വീറും വാശിയും നിറഞ്ഞപോരാട്ടത്തിനൊടുവില്‍ സെവിയ്യയെ തകര്‍ത്ത് ബാഴ്‌സലോണ യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി. ആവേശം നിറഞ്ഞ മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ സ്പാനിഷ് താരം പെഡ്രോ റോഡ്രിഗസ് നേടിയ ഗോളിലൂടെയാണ് ബാഴ്‌സ ജേതാക്കളായത്.
നാലിനെതിരെ അഞ്ച് ഗോളുകള്‍ ബാഴ്‌സ നേടി. ബിലിസിയിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുടെയും യൂറോപ ലീഗ് ചാമ്പ്യന്മാരുടെയും പോരാട്ടം കനത്തതായിരുന്നു . നെയ്മറില്ലാതെയാണ് ബാഴ്‌സ ഇറങ്ങിയതെങ്കിലും സൂപ്പര്‍ താരം മെസ്സി രണ്ടു ഗോളുകള്‍ നേടി.

കളിയുടെ 3ാം മിനിറ്റില്‍ ബനേഗയിലൂടെ സെവിയ്യ മുന്നിലെത്തിയെങ്കിലും കളിയുടെ 7ാം മിനിറ്റിലും 15ാം മിനിറ്റിലും ഗോളുകള്‍ നേടി മെസ്സി ബാഴ്‌സക്ക് ലീഡ് നല്‍കി. രണ്ടു ഗോളുകളും മികച്ച ഫ്രീകിക്കിലൂടെ ആയിരുന്നു എന്നത് മസ്തരത്തെ കൂടുതല്‍ ആവേശമാക്കി സുവാരസിന്റെ നല്‍കിയ പാസിലൂടെ റെഫീഞ്ഞ നേടിയ ഗോള്‍ബാഴ്‌സയുടെ ഗോള്‍ നേട്ടം മൂന്നായി ഉയര്‍ത്തി. എട്ടുമിനിറ്റിനകം സുവാരസിന്റെ വക നാലാം ഗോള്‍.
രണ്ടാം പകുതി ബാഴ്‌സയുടെ നിയന്ത്രണത്തിലാണെന്ന് തോന്നിയിരുന്നു. എന്നാല്‍ മത്സരം മാറി മറിഞ്ഞും 57, 72, 81 മിനിറ്റുകളില്‍ സെവിയ്യന്‍ താരങ്ങളുടെ മികച്ച തിരിച്ചുവരവ്. മത്സരം അധിക സമയത്തേക്ക് നീണ്ടു. അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ 115ാം മിനിറ്റില്‍ പെഡ്രോയാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്.