Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രാഡ്മാന്‍ മുതല്‍ ഡിവില്ലിയേഴ്‌സ് വരെ.. ക്രിക്കറ്റിലെ 5 റോക്ക്‌സ്റ്റാറുകള്‍.. സച്ചിനും കോലിയും ഇല്ല

സച്ചിനും വിരാട് കോലിയും ഇല്ലാതെ ക്രിക്കറ്റില്‍ റോക്ക് സ്റ്റാറുകളോ. അതും ബ്രാഡ്മാന്‍ മുതല്‍ സഞ്ജയ് മഞ്ജരേക്കറും എ ബി ഡിവില്ലിയേഴ്‌സും വരെ ഉള്ള കളിക്കാര്‍ ഉള്‍പ്പെട്ട ഒരു പട്ടിക. വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. കണക്കുകളുടെയും കളിയുടെയും കാര്യമെടുത്താല്‍ ക്രിക്കറ്റിന്റെ ഏത് പട്ടികയിലും സച്ചിനില്ലാതെ ഒരു ടോപ് ടെന്‍ സാധ്യമേ അല്ല എന്നിരിക്കേയാണ് ഇത്.

പക്ഷേ ഇവിടെ കാര്യങ്ങള്‍ കുറച്ചുകൂടി ക്ലിയറാണ്. ബാറ്റിംഗ് റെക്കോര്‍ഡിന്റെ പട്ടികയല്ല ഇത്. ഇത് ക്രിക്കറ്റിലെ റോക്ക് സ്റ്റാറുകളുടെ പട്ടികയാണ്. ബാറ്റിംഗല്ല പെര്‍ഫോമന്‍സാണ് ഇവിടെ കാര്യം. ക്രിക്കറ്റിന്റെ ബൈബിളെന്ന് അറിയപ്പെടുന്ന വിസ്ഡണാണ് ഈ പട്ടിക തയ്യാറാക്കിയത്. കാണൂ റോക്ക് സ്റ്റാറുകളായി മാറിയ 5 ക്രിക്കറ്റ് താരങ്ങളെ...

സര്‍ ബ്രാഡ്മാന്‍

സര്‍ ബ്രാഡ്മാന്‍

ഇനിയും തകര്‍ക്കപ്പെടാത്ത ബാറ്റിംഗ് ആവറേജ്, 99.94. എന്നാല്‍ ബാറ്റിംഗില്‍ മാത്രമായിരുന്നോ സര്‍ ബ്രാഡ്മാന് പ്രതിഭയുണ്ടായിരുന്നത്. അല്ല. പിയാനോ ആര്‍ട്ടിസ്റ്റും കംപോസറുമായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് ലെജന്‍ഡ് ആയ ബ്രാഡ്മാന്‍.

ബ്രെറ്റ് ലീ

ബ്രെറ്റ് ലീ

ഒരു കയ്യില്‍ ക്രിക്കറ്റ് ബോള്‍. മറുകയ്യില്‍ ഗിറ്റാര്‍. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീക്ക് ഇതില്‍ രണ്ടും ഒരുപോലെ ചേരും. ആശാ ഭോസ്ലെക്കൊപ്പം വരെ പരിപാടി അവതരിപ്പിച്ചിട്ടുള്ള ബ്രെറ്റ് ലീയാണ് ക്രിക്കറ്റര്‍മാരിലെ യഥാര്‍ഥ റോക്ക് സ്റ്റാര്‍ എന്ന് വേണമെങ്കില്‍ പറയാം

കര്‍ട്‌ലി ആംബ്രോസ്

കര്‍ട്‌ലി ആംബ്രോസ്

വെസ്റ്റിന്ത്യന്‍ ബൗളിംഗ് ഇതിഹാസം. ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്നം. പക്ഷേ കര്‍ട്‌ലി ആംബ്രോസ് ഒരു സംഗീതപ്രേമിയാണ്. അത്ഭുതമൊന്നും ഇല്ല. പാട്ടറിയാത്തവനെപ്പോലും പാടിക്കുന്ന കരീബിയന്‍ കാലിപ്‌സോയുടെ ഉല്‍പ്പന്നമാണ് ആംബ്രോസ്. ക്രിക്കറ്റിനെക്കാളും ആംബ്രോസിന് പാഷന്‍ എന്ന് പറയാവുന്നത് സംഗീതവും ബാസ്‌ക്കറ്റ് ബോളുമാണ്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ക്രിക്കറ്റിലെ സൂപ്പര്‍മാനാണ് എ ബി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റ് മാത്രമല്ല, എല്ലാ കളിയും എ ബി ഡിക്ക് വഴങ്ങും. മേക്ക് യുവര്‍ ഡ്രീംസ് കംസ് ട്രൂ - എന്ന് തുടങ്ങുന്ന വരികള്‍ പാടുന്ന ഡിവില്ലിയേഴ്‌സിനെ കണ്ടാല്‍ കളികള്‍ മാത്രമല്ല ഈ സൂപ്പര്‍മാന് പാട്ടും നന്നായി വഴങ്ങുമെന്ന് മനസിലാകും.

ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ

വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയും പാട്ടും ഡാന്‍സുമൊന്നും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. കളിക്കളത്തിലും പുറത്തും സ്വയം ഒരു പെര്‍ഫോര്‍മറാണ് ബ്രാവോ. സ്വന്തമായി ആല്‍ബം പോലും ഇറക്കിയിട്ടുണ്ട്.

Story first published: Monday, July 18, 2016, 12:34 [IST]
Other articles published on Jul 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+