Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Chess World Cup: വിറപ്പിച്ചു, പിന്നെ പൊരുതിവീണ് പ്രഗ്‌നാനന്ദ! കാള്‍സന്‍ ഇനി ചതുരംഗക്കളത്തിലെ രാജാവ്

ചെസ് ലോകകപ്പിന്റെ കലാശപ്പോരില്‍ പൊരുതിവീണ് ഇന്ത്യന്‍ കൗമാര സെന്‍സേഷന്‍ ആര്‍ പ്രഗ്‌നാനന്ദ. മൂന്നാം ദിവസത്തിലേക്കു നീണ്ട് ത്രസിപ്പിക്കുന്ന കലാശപ്പോരില്‍ നോര്‍വെയുടെ ഇതിഹാസ താരവും ലോക ഒന്നാം നമ്പറുമായ മാഗ്‌നസ് കാള്‍സനോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. ആദ്യത്തെ രണ്ടു ക്ലാസിക്കല്‍ ഗെയിമുകളും സമനിലയില്‍ കലാശിച്ചതോടെ നടന്ന രണ്ടു സെറ്റുകളുടെ ടൈബ്രൈക്കറില്‍ കാള്‍സന്‍ 1.5-0.5നു ജയിച്ചുകയറുകയായിരുന്നു.

ആദ്യ ടൈബ്രേക്കറില്‍ കാള്‍സന്‍ ജയിച്ചപ്പോള്‍ രണ്ടാമത്തെ ടൈ ബ്രൈക്കര്‍ സമനിലയില്‍ പിരിയുകയും ചെയ്തു. ഇതോടെയാണ് കരിയറിലാദ്യമായി ഫിഡെയുടെ ചെസ് ലോകകപ്പില്‍ കാള്‍സന്‍ ജേതാവായത്. എങ്കിലും കന്നി ലോകകപ്പില്‍ തന്നെ ഫൈനല്‍ വരെയെത്തുകയും കാള്‍സനെ വിറപ്പിക്കുകയും ചെയ്തതില്‍ പ്രഗ്‌നാനന്ദയ്ക്കു തീര്‍ച്ചയായും അഭിമാനിക്കാം.

R PRAGGNANANDHAA

ടൈബ്രേക്കറില്‍ രണ്ടു സെറ്റുകളുടെ റാപ്പിഡ് ഗെയിമിലാണ് കാള്‍സനും പ്രഗ്‌നാനന്ദയും കൊമ്പുകോര്‍ത്തത്. ആദ്യ ഗെയിം ഒരു ഘട്ടത്തില്‍ സമനിലയാവുമെന്നു കരുതിയെങ്കിലും അവസാനത്തെ ചില നീക്കങ്ങളിലൂടെ കാള്‍സന്‍ മുന്നില്‍ കയറി. ഒടുവില്‍ 47 നീക്കങ്ങള്‍ക്കൊടുവില്‍ ഗെയിം കാള്‍സന്‍ ജയിച്ചുകയറുകയും ചെയ്തു. കറുത്ത കരുക്കളുമായി കളിച്ചാണ് അദ്ദേഹം ഇന്ത്യന്‍ യുവതാരത്തെ മറികടന്നത്.

നേരത്തേ ഫൈനലിലെ രണ്ടു ക്ലാസിക്കല്‍ ഗെയിമുകളും സമനിലയില്‍ കലാശിച്ചതോടെയാണ് വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കര്‍ വേണ്ടിവന്നത്. ചൊവ്വാഴ്ച നടന്ന ഫൈനലിലെ ആദ്യത്തെ ക്ലാസിക്കല്‍ ഗെയിമില്‍ വെള്ള കരുക്കളുമായിട്ടാണ് പ്രഗ്‌നാനന്ദ ഇറങ്ങിയത്. 35 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സനെ അദ്ദേഹം സമനിലയില്‍ കുരുക്കുകയായിരുന്നു.

രണ്ടാമത്തെ ഗെയിമില്‍ കറുത്ത കരുക്കളുമായാണ് പ്രഗ്‌നാനന്ദ മല്‍സരിച്ചത്. തീപാറിയ ഈ പോരാട്ടത്തിലും 18 കാരന്‍ വിട്ടുകൊടുത്തില്ല. 30 നീക്കങ്ങള്‍ക്കൊടുവില്‍ ആര്‍ക്കും ജയം പിടിച്ചെടുക്കാന്‍ സാധിക്കാതെ വന്നതോടെ ഇരുവരും വീണ്ടും സമനില സമ്മതിച്ചു. തുടര്‍ന്നാണ് മല്‍സരം ടൈബ്രേക്കറിലെത്തിയത്.

PRAGGNANANDHAA- CARLSEN

ഈ ഫൈനലിനു മുമ്പ് നേരത്തേ 13 തവണയാണ് കാള്‍സനും പ്രഗ്‌നാനന്ദയും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ എട്ടെണ്ണത്തില്‍ നോര്‍വെയുടെ ഇതിഹാസ താരം ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ പ്രഗ്‌നാനന്ദയും ജയം കൊയ്യുകയായിരുന്നു.

കരിയറിലാദ്യമായിട്ടാണ് പ്രഗ്‌നാനന്ദ ചെസ് ലോകകപ്പില്‍ ഇത്തവണ പങ്കെടുക്കാനെത്തിയത്. സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയ താരം ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. മുന്‍ ലോക ചാംപ്യനും ഇതിഹാസവുമായ വിശ്വനാഥന്‍ ആനന്ദിനു ശേഷം ഈ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ താരമായും പ്രായം കുറഞ്ഞ താരമായും പ്രഗ്‌നാനന്ദ മാറിയിരുന്നു.

നേരത്തേ ലോക രണ്ടും, മൂന്നും റാങ്കുകളിലുള്ള താരങ്ങളെയെല്ലാം വീഴ്ത്തിയാണ് അദ്ദേഹം ഫൈനലിലേക്കു ടിക്കറ്റെടുത്തത്. നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പറും അമേരിക്കന്‍ താരവുമായ ഹിക്കാരു നക്കാമുറയെയും സെമിയില്‍ അമേരിക്കയുടെ തന്നെ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കറുവാനയെയുമെല്ലാം 18കാരന്‍ ഞെട്ടിച്ചിരുന്നു.

Story first published: Thursday, August 24, 2023, 17:26 [IST]
Other articles published on Aug 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+