Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Chess Olympiad 2022: ഇന്ത്യക്കു രണ്ടു വെങ്കലം, ചരിത്രനേട്ടവുമായി പുരുഷ, വനിതാ ടീം

1

ചെന്നൈ: ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തിയ ചെസിലെ മഹാമേളയായ ചെസ് ഒളിംപ്യാഡ് അവസാനിച്ചു. രണ്ടു മെഡലുകളുമായി വമ്പന്‍ നേട്ടത്തോടെയാണ് ഇന്ത്യ ചാംപ്യന്‍ഷിപ്പില്‍ കരുത്തറിയിച്ചത്. രണ്ടു വെങ്കല മെഡലുകളാണ് പുരുഷ, വനിതാ ടീമുകള്‍ സ്വന്തമാക്കിയത്. അവസാന ദിവസമായ ഇന്നു ഇന്ത്യന്‍ വനിതാ ടീം അമേരിക്കയുമായി ഏറ്റുമുട്ടിയിരുന്നു. ജയിച്ചാല്‍ സ്വര്‍ണം ലഭിക്കുമായിരുന്നു. പക്ഷെ 1-3നു പരാജയപ്പെട്ടതോടെ ഇന്ത്യ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.

പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ബി ടീമാണ് വെങ്കലമണിഞ്ഞത്. ജര്‍മനിയെ 3-1നു തകര്‍ത്താണ് പുരുഷ ടീമിന്റെ നേട്ടം. ചെസ് ഒളിംപ്യാഡില്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യക്കു വെങ്കല മെഡല്‍ ലഭിച്ചത്. 2014ലെ ചാംപ്യന്‍ഷിപ്പിലായിരുന്നു അവസാനമായി ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

2

കൊനേരു ഹംപി, താനിയ സച്ച്‌ദേവ്, വൈശാലി, ഭാരതി എന്നിവരുള്‍പ്പെട്ട വനിതാ ടീമാണ് രാജ്യത്തിനു വെങ്കലം നേടിത്തന്നത്. ഹംപിയും വൈശാലിയും അവസാന റൗണ്ട് മല്‍സരങ്ങളില്‍ സമനില വഴങ്ങി. താനിയയും ഭക്തി കുല്‍ക്കര്‍ണിയും പരാജയപ്പെടുകയും ചെയ്തു. അമേരിക്കയുമായുള്ള നിര്‍ണായകമായ അവസാന മല്‍സരത്തിലെ ഫലം തീര്‍ച്ചയായും ഈ ടീമിനെ നിരാശപ്പെടുത്തും. എങ്കിലും സ്വന്തം നാട്ടില്‍ നടന്ന ഒളിംപ്യാഡില്‍ വെങ്കലം നേടാനായതില്‍ വനിതാ ടീമിനു തീര്‍ച്ചയായും അഭിമാനിക്കാം.

പുരുഷ വിഭാഗതത്തില്‍ ഉസ്‌ബെക്കിസ്താനാണ് സ്വര്‍ണം ലഭിച്ചത്. അര്‍മേനിയക്കു വെള്ളിയും ഇന്ത്യയുടെ ബി ടീമിനു വെങ്കലവും ലഭിച്ചു. ഇന്ത്യന്‍ എ ടീമിനേക്കാള്‍ മുകളില്‍ ബി ടീമിനു ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം. 11ാം റൗണ്ടില്‍ മലയാളി താരം നിഹാല്‍ സരിനും റൗണക്ക് സധ്വാനിയും വിജയം കൊയ്തപ്പോള്‍ പ്രഗ്നാനന്ദയും ഡി ഗുകേഷും സമനില വഴങ്ങുകയും ചെയ്തു.

Story first published: Tuesday, August 9, 2022, 18:33 [IST]
Other articles published on Aug 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+