Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് സെഞ്ചുറി; ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി

അഡിലെയ്ഡ്: ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിന് ഇന്ത്യയുടെ മറുപടി. അഡിലെയ്ഡിലെ ഒന്നാം ടെസ്റ്റില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 369 റണ്‍സെടുത്തു. ഓസ്‌ട്രേലിയന്‍ സ്‌കോറിനെക്കാള്‍ 148 റണ്‍സ് പുറകിലാണ് ഇപ്പോള്‍ ഇന്ത്യ. അഞ്ച് വിക്കറ്റുകള്‍ കയ്യിലുണ്ട്. രണ്ട് ദിവസം മാത്രം ശേഷിക്കേ ഒന്നാം ടെസ്റ്റ് സമനിലയില്‍ തീരാനാണ് സാധ്യത.

സെഞ്ചുറിയോടെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ ബാറ്റിംഗിന് ചുക്കാന്‍ പിടിച്ചത്. 184 പന്തുകള്‍ നേരിട്ട കോലി 115 റണ്‍സെടുത്തു. 12 ബൗണ്ടറികളും കോലി നേടി. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അരങ്ങേറ്റ മത്സരമാണ് ഇത്. മൂന്നാം ദിനം കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ റയാന്‍ ഹാരിസ് പിടിച്ചാണ് കോലി പുറത്തായത്.

kohli

കോലിയെ കൂടാതെ അജിന്‍ക്യ രഹാനെ, മുരൡവിജയ്, ചേതേശ്വര്‍ പൂജാര എന്നിവരും അര്‍ദ്ധസെഞ്ചുറികള്‍ നേടി. വിജയ് 88 പന്തില്‍ 53 ഉം പൂജാര 135 പന്തില്‍ 73 ഉം രഹാനെ 76 പന്തില്‍ 62 ഉം റണ്‍സെടുത്തു. 33 റണ്‍സെടുത്ത് രോഹിത് ശര്‍മയും 1 റണ്ണുമായി സാഹയുമാണ് ക്രീസില്‍. കരണ്‍ ശര്‍മ, ഇഷാന്ത്, ഷമി, ആരോണ്‍ എന്നിവരാണ് ഇന്ത്യയ്ക്ക് ഇനി ബാറ്റ് ചെയ്യാനുള്ളത്.

തലേന്നത്തെ സ്‌കോറായ 517 - 7 ല്‍ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തു. അഡിലെയ്ഡിലെ പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ബൗണ്‍സറുകള്‍ എറിഞ്ഞ് പേടിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. വിരാട് കോലിയെ മിച്ചല്‍ ജോണ്‍സന്‍ എതിരേറ്റത് തന്നെ ഹെല്‍മറ്റില്‍ ബൗണ്‍സര്‍ കൊള്ളിച്ചായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജോണ്‍സനും ലിയോണും രണ്ടും ഹാരിസ് ഒന്നും വിക്കറ്റ് വീഴ്ത്തി.

Story first published: Thursday, December 11, 2014, 13:38 [IST]
Other articles published on Dec 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+