For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചിയോണില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

By Soorya Chandran

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇടവേളക്ക് ശേഷം ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. ആദ്യ സ്വര്‍ണം ഷൂട്ടിങ് റേഞ്ചില്‍ നേടിയ ഇന്ത്യ അമ്പെയ്ത്തിലാണ് രണ്ടാം സ്വര്‍ണം നേടിയത്.

അമ്പെയ്ത്തിന്റെ കോംപൗണ്ട് വിഭാഗത്തില്‍ ഇന്ത്യന്‍ പുരുഷ ടീമാണ് സ്വര്‍ണം എയ്തിട്ടത്. ഇന്ത്യയുടെ വനിതാ സംഘംത്തിന് വെങ്കലം ലഭിച്ചു.

Archery India

അമ്പെയ്ത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആതിഥേയരായ ദക്ഷിണ കൊറിയയെ ആണ് ഇന്ത്യന്‍ സംഘം അട്ടിമറിച്ചത്. 227-225 എന്ന സ്‌കോറിനായിരുന്നു ഈ ജയം. ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. രജത് ചൗഹാന്‍, സന്ദീപ് കുമാര്‍, അഭിഷേക് വര്‍മ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണ നേട്ടം കരസ്ഥമാക്കിയത്.

വനിതകളുടെ കോംപൗണ്ട് വിഭാഗത്തില്‍ ഇന്ത്യന്‍ സംഘത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇറാനെതിരെയായിരുന്നു മത്സരം. 217 നെതിരെ 224 പോയന്റുകള്‍ നേടിയാണ് ഇന്ത്യന്‍ സംഘം വിജയം നേടിയത്. ത്രിഷ ദേബ്, പൂര്‍വ്വാഷ സിന്‍ഡെ, ജ്യോതി സുരേഖ എന്നിവരടങ്ങിയ സംഘമാണ് മെഡല്‍ നേടിയത്.

മത്സരങ്ങള്‍ തുടങ്ങിയ ആദ്യം ദിനം തന്നെ സ്വര്‍ണം നേടിയ രാജ്യമാിരുന്നു ഇന്ത്യ. 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് ആണ് സ്വര്‍ണം നേടിയത്. എന്നാല്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ സ്വര്‍ണക്കൊയ്ത്ത് നടത്താനായില്ല.

93 സ്വര്‍ണവും 51 വെള്ളിയും 39 വെങ്കലവും ആയി 183 മെഡലുകള്‍ സ്വന്തമാക്കിയ ചൈനയാണ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 33 സ്വര്‍ണമടക്കം 109 മെഡലുകള്‍ നേടിയ ആതിഥേയരായ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്താണ്. 108 മെഡലുകളുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്ത്.

രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും 15 വെങ്കലവും അടക്കം 19 മെഡലുകള്‍ നേടിയ ഇന്ത്യ 11-ാം സ്ഥാനത്താണ്. അത്‌ലറ്റിക്‌സിലാണ് ഇനി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍.

Story first published: Saturday, September 27, 2014, 9:39 [IST]
Other articles published on Sep 27, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+