For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Asian Games 2023: അമ്മമാര്‍ക്ക് സ്ഥാനം അടുക്കളയിലല്ല, മാതൃകയായി ഇവര്‍! ഇന്ത്യയുടെ അഭിമാനങ്ങള്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ആവേശ പോരാട്ടങ്ങള്‍ ചൈനയിലെ ഹാങ്ചൗവില്‍ പുരോഗമിക്കുകയാണ്. ക്രിക്കറ്റും ഹോക്കിയും ഫുട്‌ബോളുമടക്കം അത്‌ലറ്റിക്‌സിലെ ചൂടേറിയ പോരാട്ടങ്ങളും ആരാധകരെ ത്രസിപ്പിക്കാന്‍ കാത്തിരിക്കുന്നു. വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ വിവിധ ഇനങ്ങളിലായി ഇന്ത്യക്കുണ്ട്. നീരച് ചോപ്ര ഉള്‍പ്പെടെ വ്യക്തിഗത ഇനത്തില്‍ സുവര്‍ണ്ണ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്.

ക്രിക്കറ്റില്‍ വനിതാ, പുരുഷ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡലില്‍ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഇത്തവണത്തെ ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്ന് എടുത്തു പറയേണ്ട ചില പേരുകളുണ്ട്. അത് നാല് അമ്മമാരുടേതാണ്. അമ്മയായതിന് ശേഷം കരിയര്‍ ഉപേക്ഷിച്ച് പോകുന്നവരെയാണ് കൂടുതലും കാണാനാവുന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ നിന്ന് വ്യത്യസ്തരായി തങ്ങളുടെ മത്സരവീര്യത്തെ മുറുകെപ്പിടിച്ച് ഇത്തവണ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്ന ചില അമ്മമാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെയാള്‍ ദീപികാ പള്ളിക്കലാണ്. മലയാളിയായ ദീപിക ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തികിന്റെ ഭാര്യയാണ്. സ്‌ക്വാഷില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമാണ് ദീപികാ പള്ളിക്കല്‍. 2021 ഒക്ടോബറില്‍ ദീപികയ്ക്കും കാര്‍ത്തികയ്ക്കും ഇരട്ട കുട്ടികള്‍ പിറന്നിരുന്നു. കബീര്‍, സിയാന്‍ എന്നാണ് കുട്ടികളുടെ പേരുകള്‍. എന്നാല്‍ കുട്ടികളുണ്ടായ ശേഷവും സ്‌ക്വാഷിലേക്ക് ദീപിക തിരിച്ചെത്തി.

ഫിറ്റ്‌നസ് വെല്ലുവിളി നിരവധിയായിരുന്നെങ്കിലും ശക്തമായി തിരിച്ചെത്തി ബ്രിമ്മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം നേടാന്‍ ദീപികയ്ക്ക് സാധിച്ചു. ഇത്തവണത്തെ ഏഷ്യാ ഗെയിംസിലും ഉറച്ച മെഡല്‍ പ്രതീക്ഷയോടെയാണ് ദീപിക മത്സരിക്കാനിറങ്ങുന്നത്. രണ്ടാമത്തെ താരം കൊനേരു ഹംപിയാണ്. ആന്ധ്രാപ്രദേശുകാരിയായ കൊനേരുവാണ് 15ാം വയസില്‍ ഗ്രാന്റ്മാസ്റ്റര്‍ പദവിയിലേക്കെത്തിയ ഏക ഇന്ത്യന്‍ വനിത. 2600 ഇഎല്‍ഒ റേറ്റിങ് മാര്‍ക്ക് പിന്നിട്ട രണ്ടാമത്തെ വനിതയുമാണ് കൊനേരു.

harika

2017ലാണ് കൊനേരു അമ്മയായത്. മകളുടെ പേര് അഹാനയെന്നാണ്. അമ്മയായതോടെ ചെസിലെ തന്റെ മികവിന് വിരാമമിടാന്‍ താരം ഒരുക്കമായില്ല. 2019ല്‍ തന്നെ തിരിച്ചുവന്ന കൊനേരു ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസിലും മത്സരിക്കാനിറങ്ങുന്നുണ്ട്. ചെസ് താരം തന്നെയായ ഹരിക ദ്രോണാവല്ലിയാണ് മൂന്നാമത്തെ താരം. 32കാരിയായ താരം ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കെ ചെസ് ഒളിംപിയാഡില്‍ മത്സരിച്ചിരുന്നു. ഹന്‍വികയെന്നാണ് മകളുടെ പേര്. കുഞ്ഞ് ജനിച്ചതോടെ കളം ഒഴിയാന്‍ ഹരിക തയ്യാറായില്ല.

ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസിലും കരുത്ത് പകര്‍ന്ന് ഹരിക ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവും. നാലാമത്തെ താരം ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗറാണ്. 2010ല്‍ കുഞ്ഞ് പിറന്നതോടെ അല്‍പ്പനാള്‍ ഇടവേളയെടുത്തെങ്കിലും ശക്തമായ തിരിച്ചുവരവാണ് മന്‍പ്രീത് നടത്തിയത്. കൂടാതെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് നാല് വര്‍ഷത്തെ വിലക്കും താരത്തിന് നേരിടേണ്ടി വന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 18.06 മീറ്റര്‍ ദൂരം എറിഞ്ഞ് കീഴടക്കി തിരിച്ചുവന്ന മന്‍പ്രീത് ഇത്തവണ ഏഷ്യന്‍ ഗെയിംസിലും മത്സരിക്കാനിറങ്ങുന്നു.

Story first published: Friday, September 22, 2023, 14:19 [IST]
Other articles published on Sep 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+