Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ചാമ്പ്യന്‍മാര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചുവര്‍ഷത്തിനുശേഷം ചെല്‍സി ചാമ്പ്യന്മാരായി. മൂന്നു കളികള്‍ ബാക്കി നില്‍ക്കെ 83 പോയന്റുമായി വ്യക്തമായ ആധിപത്യത്തോടെയാണ് ചെല്‍സിയുടെ കിരീടവിജയം. തൊട്ടു പിന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 70 പോയന്റുണ്ട്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും തോല്‍വി പിണഞ്ഞാലും ചെല്‍സിയുടെ കിരീടവിജയത്തിന് അനക്കം തട്ടില്ല.

ഞായറാഴ്ച വൈകുന്നേരം സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സി ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്. ഇടവേളയ്ക്കു തൊട്ടുമുന്‍പ് അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ ഏഡന്‍ ഹസാര്‍ഡ് പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്. ഹസാര്‍ഡിന്റെ പെനാല്‍റ്റി ഗോളി തടുത്തിട്ടെങ്കിലും പൊങ്ങിവന്ന പന്ത് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ഹസാര്‍ഡ് വലയ്ക്കകത്താക്കി.

chelsea

കോച്ച് ജോസ് മൗറീന്യോയുടെ കീഴില്‍ ചെല്‍സിയുടെ മൂന്നാം കിരീടവിജയമാണിത്. 2010ന് ശേഷമുള്ള ചെല്‍സിയുടെ വിജയം കാണാന്‍ ടീം ഉടമ റഷ്യന്‍ കോടീശ്വരന്‍ റോമന്‍ അബ്രമോവിച്ച് സ്‌റ്റേഡിയത്തിലെത്തിയിരുന്നു. എല്ലാ കിരീട വിജയങ്ങളിലും ടീമിന്റെ നായകനായ ജോണ്‍ ടെറിക്ക് നാലാം വിജയം ഇരട്ടി മധുരമായി.

സീസണിന്റെ തുടക്കം മുതല്‍ പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചതാണ് ചെല്‍സിക്ക് തുണയായത്. ഇടയ്ക്ക് മാഞ്ചസ്റ്റര്‍ സിറ്റി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തുടര്‍ തോല്‍വികളോടെ ടീം പിന്നോട്ടു പോവുകയായിരുന്നു. രണ്ടാം സ്ഥാനത്തിനുവേണ്ടി സിറ്റിയും ആഴ്‌സണലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.

Story first published: Monday, May 4, 2015, 8:58 [IST]
Other articles published on May 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+