Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കളത്തില്‍ വീണ്ടും ദുരന്തം: കാമറൂണ്‍ ഫുട്‌ബോള്‍ താരം പാട്രിക് വീണുമരിച്ചു!

കളിക്കളത്തില്‍ നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. കാമറൂണിന്റെ ദേശീയതാരം പാട്രിക് എകെങിനെയാണ് ദുരന്തം തേടിയെത്തിയത്. റൊമാനിയന്‍ ലീഗ് മത്സരത്തിനിടെ കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. റൊമാനിയന്‍ ക്ലബ്ബായ ബുക്കാറെസ്റ്റിന് വേണ്ടി കളിക്കുകയായിരുന്നു പാട്രിക്. കളിയുടെ എഴുപതാം മിനുട്ടിലാണ് പാട്രിക് കളിക്കളത്തില്‍ കുഴഞ്ഞുവീണത്.

26 വയസ്സായിരുന്നു പാട്രിക് എകെങിന്. മിഡ്ഫീല്‍ഡറാണ്. സ്റ്റാര്‍ട്ടിങ് ഇലവനില്‍ പാട്രികിന് അവസരം കിട്ടിയിരുന്നില്ല. കളിയുടെ അറുപത്തിമൂന്നാം മിനുട്ടിലാണ് പകരക്കാരനായി പാട്രിക് കളത്തിലിറങ്ങിയത്. ഏഴ് മിനുട്ടുകള്‍ക്ക് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുഴഞ്ഞ് വീണ് ഒന്നര മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചത്.

07

കാമറൂണിന്റെ തലസ്ഥാനമായ റാവുണ്ടയിലാണ് പാട്രിക് ജനിച്ചത്. പിന്നീട് ഇവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് താമസം മാറ്റി. സ്പാനിഷ് ക്ലബ്ബായ കോര്‍ഡോബയിലൂടെയാണ് ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായത്. ഫ്രഞ്ച് ലീഗിലും യൂറോപ്യന്‍ ലീഗിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പാട്രിക് എകിങ് കാമറൂണിന് വേണ്ടി കളിക്കാന്‍ തുടങ്ങിയത്. 2015 ല്‍ നടന്ന ആഫ്രിക്കന്‍ നാഷണല്‍ കപ്പില്‍ കാമറൂണിന് വേണ്ടി ബൂട്ടണിഞ്ഞു.

Story first published: Saturday, May 7, 2016, 14:44 [IST]
Other articles published on May 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+