ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ബജ്‌റംഗിനും പിങ്കിക്കും സ്വര്‍ണം
ദില്ലി: ഏഷ്യന്‍ ഗെയിംസിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുണിയയും പിങ്കിയും യാസര്‍ ദോഗു അന്താരാഷ്ട്ര ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സന്ദീപ് തോമാര്‍, സീമ, പൂജ ദണ്ഡ എന്നിവര്‍ വെള്ളിമെഡലും കരസ്ഥമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ ബജ്‌റംഗിന്റെ സ്വര്‍ണം ഏഷ്യന്‍ ഗെയിംസിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. പുരുഷന്മാരുടെ 70 കിലോ വിഭാഗത്തിലാണ് ബജ്‌റംഗ് മത്സരിക്കുന്നത്. ഈ മാസമാദ്യം ജോര്‍ജിയയിലെ തിബിലിസിയില്‍ നടന്ന ഗ്രാന്‍പ്രീ ഗുസ്തിയിലും ബജ്‌റംഗ് സ്വര്‍ണം നേടിയിരുന്നു.
അതേസമയം, ഒളിമ്പിക് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിന് മെഡല്‍ നേടാനായില്ല. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൊത്തം 10 മെഡല്‍ നേടി. മൂന്നെണ്ണം പുരുഷന്മാരും ഏഴ് മെഡലുകള്‍ വനിതകളുമാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ഗുസ്തി താരങ്ങളെല്ലാം ഫോമിലാണെന്ന് തെളിയിക്കുന്നതാണ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം. സാക്ഷി മാലിക് നിരാശപ്പെടുത്തിയെങ്കിലും തോല്‍വി ഏഷ്യന്‍ ഗെയിംസിനായുള്ള തയ്യാറെടുപ്പിനെ ബാധിക്കില്ല. ലോക നിലവാരത്തിലുള്ള ഗുസ്തി താരങ്ങളുള്ള ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ അഞ്ചു സ്വര്‍ണമെങ്കിലും ഈ ഇനത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications