Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Chess World Cup: ഭാവി നിന്റേതാണ്, നീ ഞങ്ങളുടെ അഭിമാനം; പ്രഗ്‌നാനന്ദയെ വാഴ്ത്തി രാജ്യം

ചെസ് ലോകകപ്പിന്റെ കലാശക്കളിയില്‍ കാലിടറിയെങ്കിലും ഇന്ത്യന്‍ സെന്‍സേഷന്‍ ആര്‍ പ്രഗ്‌നാനന്ദയെ വാഴ്ത്തുകയാണ് രാജ്യം. മൂന്നാം ദിനത്തിലേക്കു കടന്ന ത്രസിപ്പിക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പറും നോര്‍വെയുടെ ഇതിഹാസ താരവുമായ മാഗ്‌നസ് കാള്‍സനെ വിറപ്പിച്ച് 18 കാരന്‍ കീഴടങ്ങുകയായിരുന്നു.

രണ്ടു സെറ്റുകള്‍ നീണ്ട ടൈബ്രേക്കറിനൊടുവില്‍ 1.5-0.5 എന്ന സ്‌കോറിനു കാള്‍സന്‍ ജയിച്ചുകയറി. നേരത്തേ രണ്ടു ക്ലാസിക്കല്‍ ഗെയിമുകളിലും കാള്‍സനെ സമനിലയില്‍ പൂട്ടാന്‍ പ്രഗ്‌നാനന്ദയ്ക്കായിരുന്നു. പക്ഷെ ടൈബ്രേക്കറില്‍ കാള്‍സന്റെ അനുഭവസമ്പത്തിനും കൂര്‍മബുദ്ധിക്കും മുന്നില്‍ ഇന്ത്യന്‍ താരം പരാജയം സമ്മതിച്ചു.

R PRAGGNANANDHAA

എങ്കിലും മുന്‍ ലോക ചാംപ്യനും ഇതിഹാസവുമായ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കുറിക്കാന്‍ പ്രഗ്‌നാനന്ദയ്ക്കായിരുന്നു. കൂടാതെ ഫൈനലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡും ഇന്ത്യന്‍ കൗമാര വിസ്മയത്തെ തേടിയെത്തിയിരുന്നു.

കരിയറിലാദ്യമായി പ്രഗ്‌നാനന്ദ മല്‍സരിച്ച ലോകകപ്പ് കൂടിയായിരുന്നു ഇത്. നേരത്തേ നാലാം റൗണ്ടിലും സെമി ഫൈനലിലും ലോക രണ്ടും മൂന്നും റാങ്കുകളിലുള്ള താരങ്ങളെ ഞെട്ടിച്ചായിരുന്നു പ്രഗ്‌നാനന്ദയുടെ ഫൈനല്‍ പ്രവേശനം.

ലോക കിരീടം കൈയെത്തുദൂരത്തു കൈവിട്ടു പോയെങ്കിലും പ്രഗ്‌നാനന്ദ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. പ്രഗ്‌നാനന്ദ, ഇതു നിര്‍ഭാഗ്യമാണ്. നീ നന്നായി കളിച്ചു. നിരാശപ്പേടേണ്ട, ഭാവി നിന്റേതാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

PRAGGNANANDHAA

നമ്മുടെ 18 കാരനായ ചാംപ്യന്‍ എക്കാലത്തെയും മഹാനായ മാഗ്‌നസ് കാള്‍സനോടു ഇഞ്ചോടിഞ്ച് പോരാടി. ഏറെക്കുറെ വിജയത്തിന്റെ വക്കില്‍ വരെയത്തുകയും ചെയ്തു. പ്രിയപ്പെട്ട പ്രഗ്‌നാനന്ദ, ഭാവി നിങ്ങളുടേതാണ്. ലോക ചെസിനെ പോയി കീഴടക്കൂ, ഇന്ത്യക്കു നിങ്ങളെക്കുറിച്ച് അഭിമാനമാണുള്ളതെന്നും ആരാധകര്‍ പ്രശംസിച്ചു.

പ്രഗ്‌നാനന്ദ ചരിത്രം കുറിച്ചിരിക്കുകയാണ്. ചെസ് ലോകകപ്പില്‍ റണ്ണറപ്പായി മാറിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയതിനു നന്ദിയെന്നും ആരാധകര്‍ കുറിക്കുന്നു.

18കാരനായ പ്രഗ്‌നാനന്ദ എത്ര ഗംഭീരമായാണ് ടൂര്‍ണമെന്റില്‍ കളിച്ചത്. ചില വമ്പന്‍ താരങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തു. 32 കാരനായ ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സനു ജയത്തിനു വേണ്ടി വിയര്‍പ്പൊഴുക്കേണ്ടി വരികയും ചെയ്തു. തലയുയര്‍ത്തൂ, നിങ്ങള്‍ ഇതിനകം ഗോട്ടായി (GOAT) മാറിയിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

Story first published: Thursday, August 24, 2023, 18:11 [IST]
Other articles published on Aug 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+