പനാജി: ഐ ലീഗ് ചാംപ്യന്മാരായ ബെംഗളൂരു എഫ്‌സി ഫെഡറേഷന്‍ കപ്പ് ചാംപ്യന്മാര്‍. ഗോവയില്‍ നടന്ന മത്സരത്തില്‍ ഡെംപോ ഗോവയെ 2-1 എന്ന സ്‌കോറില്‍ മറികടന്നാണ് കിരീടത്തില്‍ മുത്തമിട്ടത്.
പത്താം മിനിറ്റില്‍ ബെംഗളൂരു നായകന്‍ സുനില്‍ ഛെത്രിയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡെംപോയുടെ ടോള്‍ഗേ ഒസ്‌ബെ സമനില ഗോള്‍ നേടി. പകരക്കാരനായിറങ്ങിയ റോബിന്‍ സിങിലൂടെ ബെംഗളൂരു വിജയഗോള്‍ സ്വന്തമാക്കി.

രണ്ടു വര്‍ഷം മുമ്പ് നിലവില്‍ വന്ന ബെംഗളൂരു എഫ്‌സി നിലവിലുള്ള ഐലീഗ് ചാംപ്യന്മാര്‍ കൂടിയാണ്. 2004ലെ ചാംപ്യന്മാരായ ഡെംപോ ഇത് അഞ്ചാം തവണയാണ് ഫെഡറേഷന്‍ കപ്പില്‍ റണ്ണേഴ്‌സ് അപ്പാകുന്നത്.
ബെംഗളൂരു എഫ്‌സി താരം കേര്‍ടിസ് ഒസാനോയാണ് മത്സരത്തിലെ താരം. ഡെംപോയുടെ റോമിയോ ഫെര്‍ണാണ്ടസിനെ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ഡിഫന്റര്‍ റൗവില്‍സണ്‍ റോഡ്രിഗസിന് ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ ഡെംപോ പത്തുപേരായി ചുരുങ്ങിയത് തിരിച്ചടിയായി.
സെമി ഫൈനലില്‍ ഡെംപോ ഗോവ 20നു സാല്‍ഗോക്കറിനെയും ബെംഗളൂരു എഫ്‌സി 30ന് ഗോവ സ്‌പോട്ടിങ് ക്ലബ്ബിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്.