Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിലേയിലും ഇന്ത്യക്ക് സ്വര്‍ണം, ടിന്റുവിന് രണ്ടാം മെഡല്‍

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സുവര്‍ണ്ണ ദിനം . രണ്ട് സ്വര്‍ണമെഡലുകളാണ് ഗാന്ധി ജയന്തി ദിനത്തില്‍ ഇന്ത്യ ഇഞ്ചിയോണില്‍ സ്വന്തമാക്കിയത്.

വനിതകളുടെ 4 ഗുണം 400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടി. ഗെയിംസ് റെക്കോര്‍ഡോടെയാണ് ടീം ഇന്ത്യ സ്വര്‍ണം നേടിയത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും റിലേയില്‍ ഇന്ത്യന്‍ വനിതകളായിരുന്നു സ്വര്‍ണം നേടിയത്.

Tintu Luka

നാനൂറ് മീറ്ററിലെ ഇന്ത്യയുടെ മിന്നും താരം പൂവമ്മയും എണ്ണൂറ് മീറ്ററിലെ മലയാളി താരം ടിന്റു ലൂക്കയും ആയിരുന്നു ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. രണ്ടാമതായി ഓടിയെ ടിന്റു മികച്ച ലീഡാണ് ഇന്ത്യക്ക് സമ്മാനിച്ചത്. പൂവമ്മ മികച്ച ലീഡോടെ ഫിനിഷ് ചെയ്യുകയും ചെയ്തു.

ടിന്റുവിനും പൂവമ്മക്കും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇത് രണ്ടാം മെഡലാണ്. 800 മീറ്റര്‍ ഓട്ടത്തില്‍ ടിന്റു വെള്ളി മെഡല്‍ നേടിയിരുന്നു. സീസണിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടിന്റുവിന് കഴിഞ്ഞിരുന്നെങ്കിലും ദൗര്‍ഭാഗ്യം കൊണ്ടായിരുന്നു സ്വര്‍ണമെഡല്‍ നഷ്ടപ്പെട്ടത്.

Story first published: Thursday, October 2, 2014, 17:39 [IST]
Other articles published on Oct 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+