Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ 2 പോയന്റ് വെട്ടിക്കുറച്ചേക്കും

കൊച്ചി: ഐസിഎല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ കേരള സാന്നിദ്ധ്യമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു പോയന്റ് വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അവസാന മത്സരത്തില്‍ ശക്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ച കേരളത്തിന്റെ വിജയം സമനിലയാക്കുന്നതോടെയാണ് കേരളത്തിന് രണ്ട് പോയന്റ് നഷ്ടമാവുക.

മത്സരത്തിന്റെ അവസാന നിമിഷത്തില്‍ കൊല്‍ക്കത്ത ഗോള്‍ സ്‌കോര്‍ ചെയ്‌തെങ്കിലും റഫറിയുടെ കണ്ണില്‍പ്പെടാതിരുന്നതിനാല്‍ ഗോള്‍ അനുവദിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ ഗോള്‍ലൈന്‍ ടെക്‌നോളജി ഇല്ലാത്തതിനാല്‍ ഗോള്‍ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു കളിക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ റഫറിയുടെ നിലപാട്. എന്നാല്‍, മത്സരത്തിലെ തോല്‍വി സമനിലയാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ടീം അധികൃതര്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് അപ്പീല്‍ നല്‍കിയിട്ടുണ്ട്.

kerala-blasters-1

കൊല്‍ക്കത്ത ടീമിന്റെ അപ്പീല്‍ അനുവദിക്കുമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപ്പീല്‍ അനുവദിക്കുകയാണെങ്കില്‍ കേരളത്തിന് വിലപ്പെട്ട രണ്ടു പോയന്റുകള്‍ നഷ്ടമാവുകയും കൊല്‍ക്കത്തയ്ക്ക് ഒരു പോയന്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍, അപ്പീല്‍ അനുവദിക്കുന്നത് മറ്റൊരു വിവാദത്തിന് കാരണമായേക്കുമെന്നും ഒരുവിഭാഗം പറയുന്നു.

മത്സരത്തിന്റെ ആദ്യപകുതിയില്‍തന്നെ രണ്ടുഗോളിന് മുന്നില്‍ നിന്ന കേരള ടീമിനെ രണ്ടാം പകുതിയിലാണ് കൊല്‍ക്കത്ത വരിഞ്ഞുകെട്ടിയത്. ഫിക്രുവിലൂടെ ഒരു ഗോള്‍ മടക്കിയ കൊല്‍ക്കത്ത ലൂയിസ് ഗാര്‍ഷ്യയിലൂടെ രണ്ടാംഗോളിന് അടുത്തെത്തുകയും ചെയ്തു. ഹ്യൂമും ഗുസ്മാവോയുമാണ് കേരളത്തിനുവേണ്ടി ഗോളുകള്‍ നേടിയത്.

Story first published: Monday, November 24, 2014, 8:48 [IST]
Other articles published on Nov 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+