Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടിന്‍റു ലൂക്കയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 ലക്ഷം നല്‍കി

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പടെ കേരളത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് പരിപാടി സംഘടിപ്പിച്ചത്. കായികതാരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക ഒരു മണിയ്ക്കാണ് മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ കായിക താരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം നടന്നത്.

ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍, പരിശീലകര്‍, പങ്കെടുത്തവര്‍, അര്‍ജ്ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍ എന്നിവരെ പരിപാടിയില്‍ അനുമോദിച്ചു.ഏഷ്യന്‍ ഗെയിംസ് ജേതാവ് ടിന്റു ലൂക്കയ്ക്ക് 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും മൊമന്റോയും മുഖ്യമന്ത്രി സമ്മാനിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കമേകിയ ഹോക്കി ഗോള്‍ കീപ്പര്‍ ശ്രീജേഷിനെയും, സ്ക്വാഷ് താരം ദീപിക പളളിയ്ക്കല്‍, ഒപി ജയിഷ എന്നിവരെയും അനുമോദിച്ചു.

Tintu 3

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പികെ അബ്ദുറബ്ബ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Story first published: Tuesday, October 21, 2014, 17:18 [IST]
Other articles published on Oct 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+