Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: 800ല്‍ 'വെള്ളിത്തിളങ്ങി' അഫ്‌സല്‍, കേരളത്തിന് അഭിമാനം! ഇന്ത്യ മുന്നേറുന്നു

ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ അഭിമാന കുതിപ്പ് തുടരുന്നു. പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്‌സല്‍ വെള്ളി മെഡല്‍ നേടി. വനികളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരി അഭിമാന സ്വര്‍ണ്ണം നേടിയെടുത്തു. അവസാന നിമിഷം അത്ഭുത കുതിപ്പ് നടത്തിയാണ് താരത്തിന്റെ സുവര്‍ണ്ണ നേട്ടം.

ഇതോടെ ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 14 ആയി ഉയര്‍ന്നു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കല മെഡലും നേടി. അവസാന സമയത്ത് മികവുകാട്ടി വിദ്യ മൂന്നാം സ്ഥാനം നേടുകയായിരുന്നു.

55.68 സമയം കുറിച്ചാണ് വിദ്യ വെങ്കല മെഡല്‍ നേടിയത്. അതേ സമയം പുരുഷന്മാരുടെ ഹര്‍ഡില്‍സില്‍ ഇന്ത്യക്ക് മെഡല്‍ നേടാനായില്ല. ഇന്ത്യയുടെ യശസ് പലാക്ഷ അഞ്ചാം സ്ഥാനത്തും സന്തോഷ് കുമാര്‍ ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഡെക്കാത്തലോണില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കറിന് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

സ്‌ക്വാഷില്‍ ഇന്ത്യ പുരുഷ-വനിതാ വിഭാഗത്തില്‍ മെഡല്‍ ഉറപ്പിച്ചു. പുരുഷ സിംഗിള്‍സില്‍ സൗരവ് ഘോഷാല്‍ സെമിയിലെത്തിയതോടെ വെങ്കലം ഉറപ്പിച്ചു. മിക്‌സഡ് ഡബിള്‍സില്‍ ദീപികാ പള്ളിക്കലും ഹരീന്ദര്‍ പാല്‍ സിങ് സഖ്യവും സെമിയില്‍ കടന്ന് വെങ്കലം ഉറപ്പിച്ചിട്ടുണ്ട്. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലിലെത്തിയെന്ന് മാത്രമല്ല പാരിസ് ഒളിംപിക്‌സ് യോഗ്യതയും നേടിയെടുത്തു. 75 കിലോഗ്രാമിസാണ് ലവ്‌ലിനയുടെ നേട്ടം. അതേ സമയം 54 കിലോഗ്രാമില്‍ പ്രീതി പവാര്‍ സെമിയില്‍ ചൈനയുടെ ചാങ് യുവാനോട് തോറ്റതോടെ വെങ്കലത്തിലേക്കൊതുങ്ങി.

parul

കനോയിങ് 1000 മീറ്റര്‍ ഡബിള്‍സില്‍ ഇന്ത്യയുടെ പുരുഷ സഖ്യം അഭിമാന നേട്ടം സ്വന്തമാക്കി. അര്‍ജുന്‍ സിങ്-സുനില്‍ സിങ് സഖ്യം വെങ്കല മെഡലാണ് നേടിയെടുത്തത്. 3.53.329 സമയം കുറിച്ചായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ വെങ്കല മെഡല്‍ നേട്ടം. ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയുള്ള ബാഡ്മിന്റണില്‍ പിവി സിന്ധുവും എച്ച് എസ് പ്രണോയിയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതകളുടെ ഹോക്കിയിലെ പൂള്‍ എ വിഭാഗത്തില്‍ ഹോങ്കോങ്ങിനെ 13-0ന് തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നു.

ജാവലിങ് ത്രോയില്‍ നീരജ് ചോപ്രയുടെ മുഖ്യ എതിരാളിയായ പാകിസ്താന്റെ അര്‍ഷാദ് നദീം പരിക്കിനെത്തുടര്‍ന്ന് പിന്മാറി. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ നദീം ഫൈനലില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ മഹാത്ഭുതം സംഭവിക്കാത്ത പക്ഷം നീരജ് സ്വര്‍ണ്ണ മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ പ്രവീണ്‍ ചിത്രവേല്‍ വെങ്കലം നേടി. 16.68 സമയം കുറിച്ചാണ് ചിത്രവേലിന്റെ വെങ്കല മെഡല്‍ നേട്ടം.

Story first published: Tuesday, October 3, 2023, 18:15 [IST]
Other articles published on Oct 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+