Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസിന്റെ ദീപശിഖ പ്രയാണത്തിന് ഇന്ത്യ ഒപ്പുവെച്ചു

ദില്ലി: 18-ാമത് ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ജൂലൈ 15-ന് ആരംഭിക്കാന്‍ തീരുമാനമായി. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും, ഇന്തോനേഷ്യ ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിയിലെ ഏഴംഗ പ്രതിനിധി സംഘവും ഒപ്പുവെച്ചു. ദീപശിഖാ പ്രയാണം ആരംഭിക്കുന്നതിന്റെ അന്തിമതീരുമാനവും യോഗം കൈക്കൊണ്ടു.

asian games

തലസ്ഥാനത്തെ മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്‌റ്റേഡിയത്തില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യന്‍ ഗെയിംസിന്റെ സ്ഥിരം അഗ്നിജ്വാലയില്‍ നിന്നും തീപകരുന്നതോടെയാണ് ദീപശിഖാ പ്രയാണത്തിന് തുടക്കമാകുക. അഭിമാനകരമായ ടൂര്‍ണമെന്റ് 18-ാം സീസണിലേക്ക് കടക്കുമ്പോള്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയാണ് ആതിഥേയത്വം വഹിക്കുക. ദീപശിഖാ പ്രയാണവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേത്തയും, സംഘാടക സമിതി സെക്രട്ടറി ജനറല്‍ എറിസ് ഹെറിയാന്റോയും ഒപ്പുവെച്ചു.

പ്രയാണത്തിനുള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ മെയ് 10ന് തന്നെ ഐഒഎ പ്രഖ്യാപിച്ചിരുന്നു. ദീപശിഖയിലേക്ക് അഗ്നി പകരാനുള്ള വേദി ഇതിഹാസ ഹോക്കി താരവും, മൂന്ന് തവണ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ധ്യാന്‍ ചന്ദിന്റെ പേരിലുള്ളതാണ്. 1951-ല്‍ ആദ്യ ഏഷ്യന്‍ ഗെയിംസിന് ദില്ലി വേദിയായപ്പോള്‍ നാഷണല്‍ സ്‌റ്റേഡിയമായിരുന്നു പ്രധാന വേദി. അതുകൊണ്ട് തന്നെ ഈ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മാത്രമല്ല ഏഷ്യക്കാര്‍ മുഴുവന്‍ ചരിത്രപരമായ പ്രാധാന്യം കാണുന്നുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ഒളിമ്പിക് കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിനുള്ള ദീപശിഖാ പ്രയാണം ഇന്ത്യയിലെ ധ്യാന്‍ ചന്ദ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മേത്ത വ്യക്തമാക്കി.

Story first published: Thursday, May 31, 2018, 8:10 [IST]
Other articles published on May 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+