Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ക്വാര്‍ട്ടറില്‍ തോറ്റു, സിന്ധു പുറത്ത്, അമ്പെയ്ത്തില്‍ വനിതാ ടീമിന് സ്വര്‍ണ്ണം

ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്. ചൈനയുടെ ഹീ ബിന്‍ജാവോയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് പിവി സിന്ധു പുറത്തായത്. സ്‌കോര്‍ 16-21, 12-12. ഒളിംപിക് മെഡല്‍ ജേതാവായ സിന്ധു രണ്ട് തവണ ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടിയിട്ടുണ്ട്. ഇത്തവണ വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നതെങ്കിലും ക്വാര്‍ട്ടറില്‍ സിന്ധു നിരാശപ്പെടുത്തുകയായിരുന്നു. മികച്ച പോരാട്ടം കാഴ്ചവെക്കാതെയാണ് സിന്ധു തോറ്റത്.

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ പൂജ ഖലോട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ ഇസാതി മന്‍ലികയെയാണ് പൂജ തോല്‍പ്പിച്ചത്. വനിതകളുടെ 53 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ അന്റിം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു. 6-0നാണ് അകാരി ജപ്പാന്റെ ഫ്യുജിനാമി അകാരിയോട് തോറ്റത്.

india

വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണ മെഡല്‍ നേടി. ജ്യോതി സുരേഷ അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവര്‍ അടങ്ങുന്ന ടീമാണ് സ്വര്‍ണ്ണത്തിലേക്ക് വെടിയുതിര്‍ത്തത്. ഫൈനലില്‍ ചൈനയെ 230-229 എന്ന പോയിന്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. സെമിയില്‍ ഇന്തോനേസ്യന്‍ ടീമിനെ 233-219 എന്ന പോയിന്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.

പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയി മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ മലേസ്യയുടെ ലീ സി ജിയെ തോല്‍പ്പിച്ച പ്രണോയ് സെമിയില്‍ കടന്നതോടെയാണ് ഇന്ത്യ മെഡല്‍ ഉറപ്പിച്ചത്. 2-1നാണ് പ്രണോയിയുടെ ജയം. സ്‌കോര്‍ 21-16, 21-23, 22-20.

പുരുഷ കബഡിയിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യ ചൈനീസ് തായ്‌പെയെ തോല്‍പ്പിച്ചു. വ്യക്തമായ ആധിപത്യം കാട്ടിയ ഇന്ത്യ 50-27 എന്ന സ്‌കോറിനാണ് വിജയം നേടിയത്. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ മന്‍സി കൊറിയയുടെ ബാര്‍ക്ക് ജിയോന്‍ജിയെ തോല്‍പ്പിച്ചു. വെങ്കല മെഡല്‍ ഉറപ്പിക്കാന്‍ മന്‍സി ഉസ്ബക്കിസ്ഥാന്റെ സൊബിറോവയെ നേരിടും.

നിലവില്‍ 20 സ്വര്‍ണ്ണവും 31 വെള്ളിയും 32 വെങ്കലവും ഉള്‍പ്പെടെ 83 മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ ഏഷ്യാ കപ്പിനയച്ച ഇന്ത്യ 100ലധികം മെഡലാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 323 മെഡലുകളോടെ ചൈന ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ജപ്പാന്‍ 147 മെഡലുകളും മൂന്നാം സ്ഥാനത്തുള്ള കൊറിയ 150 മെഡലുകളും നേടിയിട്ടുണ്ട്.

Story first published: Thursday, October 5, 2023, 8:52 [IST]
Other articles published on Oct 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+