Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെലെ സാക്ഷി, കൊല്‍ക്കത്തയെയും ഹ്യൂമേട്ടനെയും ബ്ലാസ്റ്റേഴ്‌സ് പൂട്ടുമോ?

കൊല്‍ക്കത്ത: സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച തീപാറും. ഐ എസ് എല്ലില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലാണ് കളി. കഴിഞ്ഞില്ല, ഇന്ത്യ സന്ദര്‍ശിക്കുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെ കളി കാണാനെത്തുന്നുണ്ട്.

ഫുട്‌ബോള്‍ രാജാവിന്റെ മുന്നില്‍ വെച്ച് ഒരു കളി കളിച്ചുജയിക്കുക എന്നത് ഏതൊരു ടീമിന്റെയും സ്വപ്‌നമായിരിക്കും. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എളുപ്പമായിരിക്കില്ല കാര്യങ്ങള്‍. ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യ എവേ മത്സരമാണിത്. നാട്ടില്‍ കളിച്ച രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയുമായി രണ്ടാം സ്ഥാനത്താണ് കേരളം. കൊല്‍ക്കത്ത മൂന്നാമതും. കളിവിശേഷങ്ങളിലേക്ക്.

പെലെയാണ് താരം

പെലെയാണ് താരം

ഫുട്‌ബോള്‍ ഇതിഹാസം പെലെയെ സാക്ഷിനിര്‍ത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടുന്നത്. കളിയുടെ ഏറ്റവും വലിയ ഹൈലൈറ്റും ഇത് തന്നെ

കൊച്ചിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കൊല്‍ക്കത്ത

കൊച്ചിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കൊല്‍ക്കത്ത

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയത്. ബ്ലാസ്റ്റേഴ്‌സ് - മുംബൈ എഫ്‌സി മത്സരം കാണാന്‍ 61400 പേരെത്തി. ഈ റെക്കോര്‍ഡ് മറികടക്കാനാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ ശ്രമം.

സച്ചിനും ഗാംഗുലിയും നേര്‍ക്ക് നേര്‍

സച്ചിനും ഗാംഗുലിയും നേര്‍ക്ക് നേര്‍

സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും തമ്മിലുള്ള മത്സരമാണ് നടക്കാന്‍ പോകുന്നത്. സച്ചിന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമ. ഗാംഗുലിയാകട്ടെ കൊല്‍ക്കത്ത ടീമിന്റെ ഉടമ. ക്രിക്കറ്റ് കളത്തില്‍ ഏറ്റവും ജനകീയ താരങ്ങളാണ് ഇരുവരും.

ഫൈനലിന്റെ ആവര്‍ത്തനം

ഫൈനലിന്റെ ആവര്‍ത്തനം

ഐ എസ് എല്‍ ആദ്യ സീസണില്‍ പരാജയപ്പെട്ടതിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് പകരം വീട്ടാനാണ് കേരളം ഇറങ്ങുന്നത്.

 ഇതുവരെ ഇങ്ങനെ

ഇതുവരെ ഇങ്ങനെ

കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കേരളം 3-1നു പരാജയപ്പെടുത്തി. അടുത്ത മത്സരത്തില്‍ മുംബൈ എഫ്‌സിയോട് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

ഇയാന്‍ ഹ്യൂം

ഇയാന്‍ ഹ്യൂം

കഴിഞ്ഞ തവണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരമായിരുന്ന ഇയാന്‍ ഹ്യൂ ഈ സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഹൊസു പ്രീറ്റോയും മലയാളി താരം മുഹമ്മദ് റാഫിയും ഒന്നിച്ചിറങ്ങിയാല്‍ കൊല്‍ക്കത്തയെ പിടിച്ചുകെട്ടാം എന്ന പ്രതീക്ഷയിലാണ് കേരളം.

Story first published: Tuesday, October 13, 2015, 16:26 [IST]
Other articles published on Oct 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+