ കറുത്ത കരുക്കളുമായി ഇറങ്ങുമ്പോള്‍ മാഗ്നസില്‍ ശക്തമായ പോരാട്ടം ഞാന്‍ പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഞാന്‍ ജയത്തിനു വേണ്ടി കഠിനമായും ശ്രമിക്കും. അല്‍പ്പം വിശ്രമിച്ച ശേഷം ഫ്രഷായി അടുത്ത ഗെയിമിനായി ഒരുങ്ങാനാണ് എന്റെ ശ്രമം. എനിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യവും അതു തന്നെയാണെന്നും പ്രഗ്‌നാനന്ദ ചെറുചിരിയോടെ പറഞ്ഞു.

R PRAGGNANANDHAA

നേരത്തേ ലോക രണ്ടാം നമ്പറിനെയും മൂന്നാം നമ്പറിനെയുമെല്ലാം വീഴ്ത്തിയാണ് പ്രഗ്‌നാനന്ദ കരിയറിലാദ്യമായി ഈ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയത്. മുന്‍ ഇതിഹാസവും ഗ്രാന്റ്മാസ്റ്ററുമായ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമായും പ്രഗ്‌നാനന്ദ മാറിയിരുന്നു.

സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ അമേരിക്കന്‍ താരം ഫാബിയാനോ കറുവാനയെയാണ് പ്രഗ്‌നാനന്ദ ഞെട്ടിച്ചത്. ടൈ ബ്രേക്കറിലേക്കു നീണ്ട പോരാട്ടത്തില്‍ 3.5-2.5 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ കൗമാര താരത്തിന്റെ വിജയം. നേരത്തേ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പറും അമേരിക്കന്‍ താരവുമായ ഹിക്കാരു നക്കാമുറയും പ്രഗ്‌നാനന്ദയ്ക്കു മുന്നില്‍ മുട്ടു മടക്കിയിരുന്നു.

Story first published: Tuesday, August 22, 2023, 22:24 [IST]
Other articles published on Aug 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+