Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളി ലീഗ്; തകര്‍പ്പന്‍ പ്രകടനവുമായി കാലിക്കറ്റ് പ്ലേ ഓഫില്‍

കൊച്ചി: പ്രഥമ പ്രോ വോളി ലീഗില്‍ കാലിക്കറ്റിന്റെ വിജയക്കുതിപ്പ് തുടരുന്നു. കൊച്ചിക്കെതിരായ ജയത്തിന് പിന്നാലെ ഹൈദരാബാദിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കാലിക്കറ്റ് തോല്‍പ്പിച്ചു. സ്‌കോര്‍ സ്‌കോര്‍: 15-11, 15-11, 15-7, 12-15, 11-15. ഇതോടെ കാലിക്കറ്റ് വോളി ലീഗിന്റെ പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി. ഒരു മത്സരവും തോല്‍ക്കാതെ 9 പോയന്റുമായാണ് കാലിക്കറ്റിന്റെ കുതിപ്പ്.

ആദ്യ മൂന്നു സെറ്റുകളും അനായാസം ജയിച്ച കാലിക്കറ്റ് പിന്നീടുള്ള സെറ്റുകളില്‍ റിസര്‍വ് താരങ്ങള്‍ക്കും അവസരം നല്‍കുകയായിരുന്നു. കൊച്ചിക്കെതിരായ ജയത്തിന്റെ ആവേശത്തിലിറങ്ങിയ കാലിക്കറ്റിനെതിരെ ഹൈദരാബാദിന് പിടിച്ചുനില്‍ക്കാനായില്ല. 19 പോയന്റ് നേടിയ അജിത്ലാല്‍ ആണ് കാലിക്കറ്റിന്റെ വിജയശില്‍പി. 61 പോയന്റ് നേടിയ അജിത് പ്രോ വോളിയില്‍ 50 സ്‌പൈക്ക് പോയന്റ് തികയ്ക്കുന്ന ആദ്യ കളിക്കാരനുമായി.

ProVolleyball

ആദ്യ സെറ്റില്‍ സൂപ്പര്‍ പോയന്റുകളിലൂടെയായിരുന്നു കാലിക്കറ്റിന്റെ മുന്നേറ്റം. രണ്ടാം സെറ്റിലും എതിരാളിക്ക് പഴുതനുവദിക്കാതെ കാലിക്കറ്റ് അവസാന പോയന്റുകളില്‍ മുന്നേറി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഹൈദരാബാദ് പൊരുതാതെ കീഴടങ്ങിയതോടെ കാലിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. കൊച്ചിയും ചെന്നൈയും തമ്മിലാണ് തിങ്കാഴ്ചത്തെ മത്സരം.

Story first published: Monday, February 11, 2019, 9:38 [IST]
Other articles published on Feb 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+